കേരളത്തിൽ
ജനാധിപത്യത്തിന്റെതകർച്ച
കണ്ണൂരില്‍ മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടിക്കുനേരേയുണ്ടായ അക്രമം അങ്ങേയറ്റം അപലപനീയമാണ്. കല്ലേറില്‍ മുഖത്തും
നെഞ്ചിലും പരിക്കേറ്റ മുഖ്യമന്ത്രി ചികിത്സയിലാണ്. സംസ്ഥാന പോലീസ് കായികമേളയുടെ
സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്കുനേരേ ഇടതുപ്രവര്‍ത്തകര്‍
കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുന്നതിനിടെയാണ് കല്ലേറുണ്ടായത്. സോളാര്‍ പ്രശ്‌നം
മുന്‍നിര്‍ത്തി മുഖ്യമന്ത്രിക്കെതിരെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍
ഇടതുമുന്നണി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിവരികയായിരുന്നു. ജനാധിപത്യ വ്യവസ്ഥിതി
നിലനില്‍ക്കുന്ന ഒരു നാട്ടില്‍ ഭരണാധികാരികള്‍ക്കെതിരെ പ്രതിഷേധിക്കാനും സമരം
ചെയ്യാനും എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍, ആ അവകാശം വിനിയോഗിക്കുന്നത്
ജനാധിപത്യത്തിന്റെ സമുന്നതമൂല്യങ്ങള്‍ക്ക് നിരക്കുന്ന രീതിയിലാവണം. എന്നാല്‍,
അതല്ല, കണ്ണൂരില്‍ കണ്ടത്. അവിടെ ചിലര്‍ നിയമം കൈയിലെടുത്ത്
ജനാധിപത്യമൂല്യങ്ങളെയും മനുഷ്യത്വത്തെയും വെല്ലുവിളിക്കുകയായിരുന്നു. അത്
കേരളത്തിനാകെ അപമാനമുണ്ടാക്കി. പൊതുമുതല്‍ നശിപ്പിക്കുകയും ഭരണാധികാരികളെ
കായികമായി നേരിടുകയും ചെയ്യുന്നവര്‍ ജനാധിപത്യത്തിന്റെ ശത്രുക്കള്‍ തന്നെ.ജനാധിപത്യത്തിന്റെ തകർച്ചയാണ് ഇത് സൂചിപ്പിക്കുന്നത് .
കണ്ണൂര്‍ സംഭവത്തെ ന്യായീകരിക്കാനാകില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി.എസ്.
അച്യുതാനന്ദന്‍ പറഞ്ഞത്. അക്രമത്തില്‍ എല്‍.ഡി.എഫിന് പങ്കില്ലെന്നും മുഖ്യമന്ത്രി
യെ ശാരീരികമായി ആക്രമിക്കല്‍ തങ്ങളുടെ ലക്ഷ്യമല്ലെന്നുമായിരുന്നു സി.പി.എം.
സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രതികരണം. മറ്റു പല എല്‍.ഡി. എഫ്. നേതാക്കളില്‍
നിന്നും സമാനമായ പ്രതികരണങ്ങളുണ്ടായി. എന്തായാലും പ്രതിഷേധത്തിനിടെ അക്രമം
നടക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സംഘാടകരുടെയും നേതാക്കളുടെയും
ഭാഗത്തുനിന്നുണ്ടായില്ലെന്നുവേണം കരുതാന്‍. സംഭവത്തെക്കുറിച്ച് അന്വേഷണം
ആരംഭിച്ചിട്ടുണ്ട്. അതുകഴിയുമ്പോഴേ കാര്യങ്ങള്‍ വ്യക്തമാകൂ. അക്രമത്തിന്
ഉത്തരവാദികള്‍ ആരായാലും അവരെ മുഴുവന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. കടുത്ത ശിക്ഷ തന്നെ നൽകണം .സുരക്ഷാവീഴ്ചയും സംഭവത്തിന് കാരണമായതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.
അതിനെക്കുറിച്ചും സമഗ്രമായ അന്വേഷണം ഉണ്ടാകണം.സമരത്തിന്റെ ഭാഗമായുള്ള അക്രമങ്ങള്‍
കേരളത്തില്‍ സാധാരണമായിരിക്കുന്നു. ജനജീവിതം ക്ലേശകരമാക്കുകയും അവരുടെ അവകാശങ്ങള്‍
ഹനിക്കുകയും ചെയ്യുന്ന സമരങ്ങള്‍ നമ്മുടെ സംസ്ഥാനത്തിന്റെ യശസ്സിനെ മാത്രമല്ല,
വികസനത്തെയും ബാധിക്കുന്നുണ്ട്. രാഷ്ട്രീയകക്ഷികളുടെയും ഇതര സംഘടനകളുടെയും
നേതൃത്വങ്ങള്‍ ആര്‍ജവത്തോടെ പരിശ്രമിച്ചാലേ അക്രമാസക്തമായ സമരങ്ങള്‍
ഒഴിവാക്കാനാകൂ. കണ്ണൂര്‍സംഭവത്തെത്തുടര്‍ന്ന് ആരുടെ ഭാഗത്തുനിന്നും അക്രമങ്ങള്‍
ഉണ്ടാകാതിരിക്കാന്‍ നേതൃത്വങ്ങള്‍ തന്നെ മുന്‍കൈയെടുക്കണം. സംഭവത്തിന്റെ പേരില്‍
ഹര്‍ത്താല്‍ പാടില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഉദാത്തമായ ഒരു
മാതൃക മുന്നോട്ടുവെച്ചിരിക്കുകയാണ്. സമാധാനത്തിലും സഹിഷ്ണുതയിലുമൂന്നിയ രാഷ്ട്രീയ
സംസ്‌കാരം കെട്ടിപ്പടുക്കാന്‍ അത് എല്ലാവര്‍ക്കും പ്രേരകമാകുമെന്നാശിക്കാം.
ഞായറാഴ്ച ബിഹാറിലെ പട്‌നയില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി പങ്കെടുക്കാനിരുന്ന റാലിക്ക് തൊട്ടുമുമ്പുണ്ടായ സ്‌ഫോടനപരമ്പരയും രാജ്യത്തെ നടുക്കി. സംഭവത്തില്‍ ആറു പേര്‍ മരിക്കുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആസൂത്രിമായിരുന്നു ഈ സ്‌ഫോടനപരമ്പരയെന്ന് വ്യക്തമാണ്. മോദിയും ബി.ജെ.പി. ദേശീയാധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങുമടക്കമുള്ള പ്രമുഖ നേതാക്കള്‍ എത്തുന്ന വേദിക്കടുത്ത് സ്‌ഫോടനമുണ്ടായത് സുരക്ഷാവീഴ്ച കാരണമാണെന്ന് ബി.ജെ.പി. സംസ്ഥാന നേതൃത്വം കുറ്റപ്പെടുത്തിയിട്ടുണ്ട്.ഇത് ഗൗരവമായിത്ത ന്നെകാണണം. 'ഇന്ത്യന്‍ മുജാഹിദീന്‍' ആണ് സ്‌ഫോടനത്തിനു പിന്നിലെന്ന് പോലീസ് കരുതുന്നു. രാജ്യത്തിന്‍െ ഐക്യവും അഖണ്ഡതയും തകര്‍ക്കാനാഗ്രഹിക്കുന്ന വര്‍ഗീയ, ഭീകരശക്തികള്‍ ആക്രമണത്തിന് തക്കംപാര്‍ത്തിരിക്കുന്നുണ്ടാകാം. പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇതിനെതിരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളും വിവിധ സുരക്ഷാവിഭാഗങ്ങളും നിതാന്തജാഗ്രത പുലര്‍ത്തണം. കെടുത്താൻ കഴിയുന്നതെ കത്തിക്കാവു .സമരത്തിനു നേതൃത്വം നൽകുന്നവർക്ക് അണികളെ നിയന്ത്രിക്കാനും കഴിയണം . ഉത്തരവാദിത്വം നേതാക്കൾക്ക് തന്നെ .

പ്രൊഫ് .ജോണ്‍ കുരാക്കാർ
No comments:
Post a Comment