Pages

Friday, October 11, 2013

G.V RAJA SPORTS AWARD-2013

ടിന്റുവിനും ദിജുവിനും ജി.വി രാജ പുരസ്‌കാരം 
സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നതകായിക പുരസ്‌കാരമായ ജി.വി. രാജ പുരസ്‌കാരം അത്‌ലറ്റ് ടിന്റു ലൂക്കോയ്ക്കും ബാഡ്മിന്റണ്‍ താരം വി. ദിജുവിനും. കേരള വോളിബോള്‍ താരം ടോം ജോസിന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പുരസ്‌കാരം നല്‍കുമെന്നും അവാര്‍ഡ് പ്രഖ്യാപന വേളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 

2014 ഫെബ്രുവരി സംസ്ഥാനത്തെ മൊത്തം കോളേജുകളെ ഉള്‍പ്പെടുത്തി കോളേജ് ഗെയിംസ് നടത്തും. കോളേജ് ഗെയിംസിലെ ചാമ്പ്യന്മാരാകുന്നവര്‍ക്ക് രാജീവ് ഗാന്ധി എവര്‍റോളിങ് ട്രോഫിയും മികച്ച നേട്ടം കൈവരിക്കുന്ന പുരുഷ വനിതാ കോളേജുകള്‍ക്ക് 1 ലക്ഷം രൂപ രൂപയുടെ പ്രത്യേക പാരിതോഷികവും നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. പത്മിനി തോമസ്, എസ്. രാജി, പത്രോസ് പി മത്തായി, ഡോ. ടോണി ഡാനിയല്‍, ജോണ്‍ സാമുവല്‍, കെ.എം. ബീനാമോള്‍, ബോബി അലോഷ്യസ്, പി.എസ് അബ്ദുള്‍ റസാഖ് എന്നിവരടങ്ങിയ കമ്മറ്റിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 

കേരള വോളിബോള്‍താരം ടോം ജോസിനെ ജി.വി രാജ പുരസ്‌കാരത്തിന് പരിഗണിക്കാത്ത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഒടുവില്‍ മുഖ്യമന്ത്രി ഇടപെട്ടാണ് ടോം ജോസിന് പ്രത്യേക പുരസ്‌കാരം പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രകടനം മുന്‍നിര്‍ത്തിയാണ് പുരസ്‌കാരജേതാക്കളെ തിരഞ്ഞെടുത്തത് എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. തന്നെ കേരളവും തഴഞ്ഞുവെന്നതില്‍ ഏറെ വിഷമമുണ്ടെന്നാണ് ടോം ജോസ് പ്രതികരിച്ചത്.

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: