Pages

Sunday, October 27, 2013

മുഖ്യമന്ത്രിക്ക്‌ നേരെ ആക്രമണം: കേരളത്തിൽവ്യാപകപ്രതിഷേധം

oommen
മുഖ്യമന്ത്രിക്ക്നേരെ ആക്രമണം
കേരളത്തിൽവ്യാപകപ്രതിഷേധം 

mangalam malayalam online newspaperമുഖ്യമന്ത്രിക്ക്‌ കല്ലേറില്‍ പരിക്കേറ്റ സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. സംഭവത്തിന്‌ പിന്നാലെ നടന്ന അന്വേഷണത്തിലാണ്‌ രണ്ടു പേരെ അറസ്‌റ്റ് ചെയ്‌തത്‌. ഇടുതുമുന്നണിയിലെ പ്രവര്‍ത്തകരാണ്‌ ഇവരെന്ന്‌ സൂചനയുണ്ട്‌. അതേസമയം ഇവരുടെ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. കണ്ണൂരില്‍ നടക്കുന്ന പോലീസ്‌ മീറ്റില്‍ പങ്കെടുക്കാന്‍ എത്തിയ മുഖ്യമന്ത്രിയുടെ കാറിന്‌ നേരെ നടന്ന കല്ലേറില്‍ മുഖ്യമന്ത്രിയുടെ നെറ്റിക്ക്‌ പരിക്കേറ്റു.സംഭവത്തെ കോണ്‍ഗ്രസ്‌ നേതൃത്വം ശക്‌തമായി അപലപിച്ചെങ്കിലും കടുത്ത സുരക്ഷാ വീഴ്‌ചയെന്ന വിമര്‍ശനവും ഉയരുന്നുണ്ട്‌. ഒന്നാം ഗേറ്റിലൂടെ മുഖ്യമന്ത്രിയെത്തും എന്ന വിവരം നേരത്തേ അറിഞ്ഞിട്ടും പോലീസ്‌ കാര്യമായ സുരക്ഷാസംവിധാനം ഒരുക്കിയില്ലെന്നും ആരോപണമുണ്ട്‌. പരിക്കേറ്റ മുഖ്യമന്ത്രി പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം ഉടന്‍ മടങ്ങും. കാറിന്റെ ചില്ലുകള്‍ തകര്‍ന്ന സാഹചര്യത്തില്‍ പുതിയ കാറിലായിരിക്കും മുഖ്യമന്ത്രി മടങ്ങുക.
സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ്‌ ആക്രമണം ഉണ്ടായതെന്ന്‌ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. സംഭവത്തെ ശക്‌തമായി അപലപിച്ച രമേശ്‌ ചെന്നിത്തല പ്രതിഷേധിക്കാന്‍ സംസ്‌ഥാനത്തെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരോട്‌ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ അപായപ്പെടുത്താനുള്ള സിപിഎമ്മിന്റെ ഗൂഡശ്രമമെന്ന്‌ മുഖ്യമന്ത്രിക്കൊപ്പം കാറിലുണ്ടായിരുന്ന മന്ത്രി കെ സി ജോസഫ്‌ വിമര്‍ശിച്ചു. പ്രതിഷേധക്കാര്‍ എറിഞ്ഞ കല്ല്‌ മുഖ്യമന്ത്രിയുടെ നെഞ്ചിലാണ്‌ കൊണ്ടതെന്നും അപായപ്പെടുത്താനുള്ള ശ്രമമായിരുന്നെന്നും ജോസഫ്‌ ആരോപിച്ചു.
പൈശാചികമായ പ്രവര്‍ത്തിയെന്ന്‌ ആര്യാടന്‍ മുഹമ്മദ്‌ പ്രതികരിച്ചു. മുഖ്യമന്ത്രി കണ്ണൂരിലെത്തിയാല്‍ ശക്‌തമായ പ്രത്യാഘാതമുണ്ടാകുമെന്ന്‌ വ്യക്‌തമാക്കിയ കണ്ണൂരിലെ നേതാക്കള്‍ നടത്തിയ ഗൂഡാലോചയാണ്‌ ഇതെന്നും ഇവര്‍ക്കെതിരേ കേസെടുക്കണമെന്നും ടി എന്‍ പ്രതാപന്‍ എംഎല്‍എ വ്യക്‌തമാക്കി. തീ കൊണ്ട്‌ തല ചൊറിയുന്ന നടപടിയാണ്‌ ഇതെന്നും അദ്ദേഹം വ്യക്‌തമാക്കി. കാടത്തമെന്ന്‌ മുസ്‌ളീംലീഗ്‌ പ്രതികരിച്ചു.സമാധാന പരമായിട്ടാണ്‌ എല്‍ഡിഎഫ്‌ ഇതുവരെ പ്രകടനം നടത്തിയതെന്നും സംഭവം കോണ്‍ഗ്രസിന്റെ നാടകമാണെന്നും ആക്രമണം ഉണ്ടായിട്ടില്ലെന്നും ഡിവൈഎഫ്‌ഐ നേതാവ്‌ ഷംസീര്‍ പ്രതികരിച്ചു. സംഭവത്തെക്കുറിച്ച്‌ സമഗ്രമായ അന്വേഷണം വേണം. കോണ്‍ഗ്രസ്‌ നേതാക്കള്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണെന്നും യുഡിഎഫ്‌ ഗൂഡാലോചനയുണ്ടായോ എന്ന്‌ അന്വേഷിക്കണമെന്നും ഷംസീര്‍ പറഞ്ഞു.
മുഖ്യമന്ത്രിയെ എറിഞ്ഞ് ചോര വീഴ്ത്തിയത് കൊണ്ട്
കണ്ണൂരിലെ ഇടത് വല്ലതും നേടിയോ എന്നറിയില്ല.
പക്ഷേ നെറ്റിയി പൊടിഞ്ഞ ഇത്തിരി ചോരപ്പാടുക
മുഖ്യമന്ത്രി ഉമ്മ ചാണ്ടിയ്ക്ക് നല്കിയിരിക്കുന്ന മൈലേജ് ചില്ലറയല്ല.
പ്രതിഷേധത്തിനിടയില്‍ മുഖ്യമന്ത്രിക്ക്‌ കല്ലേറില്‍ പരിക്കേറ്റ സംഭവത്തില്‍ സിപിഎമ്മിന്‌ ഒരു തരത്തിലും ബന്ധമില്ലെന്ന്‌ പിണറായി വിജയന്‍. മുഖ്യമന്ത്രിക്ക്‌ നേരെ സിപിഎം ആക്രമണം നടത്താന്‍ ഒരു സാധ്യതയുമില്ലെന്നും ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും പിണറായി പ്രതികരിച്ചു.
മുഖ്യമന്ത്രിയെ ശാരീരികമായി ആക്രമിക്കണമെന്നത്‌ എല്‍ഡിഎഫിന്റെ ലക്ഷ്യമല്ല.ആക്രമണത്തെക്കുറിച്ച്‌ പോലീസ്‌ ഗൗരവമായി അന്വേഷിക്കണം. ആക്രമണം എങ്ങിനെ ഉണ്ടായെന്നും അന്വേഷിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു. അക്രമത്തെ പ്രതിപക്ഷനേതാവ്‌ വിഎസ്‌ അച്യുതാനന്ദനും അപലപിച്ചു. ആക്രമണവുമായി എല്‍ഡിഎഫിന്‌ ബന്ധമില്ലെന്ന്‌ സിപിഐ സംസ്‌ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും വ്യക്‌തമാക്കി. മുഖ്യമന്ത്രിക്കെതിരേ ഉണ്ടായ ആക്രമണം ന്യായീകരിക്കാനാകില്ല. ജനാധിപത്യ രീതിയിലുള്ള സമരമാണ്‌ എല്‍ഡിഎഫ്‌ ആഹ്വാനം ചെയ്‌തതെന്നും വിഎസ്‌ വ്യക്‌തമാക്കി.സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ശക്‌തമായി പ്രതിഷേധിക്കുകയാണ്‌. കെഎസ്‌യു നാളെ പഠിപ്പ്‌ മുടക്കിന്‌ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ എറണാകുളം പെരുമ്പാവൂര്‍ എഎം റോഡ്‌ ഉപരോധിച്ചു. കോഴിക്കോട്ടും കോട്ടയത്ത്‌ മുണ്ടക്കയത്തും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പ്രതിഷേധം സഘടിപ്പിച്ചു. സംഭവത്തില്‍ വിവിധ കോണ്‍ഗ്രസ്‌ നേതാക്കളും രംഗത്ത്‌ വന്നിരുന്നു. ആക്രമണത്തിന്റെ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്ന്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ പറഞ്ഞു. കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ കോഴിക്കോട്ടെ എല്ലാ പരിപാടികളും റദ്ദാക്കി കണ്ണൂരിലേക്ക്‌ തിരിച്ചു. പോലീസ്‌ മീറ്റിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിക്ക്‌ നേരെ ആക്രമണം ഉണ്ടായത്‌.


ആക്രമണത്തിനെതിരെ വി എസ് അച്യുതാനന്ദന്
മുഖ്യമന്ത്രിക്കെതിരെയുള്ള ആക്രമണത്തിനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ . ആക്രമണത്തെ ന്യായീകരിക്കാവുന്നതല്ലെന്ന് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധത്തിനാണ് എല്‍ഡിഎഫ് ആഹ്വാനം ചെയ്തത്. ആ നിലവാരത്തില്‍ നിന്നും താഴേക്ക് പോകുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അക്രമത്തെ അപലപിക്കുന്നുവെന്നും വി എസ് തിരുവനന്തപുരത്ത് പറഞ്ഞു.പോലീസ് അത്‌ലറ്റിക്ക് മീറ്റ് സമാപന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്കെതിരെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനിടെ നടന്ന കല്ലേറിലാണ് മുഖ്യമന്ത്രിക്ക് പരിക്കേറ്റത്. മുഖ്യമന്ത്രിയുടെ വാഹനത്തിന്‍റെ നേരെയായിരുന്നു കല്ലേറ്. കല്ലേറില്‍ കാറിന്‍റെ ചില്ല് തെറിച്ചാണ് മുഖ്യമന്ത്രിക്ക് പരിക്കേറ്റത്. മുഖ്യമന്ത്രിയുടെ മുഖത്തിനാണ് പരിക്കേറ്റത്‌ .

\പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: