Pages

Tuesday, October 29, 2013

കണ്ണൂരില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ ഉണ്ടായ ആക്രമണം കാടത്തം

കണ്ണൂരില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ ഉണ്ടായ
ആക്രമണം കാടത്തം 
കണ്ണൂരില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ ഉണ്ടായ ആക്രമണം കാടത്തമാണെന്ന് ജനകീയ കവിതാവേദി അഭിപ്രായപ്പെട്ടു. പ്രസിഡന്റ് കെ. കെ. ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ഡോ. എം. എം.ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഡാനിയേല്‍ ജോണ്‍, ആരംപുന്ന മുരളി, കൊന്നമൂട് ഗോപന്‍, ഡോ. കെ. ടി. തോമസ്, ഇടമണ്‍ ജി. മോഹന്‍ദാസ്, ഡോ. ഷേര്‍ളി ശങ്കര്‍, രമാ ബാലചന്ദ്രന്‍, ബോബു വെട്ടിക്കവല എന്നിവര്‍ സംസാരിച്ചു. മിംസി അലിമുക്ക് സ്വാഗതവും മുഹമ്മദ്‌റാഫി നന്ദിയും പറഞ്ഞു.
സി. പി. എം.
ചോരകൊണ്ട് കളിക്കരുത്-ഭാരതീപുരം ശശി
കേരളത്തില്‍ ചോരകൊണ്ട് കളിക്കാനാണ് സി.പി.എമ്മിന്റെ ഭാവമെങ്കില്‍ തോറ്റുമാറില്ലെന്ന് കെ.പി.സി.സി. ഉപാധ്യക്ഷന്‍ ഭാരതീപുരം ശശി പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ ആക്രമിച്ചിട്ട് കേരളത്തില്‍ സുഗമമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താമെന്നത് സി. പി. എമ്മിന്റെ വ്യാമോഹം മാത്രമാണെന്നും പത്രക്കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ യോഗസ്ഥലത്ത് എത്താന്‍ മുഖ്യമന്ത്രിക്ക് സുരക്ഷിതമായ വഴിയൊരുക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടതിനെക്കുറിച്ച് അന്വേഷിച്ച് അടിയന്തര നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
ഉമ്മന്‍ചാണ്ടിക്കുനേരെ നടന്ന
ആക്രമണം ആസൂത്രിതമെന്ന് ഉണ്ണിത്താന്‍

ഉമ്മന്‍ചാണ്ടിക്ക് നേരെ കണ്ണൂരില്‍ നടന്ന സി.പി.എം ആക്രമണം വളരെ ആസൂത്രിതമാണെന്ന് കെ.പി.സി.സി.വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടികള്‍ ഇനി അനുവദിക്കില്ലെന്ന് പിണറായി വിജയന്‍ നേരത്തെ പരസ്യമായി പറഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടിയെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ഡി.വൈ.എഫ്.ഐ.യും വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരത്തും എറണാകുളത്തും നടന്ന ജനസമ്പര്‍ക്ക പരിപാടികള്‍ കണ്ട് വിറളിപൂണ്ടാണ് സി.പി.എം. അക്രമത്തിലേക്ക് തിരിഞ്ഞിരിക്കുന്നത്.ടി.പി.വധം നടന്നപ്പോഴും പാര്‍ട്ടിക്ക് പങ്കില്ലെന്നാണ് സി.പി.എം നേതാക്കള്‍ വ്യക്തമാക്കിയിരുന്നത്. ഇതിന്റെ ആവര്‍ത്തനമാണ് ഉമ്മന്‍ചാണ്ടിയെ ആക്രമിച്ച സംഭവത്തിലും സി.പി.എം നേതാക്കള്‍ അനുവര്‍ത്തിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയെ ആക്രമിച്ചവരെ ഉടനടി കണ്ടെത്തി അവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണം. കണ്ണൂരിലെ പോലീസില്‍ സി.പി.എം.സ്വാധീനമാണ് അനിഷ്ടസംഭവങ്ങള്‍ക്ക് കാരണമായത്. സി.പി.എം. മുഖ്യമന്ത്രിയെ ആക്രമിച്ചപ്പോള്‍ പോലീസ് ആത്മസംയമനം പാലിച്ചതുകൊണ്ടാണ് കണ്ണൂരില്‍ ഞായറാഴ്ച കൂത്തുപറമ്പ് ആവര്‍ത്തിക്കാതിരുന്നതെന്ന് കെ.പി.സി.സി.വക്താവ് ചൂണ്ടിക്കാട്ടി.സി.പി.എം കൊല്ലം ജില്ലയില്‍ അക്രമം അഴിച്ചുവിട്ടിരിക്കുകയാണെന്നും ഇതിനെ പാര്‍ട്ടി ശക്തമായി നേരിടുമെന്നും ഉണ്ണിത്താനോടൊപ്പം പത്രസമ്മേളനത്തല്‍ പങ്കെടുത്ത ഡി.സി.സി. പ്രസിഡന്റ് പ്രതാപവര്‍മ്മ തമ്പാന്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിക്കുനേരെ ആക്രമണം;
 ജനാധിപത്യത്തോടുള്ള വെല്ലുവിളി

മുഖ്യമന്ത്രിക്കുനേരെ നടന്ന ഇടതുപക്ഷ ആക്രമണം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ഭാരതീയ ദളിത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു. സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി കോളിയൂര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയെ ഗുണ്ടായിസംകൊണ്ട് നേരിടുന്ന ഇടതുപക്ഷ ശ്രമം അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം.ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കൊട്ടിയം ശശി, ബാബുരാജ്, ചവറ രാധാകൃഷ്ണന്‍, ഡി.സി.സി. ജനറല്‍ സെക്രട്ടറി അനില്‍ നാരായണന്‍, സംസ്ഥാന കമ്മിറ്റി അംഗം ചവറ സോമന്‍, ജില്ലാ ഭാരവാഹികളായ കുണ്ടറ സുബ്രഹ്മണ്യം, സി.കെ.കുമാരന്‍, തെക്കുംഭാഗം ബിജുകുമാര്‍, സന്തോഷ് ഗംഗാധരന്‍, തോട്ടത്തറ രാധാകൃഷ്ണന്‍, കൈതക്കോട് സതീശന്‍, സുലജകുമാരി, ഷീലാ ദുഷന്തന്‍, സരളാ സുദര്‍ശനന്‍, മുഖത്തല ഗോപിനാഥന്‍, അശ്വതി മനോഹരന്‍, ബ്ലോക്ക് പ്രസിഡന്റുമാരായ സുരേഷ്ബാബു, ഏഴാംമൈല്‍ ശശിധരന്‍, കെ.വി.വിഷ്ണുദേവ്, മേലില പ്രസാദ്, ഷാജി കോട്ടേക്കുന്നില്‍, എം.സുകേശന്‍, എം.എസ്.സുരേഷ്‌കുമാര്‍, ദുഷന്തന്‍, കെ.ഉണ്ണി, പി.കമലാധരന്‍, എം.ബാബു എന്നിവര്‍ സംസാരിച്ചു.

സി.പി.എമ്മിന്റെ ജനാധിപത്യ വിരുദ്ധ സ്വഭാവമാണ് മുഖ്യമന്ത്രിക്കുനേരെ കഴിഞ്ഞദിവസമുണ്ടായ അക്രമ സംഭവങ്ങളെന്ന് സോഷ്യലിസ്റ്റ് ജനത ജില്ലാ പ്രസിഡന്റ് കായിക്കര നജീബും ജനറല്‍ സെക്രട്ടറി തൊടിയില്‍ ലുക്ക്മാനും അഭിപ്രായപ്പെട്ടു. മൗലികാവകാശങ്ങള്‍ക്ക് നേരെയുള്ള സി.പി.എമ്മിന്റെ കടന്നാക്രമണം സാക്ഷരകേരളം കൈയുംകെട്ടി നോക്കിയിരിക്കില്ലെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിക്ക് നേരെയുള്ള സി.പി.എം. കൈയേറ്റശ്രമം തികച്ചും അപലപനീയവും ജനാധിപത്യ കേരളത്തിന് അപമാനകരവുമാണെന്ന് കിസാന്‍ജനത സംസ്ഥാന പ്രസിഡന്റ് അയത്തില്‍ അപ്പുക്കുട്ടന്‍ പറഞ്ഞു. 
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുനേരെ കണ്ണൂരിലുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊട്ടാരക്കരയില്‍ പ്രകടനം നടത്തി. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനം ഡി.സി.സി. ജന.സെക്രട്ടറി അലക്‌സ് മാത്യു ഉദ്ഘാടനം ചെയ്തു. ഇടതുവിരുദ്ധ മുദ്രാവാക്യം മുഴക്കിനീങ്ങിയ പ്രവര്‍ത്തകര്‍ പുലമണ്‍ ജംങ്ഷനില്‍ കുറച്ചുനേരം എം.സി.റോഡ് ഉപരോധിച്ചു. പാര്‍ട്ടി നേതാക്കളായ ഒ.രാജന്‍, ജോണ്‍ മത്തായി, പെരുങ്കുളം സജിത്ത്, പാത്തല രാഘവന്‍, പെരുങ്കുളം രാജേന്ദ്രന്‍, ശിവശങ്കരപ്പിളള, വി.ഫിലിപ്പ്, അംബിക രാജേന്ദ്രന്‍, ആര്‍.രശ്മി, ദിനേശ് മംഗലശ്ശേരി, തോമസ് പണിക്കര്‍, വസന്തന്‍, അമ്പലാത്ത് രവി, കെ.ജി.അലക്‌സ്, അന്തമണ്‍ പ്രഭാകരന്‍ പിള്ള, രാഘവന്‍ പിള്ള, കുളക്കട അനില്‍, സി.ഹരികുമാര്‍, മുട്ടമ്പലം രഘു, സന്ദീപ് എസ്.നായര്‍, പെരുങ്കുളം ദിലീപ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുഖ്യമന്ത്രിയെ അക്രമിച്ചതില്‍ പ്രതിഷേധിച്ച് കെ.എസ്.യു.നേതൃത്വത്തില്‍ പഠിപ്പുമുടക്കും പ്രകടനവും നടത്തി. പ്രകടനം യൂത്ത് കോണ്‍ഗ്രസ് ലോക്‌സഭാ ജന.സെക്രട്ടറി നെല്‍സണ്‍ തോമസ് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു.ജില്ലാ ജന.സെക്രട്ടറി ബെനിറ്റ് ബാബു, സാജുഘാന്‍, ഗിരീഷ് ഉണ്ണിത്താന്‍, പ്രന്‍സി തൃക്കണ്ണമംഗല്‍, നാസിം, പവിജ, സദീവന്‍, എം.ബിനോയ്, വി.എസ്.സുധന്‍, മുഹമ്മദ് റഫീക്ക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

വാളകത്ത് പ്രതിഷേധപ്രകടനവും സമ്മേളനവും നടത്തി. ബേബി പടിഞ്ഞാറ്റിന്‍കരയുടെ അധ്യക്ഷതയില്‍ വര്‍ഗീസ് കുമ്പുകാട്, കെ.എം.റെജി, ടിജു യോഹന്നാന്‍, നിതിന്‍ തങ്കച്ചന്‍, ബിജി നാസര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രകടനത്തിനിടെ ഇടതുമുന്നണിയുടെ കൊടികള്‍ നശിപ്പിക്കാനുള്ള പ്രവര്‍ത്തകരുടെ ശ്രമം സംഘര്‍ഷത്തിന് കാരണമായി. നെല്ലിക്കുന്നത്ത് പ്രതിഷേധയോഗത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കൊച്ചാലുംമൂട് വസന്തന്‍ അധ്യക്ഷത വഹിച്ചു. ഉമ്മന്നൂര്‍ തോമസ്, തോമസ് പണിക്കര്‍, മോനച്ചന്‍, ഡേവിഡ്, ജോണി തുടങ്ങിയവര്‍ പ്രസംഗിച്ചു. 
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ കണ്ണൂരില്‍നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് പോരേടം, ചടയമംഗലം എന്നിവിടങ്ങളില്‍ പ്രതിഷേധപ്രകടനം നടത്തി. പോരേടത്തുനടന്ന പ്രകടനത്തിന് ആര്‍.സി.അജീഷ്, ജി.പി.കണ്ണന്‍, സുധീര്‍, നിസാം എന്നിവര്‍ നേതൃത്വം നല്‍കി.

ചടയമംഗലത്തുനടന്ന പ്രകടനത്തിന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജി.ഭുവനേന്ദ്രന്‍ പിള്ള നേതൃത്വം നല്‍കി. തുടര്‍ന്ന് കോണ്‍ഗ്രസ് ഭവനില്‍ പ്രതിഷേധയോഗം ചേര്‍ന്നു. വി.ഒ.സാജന്‍, കെ.രാധാകൃഷ്ണപിള്ള, എ.ഷാജഹാന്‍, വടക്കതില്‍ നാസര്‍, അമ്പലത്തില്‍ പ്രഭാകരന്‍ നായര്‍, പത്മകുമാരി അമ്മ, ജീജ, ബിന്ദു പ്രകാശ്, അജീഷ് തുടങ്ങിയവര്‍ സംസാരിച്ചു. ഭുവനേന്ദ്രന്‍ പിള്ള അധ്യക്ഷത വഹിച്ചു. 
കൊട്ടാരക്കര: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാറിന് കല്ലെറിഞ്ഞ് അദ്ദേഹത്തെ പരിക്കേല്പിച്ച സി.പി.എമ്മിന്റെ നടപടിയെ ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ കൊട്ടാരക്കര ഡിവിഷന്‍ കമ്മിറ്റി അപലപിച്ചു. കൊട്ടാരക്കര വൈദ്യുതി ഭവനില്‍നടന്ന പ്രതിഷേധ യോഗത്തില്‍ സെക്രട്ടറി ഡി.ദേവരാജന്‍ അധ്യക്ഷനായി. പ്രതിഷേധപ്രകടനത്തിന് അരോമല്‍, സജീവ് സണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.

                                   പ്രൊഫ്‌ .ജോണ്‍ കുരാക്കാർ 

No comments: