Pages

Wednesday, October 23, 2013

കൂടംകുളത്ത്‌ വൈദ്യുതി ഉത്‌പാദനം തുടങ്ങി

കൂടംകുളത്ത്വൈദ്യുതി
ഉത്പാദനം തുടങ്ങി


കൂടംകുളം ആണവനിലയത്തില്‍ വൈദ്യുതി ഉത്‌പാദനം തുടങ്ങി. പുലര്‍ച്ചെ 2.45നാണ്‌ ഉത്‌പാദനം തുടങ്ങിയത്‌. ഇവിടെനിന്നു ലഭിച്ച വൈദ്യുതിയെ ദക്ഷിണ പവര്‍ഗ്രിഡുമായി ബന്ധിപ്പിച്ചതായി കെ.എന്‍.പി.പി. സൈറ്റ്‌ ഡയറക്‌ടര്‍ ആര്‍.എസ്‌. സുന്ദര്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ 165 മെഗാവാട്ട്‌ വൈദ്യുതി ലഭിച്ചു. കേരളം ഉള്‍പ്പടെയുള്ള നാലു സംസ്‌ഥാനങ്ങള്‍ക്കു വൈദ്യുതി വിഹിതത്തിന്‌ അര്‍ഹതയുണ്ട്‌. വരുന്ന രണ്ടു ദിവസം 300 മൊഗാവാട്ട്‌ വൈദ്യുതി ഇവിടെനിന്നു ലഭിക്കും.
റഷ്യയുടെ സഹായത്തോടെ നിര്‍മിച്ച നിലയത്തിലെ റിയാക്‌ടറുകള്‍ക്ക്‌ 1,000 മെഗാവാട്ട്‌ വീതം വൈദ്യുതി ഉത്‌പാദിപ്പിക്കാനുള്ള ശേഷിയുണ്ട്‌. 17,000 കോടിയിലേറെ രൂപയുടേതാണു പദ്ധതി.
എന്നാല്‍ നിലത്തിനുള്ള ഇന്‍ഷുറന്‍സ്‌ സംബന്ധിച്ച ഇന്ത്യ- റഷ്യ തര്‍ക്കം തുടരുകയാണ്‌. ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനിയുമായി ധാരണ ഉണ്ടാക്കാനാണു കേന്ദ്രസര്‍ക്കാര്‍ ശിപാര്‍ശ. എന്നാല്‍ റഷ്യയിലേത്‌ അടക്കമുള്ള രാജ്യാന്തര കമ്പനികളെ ആശ്രയിക്കണമെന്നാണു റഷ്യന്‍ നിലപാട്‌. കൂടംകുളത്തെ മൂന്നും നാലും റിയാക്‌ടര്‍ സംബന്ധിച്ചും ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച തുടരുകയാണ്‌
.

                                    പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: