മഞ്ചേരിയില്‍ആറാമത്ത മെഡിക്കൽ കോളേജ് ഉദ്ഘാടനം ചെയ്തു .
സംസ്ഥാനത്തെ ആറാമത്തെ മെഡിക്കല്‍ കോളേജ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാ ടനം ചെയുതു .നേരത്തെ
ഉദ്ഘാടനവേദിയിലേക്ക് സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. പിന്നീട് മുസ്ലീംലീഗ്
പ്രവര്‍ത്തകരുമായി ഏറ്റുമുട്ടി. പോലീസ് പ്രവര്‍ത്തകരെ വിരട്ടി ഓടിച്ചു. മലപ്പുറം-മഞ്ചേരി റോഡ് സിപിഎം പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഇതിനെത്തുടര്‍ന്ന്
സുരക്ഷ കൂടുതല്‍ ശക്തമാക്കി. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിയ്ക്കുമെന്ന ഇടതുപക്ഷ നിലപാടിന്റെ അടിസ്ഥാനത്തില്‍
ശക്തമായ സുരക്ഷാക്രമീകരണങ്ങള്‍ നേരത്തെ തന്നെ ഏര്‍പ്പെടുത്തിയിരുന്നു. പുതുതായി പ്രഖ്യാപിച്ച ആറ് മെഡിക്കല്‍ കോളേജുകളില്‍ ആദ്യത്തേതാണ്
മഞ്ചേരിയില്‍ തുടങ്ങുന്നത്. 34 വര്‍ഷത്തിന് ശേഷം സംസ്ഥാനത്ത് പൂര്‍ണ്ണമായും സര്‍ക്കാര്‍
മേഖലയില്‍ തുടങ്ങുന്ന മെഡിക്കല്‍ കോളേജ് എന്ന പ്രത്യേകതയും ഉണ്ട്. മഞ്ചേരി ജനറല്‍
ആസ്പത്രിയെ മെഡിക്കല്‍ കോളേജാക്കി ഉയര്‍ത്തുകയായിരുന്നു. നൂറ് വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. ഇതുവരെ 80 പേര്‍ പ്രവേശനം
നേടി.അധ്യാപകരുടെയും ജീവനക്കാരുടെയും നിയമനം നടക്കുന്നു. 300 കിടക്കകളുള്ള
ആസ്പത്രിയാണ് അനുവദിച്ചത്. അടുത്ത വര്‍ഷത്തോടെ മാത്രമേ ഇവിടെ രോഗികളെ
ചികിത്സിക്കല്‍ തുടങ്ങൂ.
മന്ത്രി വി.എസ്. ശിവകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി ഇ.
അഹമ്മദ്, മന്ത്രിമാരായ കെ.എം. മാണി, പി.കെ.കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്,
അടൂര്‍പ്രകാശ്, വി.കെ. ഇബ്രാഹിംകുഞ്ഞ്, കെ.സി. ജോസഫ്, പി.കെ. അബ്ദുറബ്ബ്, എ.പി.
അനില്‍കുമാര്‍ , മഞ്ഞളാംകുഴി അലി, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍ , എം.ഐ.
ഷാനവാസ്, എംഎല്‍എമാരായ അഡ്വ. എം. ഉമ്മര്‍ , എം.പി. അബ്ദുസമദ് സമദാനി, കെ.
മുഹമ്മദുണ്ണി ഹാജി, അഡ്വ. കെ.എന്‍.എ. ഖാദര്‍ , അബ്ദുറഹിമാന്‍ രണ്ടത്താണി, ടി.എ.
അഹമ്മദ് കബീര്‍ , പി. ഉബൈദുല്ല, സി. മമ്മൂട്ടി, കെ.ടി. ജലീല്‍ , പി.
ശ്രീരാമകൃഷ്ണന്‍ , പി.കെ. ബഷീര്‍ , ആരോഗ്യവകുപ്പ് ഡയറക്ടര്‍ രാജീവ് സദാനന്ദന്‍ ,
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ഗീത, ജില്ലാ കളക്ടര്‍ കെ. ബിജു തുടങ്ങിയവര്‍
പങ്കെടുത്തു.പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായി. മെഡിക്കല്‍
കോളേജ് സ്‌പെഷല്‍ ഓഫീസര്‍ ഡോ.പി.ജി.ആര്‍ പിള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പ്രിന്‍സിപ്പല്‍ ഡോ. പി.വി. നാരായണന്‍ നന്ദി പ്രകാശിപ്പിച്ചു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment