കൊല്ലം അഷ്ടമുടിക്കായൽ നിറഞ്ഞ്
മാലിന്യം; ദുര്‍ഗന്ധം
വാരിയിട്ടും തീരാത്ത
മാലിന്യക്കൂമ്പാരം. അഴുക്കുനിറഞ്ഞ് കൊഴുത്ത കായല്‍വെള്ളത്തിന് പച്ചനിറം.
സഞ്ചാരികളെ മാടിവിളിക്കുന്ന അഷ്ടമുടിക്കായലില്‍ ഉയരുന്നത് ദുര്‍ഗന്ധം. പ്രസിഡന്റ്‌സ്
ട്രോഫി ജലോത്സവത്തിന്റെ ഒരുക്കങ്ങള്‍ക്കുള്ള മിനുക്കുപണി പുരോഗമിക്കുമ്പോള്‍ പ്രധാനപവിലിയനുള്ള
കെ.എസ്.ആര്‍.ടി.സി.ക്കടുത്ത് ലിങ്ക്‌റോഡിന്റെ പരിസരത്തും കായലിലും നിറയുന്നത്
കൊല്ലത്തെ മാലിന്യം. ജലോത്സവത്തിന് ഇനി
നാളുകളേയുള്ളെങ്കിലും ഈ അവസ്ഥയ്ക്ക് മാറ്റമില്ല. 'ജല ഉത്സവം' അടുത്തതോടെ കായല്‍മാലിന്യം
നീക്കാന്‍ ഡി.ടി.പി.സി. ആളെ ചുമതലപ്പെടുത്തിയെങ്കിലും വാരിവാരി അവര്‍
ക്ഷീണിക്കുന്നു. വാരുന്നതിന്റെ ഇരട്ടിയാണ് നിമിഷങ്ങള്‍ക്കുള്ളില്‍ വന്നടിയുന്നത്.
ലിങ്ക് റോഡിന്റെ തുടക്കം മുതല്‍ താഴോട്ടാണ് മാലിന്യമേറെയും. ഹോട്ടലുകളിലെയും
ജില്ലാ ആസ്പത്രിയിലെയും മാലിന്യം വന്നടിയുന്നതും കോഴി അവശിഷ്ടങ്ങള്‍ കൊണ്ടിടുന്നതും
ഇവിടെത്തന്നെ. പായലും കുളവാഴയും നിറഞ്ഞ് കായല്‍ നശിക്കുമ്പോഴും ദുര്‍ഗന്ധം
വമിക്കുമ്പോഴും കായലിനെ രക്ഷിക്കാന്‍ ആളില്ല. ലിങ്ക് റോഡിന്റെ ടാറിങ് നടന്നു
എന്നത് റോഡ് യാത്രക്കാര്‍ക്ക് വലിയ ആശ്വാസം.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment