Pages

Monday, November 25, 2013

നമ്മുടെ എ.ടി.എം. കൗണ്ടറുകൾ

നമ്മുടെ .ടി.എം. കൗണ്ടറുക

നമ്മുടെ .ടി.എം. കൗണ്ടറുക  അപകടമായ  നിലയിലാണ്.ബംഗളുരുവില് ബാങ്ക് മാനേജരായ യുവതി .ടി.എം. കൗണ്ടറിനുള്ളില് ക്രൂരമായി ആക്രമിക്കപ്പെട്ടത് ജനങ്ങളിലാകെ കടുത്ത ഭീതിയും ഉത്കണ്ഠയുമാണുയര്ത്തിയിരിക്കുന്നത്. .ടി.എം. കൗണ്ടറുകളില് പണമിടപാടിനെത്തുന്നവര്ക്ക് പട്ടാപ്പകല്പോലും യാതൊരു സുരക്ഷയുമില്ലെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബംഗളുരുവിലെ തിരക്കുള്ള തെരുവിലെ .ടി.എം. കൗണ്ടറില് നടന്ന സംഭവം.
അക്രമം നടന്ന .ടി.എം. കൗണ്ടറിനുള്ളിലെ സി.സി.ടി.വി. കാമറകള് പകര്ത്തിയ അക്രമദൃശ്യങ്ങള് ദൃശ്യമാധ്യമങ്ങളിലൂടെ ഭീതിയോടെയാണ് ജനങ്ങള് കണ്ടത്. യുവതി .ടി.എം. കൗണ്ടറിനുള്ളില് പ്രവേശിച്ചതും പിന്നാലെയെത്തിയ യുവാവ് കൗണ്ടറിന്റെ ഷട്ടര് വലിച്ചടച്ചശേഷം യുവതിയെ തോക്കൂചൂണ്ടി ഭീഷണിപ്പെടുത്തുന്നതും പണം എടുപ്പിക്കുന്നതും ആഭരണങ്ങള് ഊരി വാങ്ങുന്നതും ബാഗില്നിന്നെടുത്ത കൊടുവാള്കൊണ്ട് യുവതിയെ തെരുതെരെ വെട്ടുന്നതും കൊടുവാളിലെ രക്തം പേപ്പര്കൊണ്ട് തുടച്ച് ബാഗില്വച്ച് കൂസലന്യേ ഇറങ്ങിപ്പോകുന്നതുമൊക്കെ ശ്വാസമടക്കിപ്പിടിച്ചിരുന്നേ കാണാനാകുമായിരുന്നുള്ളൂ.

കേരളത്തിലങ്ങോളമിങ്ങോളം നൂറുകണക്കിന് .ടി.എം. കൗണ്ടറുകളാണുള്ളത്. വഴിയോരങ്ങളിലും ഷോപ്പിംഗ് കോംപ്ലക്സുകള്ക്കുള്ളിലും ചില കെട്ടിടങ്ങളുടെ ഇടനാഴികളിലുംവരെയാണ് ഇവ പ്രവര്ത്തിക്കുന്നത്. തുടക്കകാലത്ത് മിക്ക .ടി.എം. കൗണ്ടറുകളിലും സെക്യൂരിറ്റി ജീവനക്കാരന് കാവലിനുണ്ടായിരുന്നു. പിന്നീട് പല ബാങ്കുകളുടെ .ടി.എം. കൗണ്ടറുകളില്നിന്നും കാവല്ക്കാരെ കാണാതായി. ഉള്ള സ്ഥലത്താവട്ടെ നേരെ നില്ക്കാന്പോലും ശേഷിയില്ലാത്ത ചിലരെ വേഷംകെട്ടിച്ച് നിര്ത്തിയിരിക്കുന്നു.സ്ത്രീകളും പ്രായമായവരും ചിലപ്പോള് കുട്ടികള്പോലും .ടി.എം. കൗണ്ടറുകളില് പണമെടുക്കാനെത്തുന്നുണ്ട്. കോടിക്കണക്കിനു രൂപയുടെ ഇടപാടാണ് .ടി.എം. കൗണ്ടറുകളിലൂടെ നടക്കുന്നത്. സി.സി.ടി.വി. കാമറ കൗണ്ടറിനുള്ളില് സ്ഥാപിച്ചിട്ടുണ്ടെന്നതൊഴിച്ചാല് പണമിടപാടു നടത്താന് വരുന്നവര്ക്ക് എന്തു സുരക്ഷയാണുള്ളത്. മിക്കവാറും .ടി.എം. കൗണ്ടറുകളുടെയെല്ലാം വാതില് തകരാറിലാണ്. നേരത്തെ കാര്ഡ് ഉപയോഗിച്ചു മാത്രമേ വാതില് ഉപഭോക്താവിനു തുറക്കാനാവുമായിരുന്നുള്ളൂ.അകത്തു പ്രവേശിച്ചാല് വാതില് തന്നെ അടയുമായിരുന്നു. പണമിടപാടു നടത്തി തിരിച്ചിറങ്ങാന് സ്വിച്ചമര്ത്തി വാതില് തുറക്കണമായിരുന്നു. സംവിധാനമെല്ലാം ഭൂരിപക്ഷം കൗണ്ടറുകളിലും പ്രവര്ത്തനരഹിതമായിരിക്കുന്നു. ഇപ്പോള് ഒരാള് കയറിയതിനു തൊട്ടുപിന്നാലെ ആര്ക്കുവേണമെങ്കിലും കയറാമെന്ന അവസ്ഥയാണ്. ചില ബാങ്കുകളുടെ .ടി.എം. കൗണ്ടറുകളുടെ ഗ്ലാസ് വാതിലിലും മറയിലും കറുത്ത ഫിലിം ഒട്ടിച്ചിരിക്കുന്നതിനാല് അകത്ത് ആളുണ്ടോ എന്നുപോലും അറിയാനാവില്ല. ചിലയിടങ്ങളില് ആവശ്യത്തിനു വെളിച്ചവും ഉണ്ടാകില്ല.ആള് സഞ്ചാരമുള്ളതുകൊണ്ടും മറ്റു സ്ഥാപനങ്ങള് തുറന്നു പ്രവര്ത്തിക്കുന്നതുകൊണ്ടും പകല് എങ്ങനെയും സമാധാനിക്കാം. പക്ഷേ, രാത്രിയില് ഭയപ്പാടോടുകൂടി മാത്രമേ പുരുഷന്മാര്ക്കുപോലും .ടി.എം. കൗണ്ടറില് പ്രവേശിക്കാനാവൂ എന്നതാണു യാഥാര്ഥ്യം. .ടി.എം. കൗണ്ടറുകളില് പണമിടപാടു നടത്താനെത്തുന്നവരുടെ സുരക്ഷാകാര്യത്തില് ബാങ്ക് അധികൃതര് അതീവ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. സി.സി.ടി.വി. കാമറകള് സ്ഥാപിച്ചതുകൊണ്ടു മാത്രം പരിഹാരമാവുന്നില്ല. ഉപയോക്താവ് ആക്രമിക്കപ്പെട്ടുകഴിഞ്ഞ് ദൃശ്യങ്ങള് കാണാമെന്നോ അന്വേഷണത്തിനതു സഹായകമാകുമെന്നോ അല്ലാതെ ജനങ്ങളുടെ നേരെയുള്ള ആക്രമണത്തിനു തടയാകില്ല.
           ബംഗളുരുവില് ആക്രമിക്കപ്പെട്ട യുവതി ഗുരുതരമായ നിലയില് ആശുപത്രിയിലാണ്. തലയ്ക്കു വെട്ടേറ്റ് തലച്ചോറിനു പരുക്കുണ്ടായതുമൂലം അവരുടെ ഒരുവശം തളര്ന്നുപോയിരിക്കുന്നു. അവര്ക്കുണ്ടായ അനുഭവത്തില് സഹതപിച്ചിട്ടെന്തു കാര്യം. തോക്കും കൊടുവാളുമായി കയറി ഒരു സ്ത്രീയെ ആക്രമിക്കാന് മറയാകുകയായിരുന്നു .ടി.എം. കൗണ്ടര്.അത്തരം അനുഭവം ഇനി ആര്ക്കും ഉണ്ടാകാതിരിക്കാനുള്ള നടപടികള് അടിയന്തരമായി കൈക്കൊള്ളണം. ഉപയോക്താവിന്റെ സുരക്ഷയ്ക്കുള്ള ക്രമീകരണങ്ങള് ഏര്പ്പെടുത്തണം. .ടി.എം. കൗണ്ടറുകളില് സെക്യൂരിറ്റിക്കാരെ നിയോഗിക്കാനുള്ള ശേഷിയില്ലെന്ന് ഒരു ബാങ്കിനും പറയാനാവില്ലല്ലോ. അതുപോലെ ആധുനികമായ സുരക്ഷാ സംവിധാനങ്ങള് ഇന്നു ധാരാളമുണ്ട്. ഇത്തരം ആക്രമണങ്ങളുടെ ദൃശ്യങ്ങള് പതിഞ്ഞാലുടന് പോലീസ് ഉള്പ്പെടെയുള്ള വിവിധ കേന്ദ്രങ്ങളിലേക്കു സന്ദേശമെത്തിക്കുന്നതും അലാം മുഴക്കുന്നതുമടക്കമുള്ള സംവിധാനങ്ങള് .ടി.എം. കൗണ്ടറുകളില് സ്ഥാപിക്കണം.നൂതന  സാങ്കേതിക  വിദ്യക  ജനങ്ങളുടെ  സുരക്ഷയ്ക്ക്  ഉണ്ടാകണം .


പ്രൊഫ്. ജോണ് കുരാക്കാ

No comments: