Pages

Thursday, October 31, 2013

മുഖ്യമന്ത്രിക്കെതിരായ അക്രമം: അന്വേഷണത്തിന്‌ പ്രത്യേക സംഘം

മുഖ്യമന്ത്രിക്കെതിരായ അക്രമം:
അന്വേഷണത്തിന്പ്രത്യേക സംഘം

mangalam malayalam online newspaper   ഔദ്യോഗിക പരിപാടിക്കായി കണ്ണൂരിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ ആക്രമിച്ച കേസില്‍ ഇന്നലെ 29 പേരെകൂടി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഇതില്‍ ആറുപേര്‍ക്കു ജാമ്യം കിട്ടി. മറ്റുള്ളവരെ കോടതി റിമാന്‍ഡ്‌ ചെയ്‌തു. ഇതോടെ ഈ സംഭവത്തില്‍ അറസ്‌റ്റിലായവരുടെ എണ്ണം 54 ആയി.അമ്പതോളം സി.പി.എം. പ്രവര്‍ത്തകര്‍ പോലീസ്‌ കസ്‌റ്റഡിയിലുണ്ട്‌. ഇവരെ വിവിധ പോലീസ്‌ സ്‌റ്റേഷനുകളില്‍ ചോദ്യം ചെയ്‌തുവരികയാണ്‌. പ്രതികളെന്ന്‌ സംശയിക്കുന്നവരെ കണ്ണൂര്‍ സിറ്റി പോലീസ്‌ സ്‌റ്റേഷനില്‍ എത്തിച്ചാണ്‌ വിശദമായി ചോദ്യം ചെയ്യുന്നത്‌. അക്രമത്തില്‍ ഇവര്‍ക്കുള്ള പങ്ക്‌ സ്‌ഥിരീകരിക്കുന്ന മുറയ്‌ക്ക്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തുകയും മജിസ്‌ട്രേറ്റ്‌ മുമ്പാകെ ഹാജരാക്കുകയുമാണ്‌ ചെയ്യുന്നത്‌.

  ഇതിനായി ശാസ്‌ത്രീയമായ തെളിവുശേഖരണവും പോലീസ്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. വീഡിയോ ക്ലിപ്പിങ്ങും പത്രങ്ങളില്‍ വന്ന ഫോട്ടോകള്‍ക്കും പുറമെ കസ്‌റ്റഡിയിലുള്ളവര്‍ സംഭവദിവസം ഏത്‌ മൊബൈല്‍ ടവറിന്റെ പരിധിയിലാണെന്ന്‌ കണ്ടുപിടിച്ചാണ്‌ കസ്‌റ്റഡിയിലെടുക്കുന്നതും അറസ്‌റ്റു രേഖപ്പെടുത്തുന്നതും.അതിനിടെ, മുഖ്യമന്ത്രിക്കു നേരെയുണ്ടായ അക്രമത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ പ്രത്യേക പോലീസ്‌ സംഘം രൂപീകരിച്ചു. പ്രതികളായ എല്‍.ഡി.എഫ്‌. പ്രവര്‍ത്തകരെല്ലാം കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉള്ളവരായതിനാല്‍ ഐ.ജി. സുരേഷ്‌ രാജ്‌ പുരോഹിതിന്റെ നിര്‍ദേശപ്രകാരമാണ്‌ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചത്‌. ജില്ലയുടെ വിവിധ മേഖലകളിലുള്ള പോലീസ്‌ ഉദ്യോഗസ്‌ഥരാണ്‌ അന്വേഷണ സംഘത്തിലുള്ളത്‌. തളിപ്പറമ്പ്‌ ഡിവൈ.എസ്‌.പി.: കെ. സുദര്‍ശനന്‍, ഇരിട്ടി ഡിവൈ.എസ്‌.പി. പ്രദീപ്‌ കുമാര്‍ എന്നിവര്‍ക്കാണ്‌ അന്വേഷണച്ചുമതല. സി.ഐമാരായ കെ. വിനോദ്‌ കുമാര്‍, ജോഷി ജോസ്‌, ജയന്‍ ഡൊമിനിക്‌, അബ്‌ദുള്‍ റഹീം, കെ.വി. വേണുഗോപാല്‍ എന്നിവര്‍ സംഘത്തിലുണ്ട്‌. ഇവരെ കൂടാതെ രണ്ട്‌് എസ്‌.ഐമാര്‍, എ.എസ്‌.ഐമാര്‍, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍മാര്‍ എന്നിവരുള്‍പ്പെടെ 18 അംഗങ്ങളാണ്‌ അന്വേഷണ സംഘത്തിലുള്ളത്‌. സംഘം പ്രത്യേക സ്‌ക്വാഡുകളായി തിരിഞ്ഞാണ്‌ അന്വേഷണം നടത്തുക.ചക്കരക്കല്‍, അഴീക്കോട്‌, വളപട്ടണം, കണ്ണൂര്‍ സിറ്റി, തളിപ്പറമ്പ്‌, ഇരിട്ടി, തലശേരി, കൂത്തുപറമ്പ്‌ മേഖലകളില്‍ പോലീസ്‌ നടത്തിയ റെയ്‌ഡിലാണ്‌ പ്രവര്‍ത്തകരെ കസ്‌റ്റഡിയിലെടുത്തിട്ടുള്ളത്‌. അക്രമ സംഭവവുമായി ബന്ധപ്പെട്ട്‌ 60 പേരെ പോലീസ്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌. പല പ്രവര്‍ത്തകരും ഒളിവിലാണെന്നാണ്‌ പോലീസ്‌ നിഗമനം. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്‌.വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്‌റ്റുണ്ടാകുമെന്നു പ്രത്യേക അന്വേഷണ സംഘം തലവന്‍ ഡിവൈ.എസ്‌.പി: കെ. സുദര്‍ശനന്‍ പറഞ്ഞു.

                                              പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: