Pages

Sunday, October 27, 2013

എല്‍ ഡി എഫ് പ്രവര്‍ത്തകരുടെ കല്ലേറില്‍ മുഖ്യമന്ത്രിക്ക് പരിക്ക്‌

oommen
എല്‍ ഡി എഫ് പ്രവര്‍ത്തകരുടെ കല്ലേറില്‍ മുഖ്യമന്ത്രിക്ക് പരിക്ക്‌

എല്‍ ഡി എഫ് പ്രവര്‍ത്തകരുടെ കല്ലേറില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരിക്ക്. കണ്ണൂര്‍ പോലീസ് മൈതാനത്ത് സംസ്ഥാന പോലീസ് കായികമേളയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരെ കല്ലേറുണ്ടായത്. കല്ലേറില്‍ വാഹനത്തിന്റെ ചില്ലുതകര്‍ന്ന് മുഖ്യമന്ത്രിയുടെ നെറ്റിയില്‍ തറച്ചു. എല്‍ ഡി എഫ് ഉപരോധം കണക്കിലെടുത്ത് പ്രധാനപാത ഒഴിവാക്കി മറ്റൊരു വഴിയിലൂടെയാണ് മുഖ്യമന്ത്രി പോലീസ് മൈതാനത്തെത്തിയത്. എന്നാല്‍ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ വാഹനത്തിനുനേരെ കല്ലേറ് നടത്തി. കല്ലെറിഞ്ഞ ഏതാനും പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നെറ്റിയില്‍ രണ്ട് പരിക്കാണുള്ളത്.

                               പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: