താനെയില്‍
അഞ്ചുനില
കെട്ടിടം തകര്‍ന്നുവീണു
A four-storey building collapsed in Mumbra area of adjoining Thane on Saturday,21st September,2013.There are no reports of any casualties so far, Fire Brigade sources said.In April this year, an illegal under-construction building had collapsed in Thane’s Shil Phata area, killing 74 people and leaving over 60 injured.
മഹാരാഷ്ട്രയില്‍ താനെയ്ക്ക് സമീപം അഞ്ചുനില
കെട്ടിടം തകര്‍ന്നുവീണു. പതിനഞ്ച് വര്‍ഷം മുന്‍പ് നിര്‍മിച്ച കെട്ടിടത്തില്‍ 42
കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. മുംബ്ര റെയില്‍വെ സ്‌റ്റേഷന് സമീപത്തെ ബനൂ
അപ്പാര്‍ട്ട്‌മെന്റാണ് ഇന്നു കാലത്ത് തകര്‍ന്നുവീണത്. ഒരു മണിക്കൂര്‍ മുന്‍പേ
കുലുക്കം അനുഭവപ്പെട്ടതോടെ നൂറിലേറെപ്പേര്‍ കെട്ടിടത്തില്‍ നിന്ന് ഇറങ്ങിയോടി.എത്രപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ല. മൂന്ന് പേര്‍
കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
കഴിഞ്ഞ ആറു മാസത്തിനിടെ മുംബൈയുടെ പരിസരപ്രദേശങ്ങളില്‍ തകര്‍ന്നുവീഴുന്ന ആറാമത്തെ കെട്ടിടമാണിത്. കഴിഞ്ഞ ഏപ്രിലില്‍ മുംബ്രയിലെ ലക്കി കോമ്പൗണ്ടില്‍ കെട്ടിടം തകര്‍ന്ന് എഴുപത്തിയഞ്ച് പേരാണ് കൊല്ലപ്പെട്ടത്. ജൂണില്‍ മഹിമിലും (പത്തു പേര്‍ ), മുംബ്രയിലും (പത്തു പേര്‍ ), ദഹിസര്‍ (ഏഴു പേര്‍ ), ഭീവണ്ടി (മൂന്ന് പേര്‍ ) കെട്ടിടങ്ങള്‍ തകര്‍ന്നിരുന്നു.

പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment