ഉന്നത വിദ്യാഭ്യാസ രംഗത്തെ അഴിമതി തടയാൻ
ഇന്നുവരെ ഒരു സർക്കാരിനും കഴിഞ്ഞിട്ടില്ല
മെഡിക്കല്‍ പ്രവേശനത്തിലെ ക്രമക്കേടുകള്‍ തടയാന്‍ കേന്ദ്രം നിയമം കൊണ്ടുവരണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശം സ്വാഗതാര്‍ഹമാണ്. സര്ക്കാർ പലതും പറയുന്നുണ്ടെങ്കിലും അഴിമതി തടയാൻ ഒന്നും ചെയ്യാൻ കഴിയുന്നില്ല .തലവരിപ്പണമടക്കം ഈ രംഗത്തുള്ള അഴിമതികള്‍ തടയുന്നതിന് നിയമനിര്‍മാണം അനിവാര്യമാണെന്ന് ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍, എ.കെ. സിക്രി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ ഒരു മെഡിക്കല്‍ കോളേജില്‍ ഈ അക്കാദമിക് വര്‍ഷം കൂടുതല്‍ കുട്ടികളെ പ്രവേശിപ്പിക്കാനുള്ള അനുമതി റദ്ദാക്കിയത് ചോദ്യംചെയ്തുള്ള ഹര്‍ജി നിരസിച്ചുകൊണ്ടാണ് സുപ്രീംകോടതി ഇങ്ങനെ നിര്‍ദേശിച്ചത്.
ഉന്നത പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന് കൂടുതല്‍ സൗകര്യം ലഭ്യമാക്കാന്‍ വേണ്ടിയാണ് ഭരണകര്‍ത്താക്കള്‍ സ്വാശ്രയ കോളേജുകള്‍ക്ക് അനുമതി നല്‍കിയത്. അതിന്റെ ഫലമായി രാജ്യമെങ്ങും ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടായി. പ്രൊഫഷണല്‍ വിദ്യാഭ്യാസത്തില്‍ വിദ്യാര്‍ഥികള്‍ക്ക് താത്പര്യമേറിയതോടെ ഈരംഗത്ത് സ്ഥാപനങ്ങള്‍ക്കിടയില്‍ കടുത്തമത്സരം തന്നെ വളര്‍ന്നുവന്നു. വേണ്ടത്ര സൗകര്യങ്ങളോ മികച്ച അധ്യാപകരോ ഇല്ലാത്ത സ്ഥാപനങ്ങളും പലേടത്തും പ്രവര്‍ത്തിക്കാന്‍ തുടങ്ങി. വ്യവസ്ഥകള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പലപ്പോഴും അധികൃതര്‍ക്ക് കഴിഞ്ഞില്ല. അനുമതിയില്ലാതെ സ്ഥാപനങ്ങള്‍ തുടങ്ങുകയും പിന്നീട് സ്വാധീനമോ സമ്മര്‍ദമോ പ്രയോഗിച്ച് അനുമതി വാങ്ങിയെടുക്കുകയും ചെയ്യുന്നത് സാധാരണമാണ്. മെഡിക്കല്‍, എന്‍ജിനീയറിങ്, നഴ്‌സിങ്, ഫാര്‍മസ്യൂട്ടിക്കല്‍ കോളേജുകള്‍ കൂണുകള്‍ പോലെ മുളച്ചുപൊന്തുന്നത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിച്ചിട്ടുണ്ടെന്ന ജസ്റ്റിസ് രാധാകൃഷ്ണന്റെ അഭിപ്രായം ശ്രദ്ധേയമാണ്. മെഡിക്കൽ ഡെന്റൽ കോളേജ് കളിൽ നിന്ന് പഠിച്ചിറങ്ങുന്ന ഡോക്ടർമാരിൽ പലർക്കും ജോലിപോലും ലഭിക്കുന്നില്ല .എന്തിനാണ് ഇത്രയധികം മെഡിക്കൽ ഡെന്റൽ കോളേജുകൾ . അധ്യയനം, അധ്യാപക നിയമനം, പരീക്ഷാ നടത്തിപ്പ് തുടങ്ങിയവയെല്ലാം പല സ്ഥാപനങ്ങളിലും ആക്ഷേപങ്ങള്‍ക്കിടയാക്കുന്നു. കേരളത്തില്‍ ഓരോ വര്‍ഷവും സ്വാശ്രയ മെഡിക്കല്‍, എന്‍ജിനീയറിങ് കോളേജുകള്‍ സര്‍ക്കാറുമായി പ്രവേശനം സംബന്ധിച്ചുള്ള കരാറുണ്ടാക്കിവരുന്നു. ഇങ്ങനെ കരാറുണ്ടാക്കുമ്പോള്‍ വര്‍ഷങ്ങളായി മാനേജ്‌മെന്റുകളുടെ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങുകയാണ് പതിവ്. എല്ലാ വര്‍ഷവും ഫീസ് വര്‍ധിപ്പിക്കുന്നുമുണ്ട്. ഈ സ്ഥാപനങ്ങളില്‍ പലതിന്റെയും മാനേജ്‌മെന്റ് ക്വാട്ടാ സീറ്റ് പ്രവേശനം സുതാര്യമല്ലെന്ന് പരക്കെ ആക്ഷേപമുണ്ട്. മെഡിക്കല്‍ പ്രവേശനത്തിനാണ് രാജ്യമെങ്ങും കൂടുതല്‍ തിക്കും തിരക്കും അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തില്‍നിന്ന് പരമാവധി മുതലെടുക്കാന്‍ പല സ്ഥാപനങ്ങളും ശ്രമിക്കുന്നു. നിയമങ്ങളും നിയന്ത്രണങ്ങളും കാറ്റില്‍പ്പറത്തിയാണ് പലതിന്റെയും പ്രവര്‍ത്തനം. മെഡിക്കല്‍ കോഴ്‌സുകള്‍ പഠിച്ചിറങ്ങുന്നവര്‍ രോഗികളെ ചികിത്സിക്കേണ്ടവരാണ്. ഭാവിയില്‍ പൊതുജനാരോഗ്യ സംരക്ഷണം അവരുടെ കൈകളിലാണ് വന്നുചേരുന്നത്. അതുകൊണ്ടുതന്നെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കേണ്ട ബാധ്യത ഭരണകര്‍ത്താക്കള്‍ക്കുണ്ട്. ഈരംഗത്ത് കൂടുതല്‍ സ്ഥാപനങ്ങള്‍ ഉണ്ടാകുന്നത് നല്ലതുതന്നെ. എന്നാല്‍, ഗുണനിലവാരത്തെയും വിദ്യാഭ്യാസത്തിന്റെ സമുന്നത മൂല്യങ്ങളെയും ബാധിക്കുംവിധമാവരുത് അവയുടെ പ്രവര്‍ത്തനം. നിലവിലുള്ള നിയമങ്ങള്‍ അതിന് സഹായകമായിട്ടില്ലെന്നാണ് തലവരിപ്പണം പോലുള്ള ദുഷ്പ്രവണതകള്‍ തെളിയിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടുള്ള, സാങ്കേതിക, മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അന്യായ നടപടികള്‍ അവസാനിപ്പിക്കാനുള്ള ബില്ലില്‍ തുടര്‍ നടപടികളുണ്ടായിട്ടില്ലെന്ന് കോടതി പറഞ്ഞതും ശ്രദ്ധേയമാണ്. സംസ്ഥാനസര്‍ക്കാറുകള്‍ നിയമത്തെ സ്വാഗതം ചെയ്തതല്ലാതെ മറ്റ് നടപടികളെടുത്തില്ല. പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന മെഡിക്കല്‍ കൗണ്‍സില്‍ പോലുള്ള സമിതികള്‍ അഴിമതി വിമുക്തമല്ലെന്ന് ഉദാഹരണസഹിതം കോടതി വ്യക്തമാക്കിയിട്ടുമുണ്ട്. ഇത്തരം വീഴ്ചകള്‍ കൂടി തടയാനുതകുന്നതാവണം പുതിയ നിയമം.
പ്രൊഫ്. ജോണ്‍ കുരാക്കാർ

No comments:
Post a Comment