ജടായു പാറയിലെ ശ്രീരാമപ്രതിഷ്ഠയ്ക്കുനേരേ നടന്ന
അക്രമത്തില്‍ പ്രതിഷേധിച്ചു .
നിലമേല്‍ കൈതോട്ട് നാഗത്തറ തകര്‍ത്തതും വെളിനല്ലൂരില്‍ നാഗരാജക്കാവില്‍ അക്രമം
നടന്നതും ഏറെ വേദനിപ്പിച്ചു. ക്ഷേത്രവസ്തുക്കള്‍വരെ കൈയടക്കാന്‍ ആസൂത്രിത ശ്രമം
നടക്കുകയാണ്. കോദണ്ഡരാമക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ആര്‍.ജയകുമാര്‍ അധ്യക്ഷനായി.
ആര്‍.എസ്.എസ്. തിരുവനന്തപുരം മേഖലാ കാര്യവാഹ് ആയൂര്‍ പ്രതാപന്‍,
ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് മഠത്തില്‍ മോഹനന്‍ പിള്ള, ആര്‍ട്ടിസാന്‍സ് യൂണിയന്‍
സംസ്ഥാന സെക്രട്ടറി മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. ആര്‍.എസ്.എസ്. മണ്ഡല്‍
കാര്യവാഹ് സൂരജ് സ്വാഗതം പറഞ്ഞു. നേരത്തേ
കുഞ്ഞയ്യപ്പക്ഷേത്ര കോമ്പൗണ്ടില്‍നിന്ന് ആരംഭിച്ച പ്രതിഷേധപ്രകടനം ടൗണില്‍
സമാപിച്ചു. കോദണ്ഡരാമക്ഷേത്രം ട്രസ്റ്റ് ആര്‍.എസ്.എസ്., വിശ്വഹിന്ദു പരിഷത്ത്,
ഹിന്ദു ഐക്യവേദി, ക്ഷേത്രോപദേശകസമിതി എന്നിവയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം.
നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. കൃഷ്ണകുമാര്‍, ആര്‍.അനില്‍കുമാര്‍,
രാജേഷ്, ജി.അനില്‍കുമാര്‍, ദിലീപ്, സുരേന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment