GANESH
CHATURTHI-2013
ശിവപാര്‍വതീ പുത്രന്‍ ഗണനായകന്റെ ജന്മദിനം.ഇന്ന് വിനായകചതുര്‍ഥി. ഗണങ്ങളുടെ പതിയും, കവികളില്‍ കവിയും, തേജസ്വികളില്‍ തേജസ്വിയും ബ്രഹ്മജ്ഞരില്‍ ബ്രഹ്മജ്ഞനും അഗ്രഗണ്യനുമായ
ഗണപതേ അങ്ങ് അനുഗ്രഹിച്ചാലും.കേരളീയരുടെ വിനായകചതു൪ഥിയാണ് വടക്കരുടെ ഗണേശചതു൪ഥി.നാം ചിങ്ങമാസത്തിലെ
ശുക്ളപക്ഷ ചതു൪ഥി ദിവസം ആചരിക്കുമ്പോള്‍ ഉത്തരേന്തൃ൪ ഭാ(ദപദത്തിലെ ശുക്ളപക്ഷ ചതു൪ഥിദിവസം
(വതമാചരിക്കുന്നു.(പഭാതത്തില് മണ്ണുകൊണ്ട്
ഗണേശരൂപമുണ്ടാക്കി (ശദ്ധാഭക്തിയോടുകൂടി പൂജ നടത്തണം. പൂജക്ക് മോദകം നിവേദൃമായി സമ൪പിക്കണം.അനന്തരം ഇരുപത് കറുക നാമ്പുകള്‍ എടുത്ത് ഈരണ്ടുവീതം ഗണപതി ഭഗവാന്‍റെ പത്തുനാമങ്ങള് ചൊല്ലി (കമമായി അ൪ച്ചന നടത്തണം.
നാമങ്ങള്‍
ഓം ഗണാധിപായ നമഃ
ഓം ഗൗരീസുമനസേ നമഃ
ഓം അനഘനാശനായ നമഃ
ഓം ഏകദന്തായ നമഃ
ഓം സ൪വസിദ്ധി(പദായ നമഃ
ഓം വിനായകയായ ഭഗവതേ നമഃ
ഓം ഈശപു(തായ നമഃ
ഓം കുമാരഗുരുവേ നമഃ
ഓം ഇഭവക്(തായ നമഃ
ഓം മൂഷികവാഹനായ നമഃ
കൃപാകടാക്ഷമുണ്ടായി ഈ ദാസന്‍റെ പാപഭാരം നശിപ്പിക്കേണമേ എന്നു (പാ൪ഥിക്കുക.പിന്നേട് മോദകം സജ്ജനങ്ങള്ക്കു കൊടുത്തു സ്വയം ഭക്ഷിക്കുകയും ചെയ്യണം. ഗണേശചതുര്‍ഥി ആഘോഷിക്കുന്നതിനു കാരണമായി സ്കന്ദപുരാണത്തില്‍ പറയുന്ന രസകരമായ ഒരു കഥയുണ്ട്. ഒരിക്കല്‍ ഗണപതിയെ ചന്ദ്രലോകത്തില്‍ വിരുന്നിനു ക്ഷണിച്ചു. വിശപ്പിനു പേരുകേട്ട ഗണപതി ഭഗവാന്‍ വിരുന്നിന് ഒരുക്കിയ ലഡു കണ്ടു ഭ്രമിച്ചു പോയി. ഊണു കഴിഞ്ഞ്, ലഡു കഴിച്ച് മല പോലെ വീര്‍ത്ത വയറുമായി നടക്കാനിറങ്ങിയ വിഘ്നേശ്വരന്‍ നില തെറ്റി നിലത്തുവീണു. കാഴ്ചകളെല്ലാം കണ്ടുനിന്ന ചന്ദ്രന് ചിരിയടക്കാന്‍ കഴിഞ്ഞില്ല. വിരുന്നിനു വിളിച്ചു വരുത്തിയിട്ട് തന്‍റെ വീഴ്ച നോക്കി ചിരിച്ച ചന്ദനെ പ്രപഞ്ചത്തില്‍ നിന്ന് അപ്രത്യക്ഷമാകട്ടെ എന്ന് ഗണപതി ശപിച്ചത്രേ. തുടര്‍ന്ന് രാത്രികാലങ്ങളില്‍ നിലാവില്ലാതെയായി. പ്രപഞ്ചത്തിന്‍റെ താളം തെറ്റുന്നതു കണ്ട ദേവീദേവന്മാര്‍ പരമശിവനെ സമീപിച്ചു. തെറ്റുപറ്റിയതിനു മാപ്പു പറഞ്ഞ ചന്ദ്രനോട് ഗണപതി ക്ഷമിച്ചു. മാത്രമല്ല ശാപത്തിന് ഒരു ഇളവും നല്‍കി. ഒരു മാസത്തില്‍ ഒരു ദിവസം മാത്രമേ ചന്ദന്‍ അപ്രത്യക്ഷമാകൂ എന്ന് ഉറപ്പു നല്‍കി. ഭദ്രപാദ മാസത്തിലെ നാലാം ദിവസത്തിലാണ് ഈ സംഭവങ്ങള്‍ ഉണ്ടായത്. അതുകൊണ്ട് ഈ ദിവസത്തില്‍ ചന്ദ്രനെ നോക്കുന്നവര്‍ അപവാദം കേള്‍ക്കേണ്ടി വരുമെന്നും ഗണപതി ശപിച്ചു. ഈ ദിവസമാണ് ഗണേശ ചതുര്‍ഥിയായി ആഘോഷിക്കുന്നത്. ചതുര്‍ഥി നാളില്‍ ചന്ദ്രനെ നോക്കരുതെന്നാണ് വിശ്വാസം. ഉത്തരേന്ത്യയില്‍ വലിയ ആഘോഷങ്ങളും ഒരുക്കങ്ങളുമാണ് ചതുര്‍ത്ഥി നാളില്‍ നടക്കുന്നത്. വീടും പരിസരങ്ങളും വൃത്തിയാക്കുകയും പുതു വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് പത്തുദിവസം ആളുകള്‍ ഗണപതി വിഗ്രഹങ്ങള്‍ വാങ്ങി അലങ്കരിക്കുകയും പൂജിക്കുകയും ചെയ്യുന്നു. പൂജക്കായി താമരയും കറുകപ്പുല്ലും മോദകം എന്ന മധുരപലഹാരവും ഉപയോഗിക്കുന്നു. ചതുര്‍ഥി ദിവസത്തേത്തുടര്‍ന്ന് നടക്കുന്ന ഗണേശോത്സവം പത്ത് ദിവസം നീണ്ട് നില്‍ക്കുന്നു. പത്തു ദിവസത്തിനു ശേഷം വിഘ്നേശ്വരന്‍ ഭൂമിയില്‍ നിന്നു ദേവലോകത്തേക്കു മടങ്ങുന്നു എന്നാണ് വിശ്വാസം. ഉത്സവത്തിന് ശേഷം ഗണപതി വിഗ്രഹങ്ങള്‍ പുഴയിലോ, കടലിലോ ഒഴുക്കുന്നതോടെ ആഘോഷങ്ങള്‍ സമാപിക്കുന്നു.
"May the festivities associated with Ganesh Chaturthi mark the beginning of fresh efforts towards building a new, just, strong and caring India where people live in happiness and harmony," he said."Let us celebrate this festival by reaffirming our faith in all that is good, noble and virtuous and instilling in ourselves pride in the composite culture of India," he added.Manmohan Singh, too, in his message, focussed on the contribution of the festival in the freedom movement. "This festival with a tradition rooted in the freedom struggle inspires us to reaffirm the cherished values of brotherhood, unity and secularism," he said."Ganesh Chaturthi inspires us to dedicate ourselves to the larger cause of nation-building," he added. In his message, Hamid Ansari said: "On this joyous occasion, may Lord Ganesh bless us all with wisdom, prosperity and good fortune."
Prof. John Kurakar

No comments:
Post a Comment