Pages

Monday, September 9, 2013

റിപ്പര്‍ ജയാനന്ദന്‍ പിടിയില്‍

റിപ്പര്ജയാനന്ദന്പിടിയില്

mangalam malayalam online newspaperപുജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും തടവുചാടിയ റിപ്പര്‍ ജയാനന്ദന്‍ പിടിയില്‍. തൃശൂര്‍ പുതുക്കാട് നെല്ലായില്‍ നിന്നാണ് ജയാനന്ദനെ പിടികൂടിയത്. ഇക്കഴിഞ്ഞ ജൂണ്‍ 10നാണ് ഇയാള്‍ സഹതടവുകാരനായ ഊപ്പ പ്രകാശിനൊപ്പം തടവുചാടിയത്. ഇയാള്‍ സമീപകാലത്ത് കൊടുങ്ങല്ലൂരില്‍ എത്തിയതായി സൂചനയുണ്ടായിരുന്നു. എന്നാല്‍ പോലീസ് എത്തുന്നതിനു മുന്‍പ് ഇയാള്‍ രക്ഷപ്പെട്ടിരുന്നു. ഇന്ന് വൈകിട്ട് നെല്ലായി ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തുനില്‍ക്കവേയാണ് പിടിയിലായത്. സംശയം തോന്നി പുതുക്കാട് സ്‌റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്യവേയാണ് ജയാനന്ദന്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചത്. മൂന്നു മാസത്തിനു ശേഷമാണ് ജയാനന്ദന്‍ പിടിയിലാകുന്നത്.
ഇയാള്‍ തടവുചാടി ദിവസങ്ങള്‍ക്കുള്ളില്‍ തൃശൂര്‍, മാള പ്രദേശങ്ങളില്‍ എത്തിയിരുന്നതായി പോലീസിന് സൂചന ലഭിച്ചിരുന്നു. അതിനിടെ, ഈരാറ്റുപേട്ട മേലുകാവിനു സമീപവും ഇയാള്‍ എത്തിയിരുന്നു. ഒപ്പം തടവുചാടി ഊപ്പ പ്രകാശിനെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പോലീസിന് പിടികൂടാന്‍ കഴിഞ്ഞിരുന്നു.

ഒരു സ്ത്രീയെ വധിക്കാന്‍ ലക്ഷ്യമിട്ടാണ് ജയാനന്ദന്‍ തൃശൂരില്‍ കറങ്ങുന്നതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. മാള ഇരട്ടക്കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ജയാനന്ദന്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയവേയാണ് തടവുചാടിയത്. സഹതടവുകാരുടെ ഉണങ്ങാനിട്ടിരുന്ന മുണ്ടുകള്‍ കൂട്ടിക്കെട്ടി, ജയില്‍ വളപ്പിലെ വാഴയുടെ ഊന്നുകമ്പുകള്‍ ഉപയോഗിച്ചായിരുന്നു തടവുചാട്ടം.

No comments: