81 വര്‍ഷത്തെ ദാമ്പത്യ ജീവിതം:
അമേരിക്കയിലെ സര്വ്വകാല റെക്കോര്ഡ്
വിവാഹ ബന്ധങ്ങളുടെ ആയുസ് ഏതാനും മാസങ്ങളോ ചുരുക്കം ചില വര്‍ഷങ്ങളോ ആണെന്നിരിക്കേ 81 വര്‍ഷം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിച്ച ദമ്പതിമാരുടെ വിവാഹ വാര്‍ഷികം ആഘോഷിക്കുവാന്‍ ഒരുങ്ങുകയാണ് കുടുംബാംഗങ്ങള്‍ .
1932 നവം.25 ന് വിവാഹിതരായ 17 വയസുള്ള ആനും 20 വയസുള്ള ജോണുമാണ് നവംബര്‍ 25 ന് 81 മത് വിവാഹ വാര്‍ഷികത്തിനൊരുങ്ങുന്നത്.
വേള്‍ഡ് വൈഡ് മാര്യേജ് എല്‍കൗണ്ടര്‍ പ്രതിനിധികള്‍ നടത്തിയ ഗവേഷണങ്ങള്‍ക്ക് ഒടുവിലാണ് ഈ ദമ്പതികളെ അമേരിക്കയില്‍ ജീവിച്ചിരിക്കുന്ന 2013 ലെ ദീര്‍ഘകാല വിവാഹബന്ധത്തിന്റെ ഉടമകളായി തെരഞ്ഞെടുത്തത്. ഇപ്പോള്‍ 101 വയസുള്ള ജോണും 98 വയസുള്ള ആനും കാലിഫോര്‍ണിയ ബര്‍ണാഡിനോയില്‍ പൂര്‍വ്വകാല സ്മരണകളെ അയവിറക്കി ആരോഗ്യകരമായ കുടുംബ ജീവിതം നയിക്കുന്നു. അഞ്ചുമക്കളില്‍ ഒരു മകളും ഏക മകനും 15 വര്‍ഷത്തിനുള്ളില്‍ കാന്‍സര്‍രേഗം പിടിപെട്ട് മരിച്ചു. ജീവിച്ചിരിക്കുന്ന മൂത്ത മകള്‍ക്ക് 80 വയസാണ് പ്രായം. അനുദിനം ലോകത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ കൗതുകത്തോടെയാണ് നോക്കിക്കാണുന്നതെന്ന് ദമ്പതികള്‍ പറഞ്ഞു.
14 കൊച്ചുമക്കളും 16 കൊച്ചുകൊച്ചുമക്കളും ഇവരുടെ വിവാഹ വാര്‍ഷികാഘോഷത്തിനായുള്ള ഒരുക്കത്തിലാണ്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment