Pages

Saturday, October 26, 2013

റാന്നിയില്‍ രണ്ടു കുട്ടികളെ പിതൃസഹോദരന്‍ കഴുത്തറത്ത് കൊന്നു

റാന്നിയില്‍ രണ്ടു കുട്ടികളെ
പിതൃസഹോദരന്‍ കഴുത്തറത്ത് കൊന്നു

റാന്നിക്ക് സമീപം കീക്കോഴുരില്‍ രണ്ട് ആണ്‍കുട്ടികളെ പിതൃസഹോദരന്‍ കഴുത്തറത്ത് കൊന്നു. മെല്‍ബിന്‍ (7), മൊബിന്‍ (3) എന്നീ സഹോദരങ്ങളെയാണ് മരിച്ച നിലയില്‍ ആസ്പത്രിയില്‍ കൊണ്ടുവന്നത്. ഇവരുടെ അച്ഛന്‍ ഷൈജുവിന്റെ സഹോദരന്‍ ഷിബുവാണ് കൊല നടത്തിയത്. ഇയാളെ റാന്നിപോലീസ് അറസ്റ്റു ചെയ്തു. രാവിലെ ഏഴുമണിക്ക് ഷൈജുവിന്റെ വീട്ടിലെത്തിയ ഷിബു സ്വന്തം അമ്മയുടെ കണ്ണില്‍ മുളകെറിഞ്ഞശേഷമാണ് കുട്ടികളുടെ കഴുത്തറത്തത്. ഇയാളെ തടയാന്‍ ശ്രമിച്ച ഷൈജുവിന്റെ ഭാര്യ ബിന്ദുവിന് വെട്ടേറ്റു. ബിന്ദു സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലാണ്.
ഷൈജുവിപ്പോള്‍ ഗള്‍ഫിലാണ്. സഹോദരന്മാര്‍ തമ്മില്‍ വര്‍ഷങ്ങളായി വസ്തുതര്‍ക്കമുണ്ടായിരുന്നു. ഈ പ്രതികാരമാണ് കൊലയ്ക്ക് കാരണമായത്. 
കുട്ടികളുടെ മ്യതദേഹങ്ങള്‍ കോഴഞ്ചേരി സ്വകാര്യ ആസ്പത്രി മോര്‍ച്ചറിയില്‍ .

                                 പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: