Pages

Tuesday, September 24, 2013

KERALA TO WITHDRAW PALM OIL CORRUPTION CASE .

പാമോലിന്‍ കേസ്
പിന്‍വലിക്കാന്‍ തീരുമാനം
The Kerala government Tuesday decided to approach a Thrissur Vigilance Court seeking the withdrawal of the palm oil import corruption case.government issued an order which would be presented in the court.Initially, Chief Minister Oommen Chandy was also named in the case but he got a clean chit from the Kerala High Court in June.The import of 15,000 tonnes of palm oil was undertaken in 1992 and the case was registered in 1999 when the Communists led by E.K. Nayanar were in power.
 പാമോലിന്‍ കേസ് പൂര്‍ണമായും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കും. 2004 ലും പാമോലിന്‍ കേസ് പിന്‍വലിക്കാന്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് 2005 ല്‍ സര്‍ക്കാര്‍ ഉത്തരവും പുറത്തിറക്കി. എന്നാല്‍ 2006 ല്‍ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍വന്നതോടെ കേസിലെ വിചാരണ തുടരാന്‍ തീരുമാനിച്ചതായി കോടതിയെ അറിയിക്കുകയായിരുന്നു. കേസ് തുടരാനുള്ള എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഉത്തരവും റദ്ദാക്കിയിട്ടുണ്ട്. ഈകേസില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആഭ്യന്തരമന്ത്രിസ്ഥാനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൈമാറിയത്. പാമോലിന്‍ ഇറക്കുമതി കേസില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഏതെങ്കിലും വിധത്തില്‍ തെറ്റുകാരനാണെന്നതിന് യാതൊരു തെളിവുമില്ലെന്നാണ് കഴിഞ്ഞ വര്‍ഷം വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. 
1997ല്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്താണ് പാമോയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. 1991-92 കാലഘട്ടത്തില്‍ സിങ്കപ്പുരിലെ പവര്‍ ആന്‍ഡ് എനര്‍ജി കമ്പനി വഴി 15000 മെട്രിക് ടണ്‍ പാമോയില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് ഇറക്കുമതി ചെയ്യാനുള്ള കരുണാകരന്‍ സര്‍ക്കാരിന്റെ തീരുമാനമായിരുന്നു പിന്നീട് പലര്‍ക്കും വിനയായിത്തീര്‍ന്ന പാമോയില്‍ കേസായി മാറിയത്. 
ഒരു മെട്രിക് ടണ്ണിന് 392.25 ഡോളര്‍ വിലയുണ്ടായിരുന്ന പാമോയില്‍ 405 ഡോളറിനാണ് ഇറക്കുമതി ചെയ്തതെന്നും ഇതുവഴി സര്‍ക്കാരിന് 2.32 കോടി രൂപ നഷ്ടം വരുത്തിയെന്നുമായിരുന്നു കേസിന്റെ കാതല്‍. 1992 മാര്‍ച്ചിലെ ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പാമോയില്‍ ഇടപാടിന്റെ മന്ത്രിസഭാ കുറിപ്പുകള്‍ ഉള്‍പ്പെടെയുള്ള പ്രധാന രേഖകള്‍ നിയമസഭയില്‍ഹാജരാക്കിയതോടെയാണ് പാമോയില്‍ വിവാദം കരുത്താര്‍ജിക്കുന്നത്.മുഖ്യമന്ത്രി കെ.കരുണാകരന്‍, ഭക്ഷ്യമന്ത്രി ടി.എച്ച്.മുസ്തഫ, ചീഫ് സെക്രട്ടറി എസ്.പദ്മകുമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി സഖറിയാ മാത്യു, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എം.ഡി. ജിജി തോംസണ്‍ എന്നിവര്‍ക്ക് പാമോയില്‍ ഇടപാടില്‍ ബന്ധമുണ്ടെന്നായിരുന്നു ആരോപണം. 

                                                    പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: