ജലനിരപ്പ്
2401.56 അടിയായി;
ഇടുക്കി
അണക്കെട്ട് തുറന്നേക്കും
All roads Saturday appear to lead to Idukki reservoir that is brimming with water.
The Idukki reservoir has three dams and the shutters of one of them, in all probability, would be opened, a senior official said Saturday.If the shutters are indeed opened, it would be only the third time in the history of the reservoir that this would have happened, according to officials of the Kerala State Electricity Board (KSEB).
The Idukki reservoir has three dams and the shutters of one of them, in all probability, would be opened, a senior official said Saturday.If the shutters are indeed opened, it would be only the third time in the history of the reservoir that this would have happened, according to officials of the Kerala State Electricity Board (KSEB).
With Onam holidays ending Sunday, there has been an unprecedented rush of people from districts like Kottayam, Ernakulam, Pathanamthitta and also from parts of Idukki to the areas near the dam site.The Idukki reservoir is impounded by three dams: Idukki arch dam, the Kulamavu dam and the Cheruthoni dam.Of the three, only the Cheruthoni dam has shutters.K.K. Karuppankutty, chief engineer, Dam Safety, KSEB, told the media that his team is now inspecting the dam site to make an on-the-spot assessment. He said the team had found the dam full to 98 percent of its capacity.'At present, the water level is at 2,401.37 feet, and when the water level touches 2,402.15 feet, the shutters will be opened. We are here to inspect the gates and the route through which the water will flow, if it has to be opened,' Karuppankutty said.Revenue authorities are now making elaborate arrangements and have opened 14 control rooms in and around the areas where the water will flow.A special control room has been opened at the Kochi international airport, as the water that begins flowing down the Cheruthoni dam could have an effect in and around the Kochi airport, even though it is located more than 100 km away.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു.
2401.56 അടി ജലമാണ് ഇപ്പോള്‍ അണക്കെട്ടിലുള്ളത്. കഴിഞ്ഞ ദിവസത്തേക്കാള്‍ ഒരു അടി
കൂടുതലാണിത്. ജലനിരപ്പ് ഒന്നര അടി കൂടി ഉയര്‍ന്നാല്‍ അണക്കെട്ട് തുറക്കേണ്ടിവരും.
2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി.വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ അണക്കെട്ടിലേയ്ക്ക് വന്‍തോതില്‍ വെള്ളം
ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. മൂലമറ്റം പവര്‍ഹൗസില്‍ പരമാവധി വൈദ്യുതി ഉല്‍പാദിപ്പിച്ചും
ചെറിയ അണക്കെട്ടുകളില്‍ കൂടുതല്‍ വെള്ളം സംഭരിച്ചുമാണ് ഡാം തുറക്കുന്നത്
ഒഴിവാക്കാനുള്ള ശ്രമം നടക്കുന്നത്. എന്നാല്‍ , ഇതൊന്നും ഫലം കണ്ടിട്ടില്ല.
ഡാം തുറക്കുന്നത് സംബന്ധിച്ച് പരിശോധന നടത്താന്‍ കെ. എസ്. ഇ.ബി. അണക്കെട്ട് വിഭാഗം ചീഫ് എന്‍ജിനിയര്‍ കെ.കെ.കറുപ്പന്‍കുട്ടി ഇന്നെത്തും. ഈ പരിശോധനയ്ക്കുശേഷം മാത്രമേ ഡാം തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കൂ. അണക്കെട്ടിന്റെ സംഭരണശേഷിയുടെ തൊണ്ണൂറ്റിയെട്ട് ശതമാനം നിറഞ്ഞുകഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. അണക്കെട്ട് പകല്‍ മാത്രമേ തുറക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ച്ച് ഡാമായ ഇടുക്കിക്ക് ഷട്ടറുകളില്ലാത്തതിനാല്‍ അനുബന്ധ ഡാമായ ചെറുതോണിയിലെ സ്പില്‍വേകള്‍ വഴി മാത്രമേ വെള്ളം ഒഴുക്കിവിടാന്‍ കഴിയൂ. അഞ്ചു ഷട്ടറുകളുള്ള ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ രണ്ടടി ഉയര്‍ത്തിയാല്‍ സെക്കന്‍ഡില്‍ 1200 ഘനയടി വെള്ളം പുറത്തേയ്ക്ക് ഒഴുകും. ഈ വെള്ളം ഇടമലയാര്‍ , ഭൂതത്താന്‍കെട്ട് അണക്കെട്ടുകള്‍ കടന്ന് ചെറുതോണി, ലോവര്‍ പെരിയാര്‍ , ആലുവ വഴി പെരിയാറിലൂടെ ഒഴുകി അറബിക്കടലിലെത്തും. ഇടുക്കിയില്‍ നിന്ന് ആറു മണിക്കൂര്‍ കൊണ്ട് വെള്ളം ആലുവയിലെത്തും.
അണക്കെട്ടിലെ വെള്ളമുയരുന്നതും അണക്കെട്ട് തുറക്കാനുള്ള സാധ്യതയേറുകയും ചെയ്തതോടെ പെരിയാറിന്റെ തീരവാസികള്‍ ആശങ്കയിലായിരിക്കുകയാണ്. മൂന്ന് ജില്ലകള്‍ ഉള്‍പ്പടെ ഏഴു താലൂക്കുകളെയാവും ഇത് ബാധിക്കുക. ഇവിടങ്ങളില്‍ വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞതായി ജില്ലാ അധികാരികള്‍ അറിയിച്ചു. ഈ പ്രദേശങ്ങളിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെ ഒരു യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഡാം തുറക്കുന്നത് സംബന്ധിച്ച് പരിശോധന നടത്തുന്ന കെ.എസ്.ഇ.ബി. അണക്കെട്ട് വിഭാഗം ചീഫ് എന്‍ജിനിയര്‍ കെ.കെ.കറുപ്പന്‍കുട്ടിയും ഇൗ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ റണ്‍വേയില്‍ നിന്ന് വെള്ളം ഒഴിവാക്കാനുള്ള യന്ത്രങ്ങള്‍ എത്തിച്ചിട്ടുണ്ട്. വിമാനത്താവളത്തില്‍ എമര്‍ജെന്‍സി സെല്ലും രൂപവത്കരിച്ചിട്ടുണ്ട്.1976ല്‍ രാജ്യത്തിന് സമര്‍പ്പിക്കപ്പെട്ട അണക്കെട്ട് രണ്ടു തവണ മാത്രമാണ് തുറന്നത്. 21 വര്‍ഷം മുന്‍പാണ് അണക്കെട്ട് അവസാനമായി തുറന്നത്. 1992 ഒക്‌ടോബര്‍ പതിനൊന്നിനായിരുന്നു ഇത്. ഇതിന് മുന്‍പ് 1981 ഒക്‌ടോബര്‍ 21നും അണക്കെട്ട് തുറന്നിരുന്നു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment