Pages

Monday, September 9, 2013

TRIBUTE PAID TO EMMANUEL,SON OF FORMER MINISTER MONS JOSEPH

  Mons Joseph’s son Emmanuel Passed away
മുന്മന്ത്രി മോന്സ് ജോസഫിന്റെ മകന്റെ
 മരണം നാടിനെ കണ്ണീരിലാഴ്ത്തി

monsകടുത്തുരുത്തിഎം.എല്‍.എയും മുന്‍ മന്ത്രിയുമായ മോന്‍സ് ജോസഫിന്‍്റെ മകന്‍ ഇമ്മാനുവല്‍ (11) കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചു. ഞായറാഴ്ച രാവിലെ പത്തോടെ ആപ്പാന്‍ചിറയിലെ വസതിയിലാണ് സംഭവം. വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയുടെ കഴുത്തില്‍ അബദ്ധത്തില്‍ ഷാള്‍ കുരുങ്ങിയതാണെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. കുട്ടിയുടെ കണ്ണുകള്‍ ദാനം ചെയ്തു. അമ്മ: സോണിയ, സഹോദരി: എമിലി

ഫുട്ബാള്‍ കളിക്കാരനാകണമെന്ന് പറഞ്ഞ് വീട്ടുമുറ്റത്ത് പന്ത് കൊണ്ടുനടന്നിരുന്ന മകന്റെ വിയോഗം മോന്‍സ് ജോസഫ് എം.എല്‍.എയെയും കുടുംബത്തെയും തളര്‍ത്തി. വലുതാകുമ്പോള്‍ തനിക്ക് വലിയ ഫുട്ബാള്‍ കളിക്കാരനാകണമെന്ന് കൂട്ടുകാരോട് ഇമ്മാനുവല്‍ പറഞ്ഞിരുന്നു. തിരുവാണിയൂര്‍ ഗ്ളോബല്‍ ഇന്‍റര്‍നാഷനല്‍ പബ്ളിക് സ്കൂളില്‍ പഠിക്കുന്ന ഇമ്മാനുവല്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ട കളിക്കൂട്ടുകാരനായിരുന്നു. എന്നും സ്കൂളില്‍നിന്ന് വീട്ടില്‍ എത്തിക്കുന്ന ആയക്കും നല്ലതുമാത്രമേ പറയാനുള്ളൂ. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഫുട്ബാള്‍ പൊട്ടിപ്പോയതുമൂലം ക്രിക്കറ്റ് കളിയിലേക്കായിരുന്നു അടുത്ത നാളുകളില്‍ ശ്രദ്ധ.രാവിലെ മകന് മുത്തം നല്‍കി മോന്‍സ് ജോസഫ് മാന്നാര്‍ സെന്‍റ് മേരീസ് പള്ളി ഓഡിറ്റോറിയം ഉദ്ഘാടനത്തിന് പാലാ രൂപത സഹായ മെത്രാന്‍ ജേക്കബ് മുരിക്കനൊപ്പം പങ്കെടുത്തു. ഉദ്ഘാടനം കഴിഞ്ഞ് അടുത്ത പരിപാടി സ്ഥലമായ കോതനല്ലൂര്‍ പള്ളിയിലേക്ക് പോകുമ്പോഴാണ് മോന്‍സിനെ തേടി ദുരന്തവാര്‍ത്ത എത്തിയത്. വിവരം അറിഞ്ഞ് നാട്ടുകാരും അടുപ്പക്കാരുമായി നൂറുകണക്കിന് പേര്‍ വീട്ടിലേക്ക് എത്തി.
Photo: മോന്‍സ് ജോസഫിന്റെ മകന്‍ കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ചു. കടുത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫിന്റെ മകന്‍ ഇമ്മാനുവേല്‍ (11) നിര്യാതനായി. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ ഇമ്മാനുവലിന്റെ കഴുത്തില്‍ കയര്‍ കുരുങ്ങിയാണ് മരിച്ചത്. രാവിലെ കളിക്കുന്നതിനിടെ ഇമ്മാനുവലിന്റെ കഴുത്തില്‍ കയര്‍ കുരുങ്ങുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

കയര്‍ കുരുങ്ങിയത് വീട്ടുകാര്‍ കണ്ടെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തിങ്കളാഴ്ചത്തെ പരീക്ഷയ്ക്ക് പഠിച്ചുകൊണ്ടിരിക്കെ ഇടവേളയില്‍ കളിക്കാന്‍ പോയതായിരുന്നു ഇമ്മാനുവല്‍ . തുടര്‍ന്ന് രാവിലെ എട്ടരയോടെ വീട്ടിലെ മുറിക്കകത്താണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. രാവിലെ പള്ളിയില്‍ പോയി വന്നശേഷം വീട്ടിനുള്ളിലെ മുറിയില്‍ കയറിയ ഇമ്മാനുവേല്‍ പുറത്തുവരാതായതിനെ തുടര്‍ന്ന് മുറി തുറന്നു നോക്കിയപ്പോഴാണ് കഴുത്തില്‍ കയര്‍ കുരുങ്ങികിടക്കുന്നത് കണ്ടത്.

തുടര്‍ന്ന് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മുട്ടുചിറ മിഷന്‍ ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ നിരവധി രാഷ്ട്രീയ നേതാക്കളും നാട്ടുകാരും അന്ത്യോപചാരമര്‍പ്പിച്ചു...... കഴിഞ്ഞ ഏപ്രില്‍ 16ന് ഇമ്മാനുവല്‍ കടുത്തുരുത്തി താഴത്തുപള്ളിയില്‍ ആദ്യകുര്‍ബാന സ്വീകരിച്ചതിന്റെ ഓര്‍മ്മകള്‍ മായുംമുമ്പ് മരണം എത്തിയതിന്റെ നടുക്കത്തിലായിരുന്നു എല്ലാവരും. മരണത്തിന് തൊട്ടുമുമ്പും വീട്ടുമുറ്റത്ത് കളിത്തിരക്കിലായിരുന്നു ഇമ്മാനുവല്‍ . മുറ്റത്ത് സൈക്കിള്‍ ചവിട്ടിക്കളിച്ച ശേഷം വീട്ടില്‍ കയറിയതാണ്. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വീട്ടില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് വീണ് എന്റെ മകന്‍ പോയെന്ന് പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു മോന്‍സ്. ആശ്വസിപ്പിക്കാനാകാതെ വെള്ളാപ്പള്ളിയും വിതുമ്പിപ്പോയി. ഞായറാഴ്ച ഉച്ചക്ക് ഒരുമണിയോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം മുട്ടുചിറ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രി പി.ജെ. ജോസഫ്, സുരേഷ് കുറുപ്പ് എം.എല്‍.എ, ഡി.സി.സി പ്രസിഡന്‍റ് ടോമി കല്ലാനി, മുന്‍ എം.എല്‍.എ തോമസ് ചാഴികാടന്‍, എന്‍.സി.പി നേതാവ് ഉഴവൂര്‍ വിജയന്‍ എന്നിവര്‍ മെഡിക്കല്‍ കോളജില്‍ എത്തി.

കുരുന്നു പ്രായത്തില്‍ ചിമ്മിയ നക്ഷത്രക്കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്കു വെളിച്ചമേകും. ഇന്നലെ നിര്യാതനായ ആറാം ക്ലാസുകാരന്‍ ഇമ്മാനുവല്‍ മോന്‍സിന്റെ കണ്ണുകള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കളായ മോന്‍സ്‌ ജോസഫ്‌ എം.എല്‍.എയും ഭാര്യ സോണിയയും സന്നദ്ധത അറിയിച്ചതോടെയാണു രണ്ടു പേരുടെ ജീവിതത്തിലെ ഇരുട്ടു നീങ്ങുന്നത്‌. മുളന്തുരുത്തി തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക്‌ സ്‌കൂളിലെ വിദ്യാര്‍ഥിയായ ഇമ്മാനുവലിന്റെ കണ്ണുകള്‍ കോട്ടയം മെഡിക്കല്‍ കോളജിലെ നേത്രബാങ്കിലേക്കാണു ദാനം ചെയ്‌തത്‌. മുന്‍ഗണനാ അടിസ്‌ഥാനത്തില്‍ ഏറ്റവും അനുയോജ്യര്‍ക്കു കണ്ണുകള്‍ നല്‍കുമെന്നു മെഡിക്കല്‍ കോളജിലെ നേത്രവിഭാഗം മേധാവി ഡോ. ശേഷാദ്രിനാഥന്‍ അറിയിച്ചു. കണ്ണുകള്‍ നേത്ര ബാങ്കില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.
പരീക്ഷയായതിനാലാണ്‌ ഇമ്മാനുവല്‍ സ്‌കൂള്‍ ഹോസ്‌റ്റലില്‍നിന്നു വീട്ടിലെത്തിയത്‌. ഇന്നലെ രാവിലെയായിരുന്നു മരണം. പാഠ്യേതര വിഷയങ്ങളിലും മിടുക്കനായിരുന്ന പതിനൊന്നുകാരന്‍ അധ്യാപകര്‍ക്കും നാട്ടുകാര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. മരണവാര്‍ത്തയറിഞ്ഞു മുട്ടുചിറയിലെ ഹോളിഗോസ്‌റ്റ്‌ ആശുപത്രിയിലേക്കും ആപ്പാഞ്ചിറയിലെ മോന്‍സ്‌ ജോസഫിന്റെ വസതിയിലേക്കും നൂറുകണക്കിനാളുകള്‍ എത്തിച്ചേര്‍ന്നു. മൃതദേഹം നാളെ രാവിലെ ആപ്പാഞ്ചിറയിലെ വീട്ടിലെത്തിക്കും.
സംസ്‌കാരം ഉച്ചയ്‌ക്കു രണ്ടിനു കടുത്തുരുത്തി സെന്റ്‌ മേരീസ്‌ താഴത്തു പള്ളിയില്‍. മോന്‍സ്‌ ജോസഫ്‌ കടുത്തുരുത്തി എം.എല്‍.എയാണ്‌. മാതാവ്‌ സോണിയ ചേര്‍ത്തല മാന്തുരുത്തില്‍ കുടുംബാംഗം. (കോട്ടയം എസ്‌.എച്ച്‌.മൗണ്ട്‌ ഹൈസ്‌കൂള്‍ അധ്യാപിക). സഹോദരി മരിയ (എട്ടാം ക്ലാസ്‌ വിദ്യാര്‍ഥിനി, ഗ്ലോബല്‍ പബ്ലിക്‌ സ്‌കൂള്‍, തിരുവാണിയൂര്‍).മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്‍, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, പി.ജെ. ജോസഫ്‌, കെ.എം. മാണി, എം.എല്‍.എമാരായ കെ. അജിത്ത്‌, ടി.യു. കുരുവിള, എ.എം. ആരിഫ്‌, മുന്‍ എം.എല്‍.എ. സ്‌റ്റീഫന്‍ ജോര്‍ജ്‌, എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തുടങ്ങിയവര്‍ മോന്‍സിന്റെ വീട്ടിലെത്തി അനുശോചനം അറിയിച്ചു.

                                 പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: