Pages

Wednesday, October 23, 2013

ആന്റിബയോട്ടിക്കുകളെ സൂക്ഷിക്കണം

      ആന്റിബയോട്ടിക്കുകളെ സൂക്ഷിക്കണം 
                   ഡോ.ത​ങ്ക​പ്പൻ,സീ​നി​യർക​ൺ​സ​ൾ​ട്ട​ന്റ്,,ഗ്യാ​സ്ട്രോഎ​ന്റ​റോ​ള​ജി​സ്റ്റ്‌,

                വിലപ്പെട്ട മനുഷ്യ ജീവൻ രക്ഷിക്കണമെങ്കിൽ ആന്റിബയോട്ടിക്കുകൾ കൂടിയേ തീരൂവെങ്കിലും,അപ്രതീക്ഷിതമായി ചില പാർശ്വഫലങ്ങൾ ഇത് ചിലരിൽ വരുത്തി വയ്ക്കാറുണ്ട്.ആന്റിബയോട്ടിക് മരുന്നുകൾ മൂലമുണ്ടാകുന്ന വയറിളക്കരോഗങ്ങൾ മൂന്നുതരമുണ്ട്.ആന്റിബയോട്ടിക് അസോസിയേറ്റഡ് ഡിസൻട്രി (എ.എ.ഡി).,ആന്റിബയോട്ടിക് അസോസിയേറ്റഡ് കോളൈറ്റിസ് (എ.എ.സി),സ്യൂഡോമെംബ്രേനസ് കോളൈറ്റിസ് (പി.എം.സി) എന്നിവയാണ് അവ. ഇതിൽ ആദ്യവിഭാഗമായ എ.എ.ഡി എന്ന രോഗംഇതിന് കാരണമായ ആന്റിബയോട്ടിക്കിന്റെ ഉപയോഗം നിർത്തുമ്പോൾ തന്നെ ക്രമേണ ശമിക്കും.കാരണം ഇത്ക്ളോസ്ട്രീഡിയം ബാക്‌ടീരിയയുടെ സഹായമില്ലാതെ വരുന്ന രോഗമായതിനാലാണ്.കുടലിൽ ഉണ്ടാകുന്ന മറ്റു മാറ്റങ്ങളാണ് ഈ രോഗത്തിന്റെ കാരണക്കാരൻ.രണ്ടാമത്തെ ഇനമായ എ.എ.സിയിൽ ശരിക്കും ശക്തമായ വയറിളക്കമുണ്ടാക്കും. പനി, ഛർദ്ദി, വയറുവേദന, വയറുപെരുക്കം, ക്ഷീണം എന്നീ ലക്ഷണങ്ങൾ ഉണ്ടാകും.വെറും വയറിളക്കമായും ഇത് വരാം. എന്നാൽ മലത്തിൽ രക്തം കാണുകയില്ലമൂന്നാമത്തെ ഇനമായ പി.എം.സി രോഗത്തിന് മേൽപ്പറഞ്ഞ ശക്തിയായ ലക്ഷണങ്ങൾക്കുപുറമെ വയറിളക്ക മലത്തിൽ രക്തവും ഉണ്ടാകും. ഇതിന്റെ ലക്ഷണങ്ങൾ അതിശക്തമായിരിക്കും. പലപ്പോഴും ചികിത്സിക്കുന്നവർ ഇങ്ങനെയൊരു സാദ്ധ്യതയെക്കുറിച്ച് ചിന്തിക്കില്ല. അതിനാൽരോഗനിർണ്ണയം വൈകിയെന്നുവരാം. തക്കസമയത്ത് രോഗനിർണ്ണയം നടത്തുക എന്നതാണ്ചികിത്സയുടെ കാതലായ ഭാഗം. ഇത് തക്ക രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ അപകടകാരിയാണ്. ആന്റിബയോട്ടിക് മൂലമുണ്ടാകുന്ന വയറിളക്കരോഗങ്ങളുടെ ചികിത്സ തുടങ്ങുന്നതിന് മുമ്പ്അമീബിയാസിസ്, ഐ.ബി.എസ്, ഇൻഫെക്ഷ്യസ് കോളൈറ്റിസ്, ഐ.ബി.ഡി
എന്നീ സമാന ലക്ഷണളുണ്ടാക്കുന്ന അസുഖങ്ങൾ ഇല്ലെന്ന് അവശ്യംവേണ്ട പരിശോധനകൾ നടത്തി ഉറപ്പുവരുത്തേണ്ടതാണ്. ഈ രോഗത്തിന് പ്രധാനം മരുന്നുചികിത്സ തന്നെയാണ്. എന്നാൽ മരുന്നു
 ചികിത്സ ഫലിക്കാതെ വരുമ്പോൾ അപൂർവ്വം ചിലരിൽ രോഗിയെരക്ഷിക്കാനായി കുടൽ തന്നെ മുറിച്ചുമാറ്റേണ്ടിവന്നേക്കാം. ക്ളോസ്ട്രീഡിയം രോഗസാന്നിദ്ധ്യം സ്ഥിരീകരിക്കുന്നതിന് സിഗ്‌മോയ്‌ഡോസ്‌ക്കോപ്പി,അണുക്കൾക്കു വേണ്ടിയുള്ള കൾച്ചർ, ടോക്‌സിൻ അസേ, ഇമ്യൂണോളോജിക്കൽഅസേ എന്നീ മാർഗ്ഗങ്ങൾ ഉപകരിക്കും. അസുഖം കടുത്ത അവസ്ഥയിൽ എത്തിയാൽ കുടൽ വീങ്ങി ടോക്‌സിക് മെഗാകോളോൺഎന്ന കുടൽ പെരുക്കം, കുടൽ തുളഞ്ഞുപോകൽ, വയറുപെരുക്കം, വൃക്കകളുടെപ്രവർത്തനം നിലയ്ക്കൽ എന്നീ പ്രശ്‌നങ്ങൾ ഉണ്ടായി മരണം വരെ സംഭവിക്കാം. 

                            പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: