Pages

Sunday, September 1, 2013

MANARCAD PERUNNAL-2013

എട്ടുനോമ്പിന്റെ 
പുണ്യത്തിലേക്ക്മണര്കാട്

mangalam malayalam online newspaper              മണര്‍കാട്‌ എട്ടുനോമ്പു പെരുന്നാളിന്റെ പുണ്യത്തിലേക്ക്‌. സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രലിലെ പ്രസിദ്ധമായ എട്ടുനോമ്പു തിരുനാളിന്‌ ഞായറാഴ്‌ച െവെകിട്ടു നാലിന്‌ കൊടി ഉയരും. പ്രസിദ്ധമായ റാസ ആറിനു നടക്കും. ഏഴിനാണു നടതുറക്കല്‍. ഒന്നു മുതല്‍ എട്ടു വരെ തീയതികളില്‍ രാവിലെ എട്ടിനു പ്രഭാതപ്രാര്‍ഥന, ഒമ്പതിനു വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന, 11.30നു പ്രസംഗം, 12.30നു മധ്യാഹ്‌ന പ്രാര്‍ഥന, ഉച്ചകഴിഞ്ഞ്‌ രണ്ടിനു പ്രസംഗം, 3.30നു ധ്യാനം, അഞ്ചിനു സന്ധ്യാപ്രാര്‍ഥന, ആറിനു ധ്യാനം എന്നിവ നടക്കും.
                   വിവിധ ദിവസങ്ങളില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്‌ക്കു മെത്രാപ്പോലീത്താമാരായ ഡോ. തോമസ്‌ മാര്‍ തീമോത്തിയോസ്‌, കുര്യാക്കോസ്‌ മാര്‍ സേവേറിയോസ്‌, കുറിയാക്കോസ്‌ മാര്‍ ദിയസ്‌കോറോസ്‌, പൗലോസ്‌ മാര്‍ ഐറേനിയോസ്‌, ജോസഫ്‌ മാര്‍ ഗ്രിഗോറിയോസ്‌, ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവാ, ഐസക്‌ മാര്‍ ഒസ്‌താത്തിയോസ്‌ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും.ആറിനു വിശുദ്ധ അഞ്ചിന്മേല്‍ കുര്‍ബാനയ്‌ക്ക്‌ ഡോ. കുര്യാക്കോസ്‌ മാര്‍ തെയോഫിലോസ്‌ മുഖ്യകാര്‍മികത്വം വഹിക്കും. കരോട്ടെ പള്ളിയില്‍ ഒന്നു മുതല്‍ എട്ടു വരെ എല്ലാദിവസവും രാവിലെ 6.45നു വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.
ആറിന്‌ ഉച്ചകഴിഞ്ഞു രണ്ടിന്‌ റാസ ആരംഭിക്കും. ഉച്ചയ്‌ക്ക്‌ 12 മുതല്‍ പള്ളിയില്‍ മുത്തുക്കുടകള്‍ വിതരണം ചെയ്യും.ഏഴിനു 11.30നു മധ്യാഹ്നഹ്‌ന പ്രാര്‍ഥനയ്‌ക്കിടയില്‍ പ്രസിദ്ധമായ നടതുറക്കല്‍ ചടങ്ങ്‌ നടക്കും.രാത്രി 11നു കരിമരുന്നുപ്രയോഗം, മാര്‍ഗംകളി, പരിചമുട്ടുകളി എന്നിവ ഉണ്ടായിരിക്കും.ഏഴിനു രാത്രി 11 മുതല്‍ കറിനേര്‍ച്ച വിതരണം.
അഞ്ചിന്‌ ഉച്ചകഴിഞ്ഞു രണ്ടിനു നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്യും. ഡോ. തോമസ്‌ മാര്‍ തീമോത്തിയോസ്‌ മെത്രാപ്പോലീത്ത അധ്യക്ഷതവഹിക്കുന്ന സമ്മേളനത്തില്‍ സെന്റ്‌ മേരീസ്‌ ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ പ്രവര്‍ത്തന ഉദ്‌ഘാടനം ഗവര്‍ണര്‍ നിഖില്‍ കുമാര്‍ നിര്‍വഹിക്കും.
ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവാ അനുഗ്രഹപ്രഭാഷണം നടത്തും. സേവികാസംഘം നിര്‍മിച്ചു നല്‌കുന്ന 12 ഭവനങ്ങളുടെ അടിസ്‌ഥാനശില വിതരണം മന്ത്രി കെ.എം. മാണിയും മുതിര്‍ന്ന അംഗങ്ങളെ ആദരിക്കലും വിദ്യാഭ്യാസ അവാര്‍ഡ്‌ വിതരണവും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും വീഡിയോ ലേണിംഗ്‌ പദ്ധതി ഉദ്‌ഘാടനം ജോസ്‌ കെ. മാണി എം.പിയും നിര്‍വഹിക്കും. എട്ടിന്‌ ഉച്ചകഴിഞ്ഞു രണ്ടിനു പ്രദക്ഷിണം, ആശീര്‍വാദം മൂന്നിനു നേര്‍ച്ചവിളമ്പ്‌ എന്നിവയോടെ പെരുന്നാള്‍ സമാപിക്കും.

                           പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: