സവാള വില കുതിക്കുന്നു
സർക്കാർ പതറുന്നു
സവാള വില കുതിക്കുന്നത് സർക്കാരിനെ ആശങ്കയിലാക്കിയിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്
നടക്കാനിരിക്കെ സവാള വില തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് സർക്കാരിന്റെ ആശങ്ക. പ്രതിപക്ഷമാകട്ടെ വിലക്കയറ്റം തടയാനാകാത്തത് സർക്കാരിനെതിരായ
ആയുധമാക്കിയിട്ടുണ്ട്.വില കുതിച്ചുയരുന്നത് തടയാൻ പൂഴ്ത്തിവയ്പ്പുകാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരുകൾക്ക്
കേന്ദ്രം നിർദ്ദേശം നൽകി. രാജ്യത്ത് ആവശ്യത്തിനുള്ള സവാളയുണ്ടെന്നും പൂഴ്ത്തിവയ്പ്പുകാർക്കെതിരെ സംസ്ഥാന സർക്കാരുകൾ ശക്തമായ നടപടി സ്വീകരിക്കുകയാണ്
വേണ്ടതെന്നും വാണിജ്യ മന്ത്രി ആനന്ദ് ശർമ്മ പറഞ്ഞു.മല്ലിയിലയുടെ വിലയും ഒപ്പം കുതിച്ചുയരുന്നുണ്ട്. ഇരുനൂറ് രൂപയാണ് ഒരു കിലോ മല്ലിയിലയുടെ വില.സവാള പ്രധാനമായും കൃഷി ചെയ്യുന്ന മഹാരാഷ്ട്രം, ഗുജറാത്ത്, കർണാടകം, ആന്ധ്ര സംസ്ഥാനങ്ങളിൽ അകാലത്തുണ്ടായ
കനത്ത മഴയിൽ കൃഷി നശിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ഏതാനും മാസം 60 രൂപയിൽ ഉറച്ചുനിന്നതിനുശേഷമാണ് വില കുതിച്ചത്. കഴിഞ്ഞ മൂന്നു മാസമായി വില നിയന്ത്രിക്കാനുള്ള സർക്കാർ നടപടികൾ ഫലിക്കുന്നില്ല.
ഈ മാസം സവാള വൻതോതിൽ വിപണിയിലെത്തുമെന്നും വില കുറയുമെന്നുമാണ്
സർക്കാർ പ്രതീക്ഷിച്ചത്.
അപ്പോഴാണ് മഴ ചതിച്ചത്. പ്രതിമാസം 10 ലക്ഷം ടൺ സവാളയാണ് രാജ്യത്തെ ഉപഭോഗം.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment