Pages

Monday, September 9, 2013

CHANGAMPUZHA KRISHNAPILLAI--"KAVYA NARTHAKI"


Changampuzha Krishna Pillai was a celebrated Malayalam 

poet from Kerala, India, known almost exclusively for his 

romantic elegy Ramanan which was written in 1936 and sold

 over 100,000 copies. Born :October 11, 1911 Died: June 17, 

1948."Kavya Narthaki" is a romantic poem.

കാവ്യനർത്തകി
ചങ്ങമ്പുഴ കൃഷ്ണപിള്ള  
കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി,
കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി

കടമിഴിക്കോണുകളി സ്വപ്നം മയങ്ങി,
കതിരുതിർപ്പൂപ്പുഞ്ചിരി ചെഞ്ചുണ്ടിൽത്തങ്ങി;

ഒഴുകുമുടയാടയിലൊളിയലക ചിന്നി
അഴകൊരുടലാർന്നപോലങ്ങനെ മിന്നി;

മതിമോഹനശുഭനർത്തനമാടുന്നയി, മഹിതേ
മമ മുന്നി നിന്നു നീ മലയാളകവിതേ!

ഒരുപകുതി പ്രജ്ഞയി നിഴലും നിലാവും
ഒരു പകുതി പ്രജ്ഞയി കരിപൂശിയവാവും

ഇടചേർന്നെൻ ഹൃദയം പുതുപുളകങ്ങ ചൂടി
ചുടുനെടുവീർപ്പുകൾക്കിടയിലും കൂടി

അതിധന്യകളുഡുകന്യക മണിവീണക മീട്ടി
അപ്സരരമണിക കൈമണിക കൊട്ടി

വൃന്ദാവനമുരളീരവപശ്ചാത്തലമൊന്നി
സ്പന്ദിക്കുമാമധുരസ്വരവീചിക തന്നി

താളം നിരനിരയായ് നുരയിട്ടിട്ടു തങ്ങി
താമരത്താരുകൾപോൽ തത്തീ ലയഭംഗി

സതതസുഖസുലഭതത നിറപറവച്ചു
ഋതുശോഭക നിൻമുന്നിൽ താലം പിടിച്ചു

തങ്കത്തരിവളയിളകി നിൻപിന്നിൽ തരളിതക
സങ്കൽപസുഷമകൾ ചാമരം വീശി

സുരഭിലമൃഗമദതിലകിത ഫാലം
സുമസമ സുലളിത മൃദുലകപോലം

നളിനദല മോഹന നയനവിലാസം
നവകുന്ദസുമസുന്ദര വരമന്ദഹാസം

ഘനനീല വിപിനസമാന സുകേശം
കുനുകുന്തളവലയാങ്കിത ർണ്ണാന്തികദേശം

മണികനക ഭൂഷിത ലളിതഗളനാളം
മമമുന്നിലെന്തൊരു സൌന്ദര്യമേളം

മുനിമാരും നുകരാത്ത സുഖചക്രവാളം
ഉണരുന്നു പുളകിതം മമജീവനാളം

ഇടവിടാതടവികളും ഗുഹകളും ശ്രുതികൊട്ടിയ
ജടത ജ്വരജൽപനമയമായ മായ

മറയുന്നു വിരിയുന്നൂ മമജീവ തന്നി
മലരുക മലയാളകവിതേ, നിൻമുന്നിൽ

നിർനിമേഷാക്ഷനായ് നിൽപതഹോ ഞാനിദം
നി ർത്തനമെന്തത്ഭുത മന്ത്രവാദം

കണ്ടുനി ൺകോണുകളുലയവേ കരിവരി-
വണ്ടലയും ചെണ്ടുലയും വനികക ഞാ

ലളിതേനി കൈവിരലുകളിളകവേ കണ്ടു ഞാ
കിളിപാറും മരതകമരനിരക

കനകോജ്ജ്വല ദീപശിഖാ രേഖാവലിയാലെ
കമനീയ കലാദേവത കണിവച്ചതുപോലെ

കവരുന്നു കവിതേ തവനൃത്തരംഗം
കാപാലികനെങ്കിലും എന്നന്തരംഗം

തവചരണ ചലനകൃത രണിതരസരംഗണം
തന്നോരനുഭൂതിത ലയനവിമാനം

എന്നെ പലദിക്കിലുമെത്തിപ്പൂ ഞാനൊരു
പൊന്നോണപ്പുലരിയായ് പരിലസിപ്പൂ

കരകമലദലയുഗള മൃദുമൃദുലചലനങ്ങ
കാണിച്ചസൂക്ഷ്മലോകാന്തരങ്ങ

പലതും കടന്നുകടന്നു ഞാ പോയി
പരിധൃത പരിണതപരിവേഷനായി

ജന്മം ഞാ കണ്ടു ഞാ നിർവൃതി കൊണ്ടു
ജന്മാന്തരങ്ങളിലെ സുകൃതാമൃതമുണ്ടു

ആയിരം സ്വർഗ്ഗങ്ങൾ സ്വപ്നവുമായെത്തി
മായികേ നീ നി നടനം നടത്തി

പുഞ്ചിരി പെയ്തുപെയ്താടു നീ ലളിതേ
തുഞ്ചന്റെ തത്തയെ കൊഞ്ചിച്ച കവിതേ

അഞ്ചിക്കുഴഞ്ഞഴിഞ്ഞാടു ഗുണമിളിതേ
കുഞ്ചന്റെ തുള്ളലി മണികൊട്ടിയ കവിതേ

പലമാതിരി പലഭാഷക പലഭൂഷക കെട്ടി
പാടിയുമാടിയും പലചേഷ്ടക കാട്ടി

വിഭ്രമവിഷവിത്തുവിതക്കിലും ഹൃദിമേ
വിസ്മരിക്കില്ല ഞാ നിന്നെ സുരസുഷമേ

തവതലമുടിയിൽനിന്നൊരുനാരുപോരും
തരികെന്നെത്തഴുകട്ടെ പെരുമയും പേരും

പോവുന്നൊ നി നൃത്തം നിർത്തി നീ ദേവീ
പോവല്ലെ പോവല്ലെ പോവല്ലെ ദേവീ


No comments: