പി കൃഷ്ണപിള്ള സ്മാരകം
തീവെച്ച് നശിപ്പിച്ച നിലയില്‍
പി. കൃഷണപിള്ള അവസാന കാലത്ത് താമസിച്ചു വന്നിരുന്ന കഞ്ഞിക്കുഴിയിലെ വീടാണ് സ്മാരകമായി സൂക്ഷിച്ചിരുന്നത്. ഓലമേഞ്ഞ വീടിന്റെ പിന്‍ഭാഗത്തു തീവയ്ക്കുകയായിരുന്നു. തീ കത്തുന്നതുകണ്ടു വഴിയാത്രക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നു ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സിപിഎമ്മിന്റെയും സിപിഐയുടേയും നേതാക്കള്‍ പുലര്‍ച്ചെ മുതല്‍ പ്രദേശത്തേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.സംഭവത്തിനു പിന്നില്‍ കോണ്‍ഗ്രസ് പ്രവര്ത്തകരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ആരോപിച്ചു. അക്രമം ആസൂത്രിതമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പ്രതികരിച്ചു. അതേസമയം, ഇടതുമുന്നണിയുടെ ശക്തികേന്ദ്രമായ കഞ്ഞിക്കുഴയില്‍ നടന്നിട്ടുള്ള അക്രമത്തിനു പിന്നില്‍ സിപിഐ(എം)ആണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment