മോഡിയുടെ റാലിക്കു മുന്പ്
പട്‌നയില്‍ തുടര്‍ സ്‌ഫോടനങ്ങള്‍
നഗരത്തിലെ സിനിമാ തീയേറ്ററിനു സമീപമാണ് രണ്ടാമത്തെ സ്‌ഫോടനം നടന്നത്. മൈതാനത്തിനു സമീപം നാലു ബോംബുകളാണ് പൊട്ടിത്തെറിച്ചത്. ഗാന്ധി മൈതാനത്തു നടക്കുന്ന ബിജെപി റാലിയില്‍ പങ്കെടുക്കാന്‍ ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ നഗരത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് സ്‌ഫോടനങ്ങള്‍. ഉച്ചകഴിഞ്ഞ് നടക്കുന്ന റാലിയില്‍ പങ്കെടുക്കാന്‍ പ്രത്യേക ട്രെയിനുകളിലും ബസുകളിലുമായി എത്തിയ പ്രവര്‍ത്തകരെ കൊണ്ട് പട്‌ന നഗരം നിറഞ്ഞുകവിഞ്ഞു.
സ്‌ഫോടനങ്ങളില്‍ ബിജെപി നേതൃത്വം അപലപിച്ചു. സ്‌ഫോടനത്തിനു പിന്നിലുള്ളവരെ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്ന് ബിജെപി വക്താവ് മുക്താന്‍ അബ്ബാസ് നഖ്‌വി ആവശ്യപ്പെട്ടു.
അതേസമയം, റാലിയില്‍ പങ്കെടുക്കാന്‍ മോഡി പട്‌ന റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയതായി റിപ്പോര്‍ട്ടുണ്ട്. സ്‌ഫോടനങ്ങള്‍ ഉണ്ടായതോടെ റാലിക്കെത്തിയ പ്രവര്‍ത്തകര്‍ പരിഭ്രാന്തരായി ഗാന്ധി മൈതാനത്ത് തിക്കും തിരക്കും കൂട്ടുകയാണ്. പ്രവര്‍ത്തകര്‍ മടങ്ങിപ്പോകാനുള്ള ശ്രമമാണ് നടത്തുന്നത്.സ്ഫോടന പരന്പരയുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായതായും റിപ്പോര്‍ട്ടുണ്ട്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment