കൊട്ടാരക്കര
മഹാഗണപതിക്ഷേത്രത്തില്‍
വിനായകചതുര്‍ഥിആഘോഷം
കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തില്‍ വിനായകചതുര്‍ഥി
തിങ്കളാഴ്ച ആഘോഷിക്കും. രാവിലെ 5.30 ന് ആയിരത്തിയെട്ട് നാളികേരത്തിന്റെ അഷ്ടദ്രവ്യ
ഗണപതിഹോമത്തോടെ പൂജകള്‍ തുടങ്ങും. തന്ത്രി
തരണനല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും. ക്ഷേത്രമുറ്റത്ത്
പ്രത്യേകമായി തയ്യാറാക്കിയ പന്തലിലാണ് ഗണപതിഹോമം. 8.30ന്
ഗജപൂജയും ആനയൂട്ടും ദേവസ്വം ബോര്‍ഡ് അംഗം പി.കെ.കുമാരന്‍ ഉദ്ഘാടനം ചെയ്യും.
ഒമ്പതിന് പയ്യന്നൂര്‍ ശ്രീധരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ശനിദോഷ
നിവാരണപൂജ. പൂജയ്ക്ക് സ്വാമിനി സര്‍വ്വമയീ ദേവി തിരിതെളിക്കും. 10.45ന്
മാതൃസമ്മേളനം മാതൃസമിതി ജില്ലാ പ്രസിഡന്റ് യശോദയുടെ അധ്യക്ഷതയില്‍ അയിഷാ പോറ്റി
എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.
ജസ്റ്റിസ് ഡി.ശ്രീദേവി പ്രഭാഷണം നടത്തും. സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ കൊട്ടാരക്കര ബോയ്‌സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.വത്സലാമ്മയെ ചടങ്ങില്‍ ആദരിക്കും. 12.45 ന് അന്നദാനം. വൈകിട്ട് അഞ്ചിന് സാംസ്‌കാരിക സമ്മേളനം ദേവസ്വം ബോര്‍ഡ് അംഗം സുഭാഷ് വാസു ഉദ്ഘാടനം ചെയ്യും.മനോജ് മഹേശ്വര്‍ അധ്യക്ഷത വഹിക്കും. ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമിതി അംഗം പ്രൊഫ. കെ.രാഘവന്‍ നായര്‍ പ്രഭാഷണം നടത്തും. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രന്‍ സമ്മാനം നല്‍കും. 6.45ന് ദീപാരാധന, ഏഴിന് നിരഞ്ജന വിശ്വനാഥന്റെ സംഗീതസദസ്സ്, എഴുന്നള്ളത്തും വിളക്കും എന്നിവ ഉണ്ടാകും.

പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment