യു.എ.ഇ. അറബ് ലോകത്തെ
ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യം
യു.എ.ഇ.ക്ക് നേട്ടങ്ങളുടെ മറ്റൊരു പൊന്‍കിരീടം
കൂടി. ഐക്യരാഷ്ട്രസഭയുടെ കണക്കില്‍ അറബ് ലോകത്തെ ഏറ്റവും സന്തോഷംനിറഞ്ഞ രാജ്യം
യു.എ.ഇ.യാണ്. ഈ ഗണത്തില്‍ ലോകത്തെ പതിന്നാലാമത്തെ രാഷ്ട്രവും യു.എ.ഇ. തന്നെ.കൂട്ടായ
പരിശ്രമത്തിന്റെയും മികച്ച സംഘാടനത്തിന്റെയും പ്രതിഫലനമാണ് രാജ്യത്തിന്റെ പുതിയ
നേട്ടമെന്ന് ദുബായ് ഭരണാധികാരിയും യു.എ.ഇ. വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ
ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മഖ്തൂം പറഞ്ഞു. യു.എ.ഇ. അറബ് ലോകത്തെ ഏറ്റവും
സന്തോഷംനിറഞ്ഞ രാജ്യമായി തിരഞ്ഞെടുക്കപ്പെട്ട സന്ദര്‍ഭത്തില്‍ പ്രതികരിക്കുകയായിരുന്നു
അദ്ദേഹം. രാഷ്ട്രശില്പികള്‍ വിഭാവനംചെയ്ത കാഴ്ചപ്പാടുതന്നെയാണ് ഭരണതലത്തില്‍
രാജ്യം പിന്തുടരുന്നത്. ജനങ്ങളുടെ സന്തോഷവും സംതൃപ്തിയും ഉറപ്പുവരുത്താനാണ്
ഭരണാധികാരി ശൈഖ് ഖലീഫ എപ്പോഴും ശ്രമിച്ചുപോരുന്നത്. ഫെഡറല്‍, പ്രാദേശിക ഗവണ്‍മെന്‍റ്
തലങ്ങളിലുള്ള ഭരണനിര്‍വഹണ മികവും രാജ്യത്തെ ഉത്തരവാദപ്പെട്ട ഓരോ ഉദ്യോഗസ്ഥനും
വ്യക്തികളും കാഴ്ചവെക്കുന്ന ആത്മാര്‍ഥ പരിശ്രമങ്ങളുമാണ് ഈ നേട്ടത്തിന്
പിന്നിലെന്നും ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.
മേഖലയിലെ ഏറ്റവും സന്തോഷംനിറഞ്ഞ രാജ്യമായും ലോകത്തിലെതന്നെ സന്തോഷംനിറഞ്ഞ 14-ാമത്തെ രാജ്യമായും യു.എ.ഇ. തിരഞ്ഞെടുക്കപ്പെട്ടത് ജനങ്ങള്‍ ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്. മികച്ച ഭരണനേതൃത്വവും പാരമ്പര്യം കൈവിടാതെയുള്ള വികസന പ്രവര്‍ത്തനങ്ങളും സഹിഷ്ണുതയുമാണ് രാജ്യത്തിന്റെ ഈയൊരു നേട്ടത്തിന് പിന്നിലെന്ന് ജനങ്ങള്‍ അഭിപ്രായപ്പെടുന്നു.പുതിയ നേട്ടത്തിന്റെ വാര്‍ത്ത പുറത്തുവന്നതുമുതല്‍ രാജ്യത്തിനും ഭരണകൂടത്തിനും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് നൂറുകണക്കിന് സന്ദേശങ്ങളാണ് സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലും ന്യൂസ് സൈറ്റുകളിലുമൊക്കെ പ്രവഹിക്കുന്നത്. വിദേശികളടക്കമുള്ളവര്‍ അയയ്ക്കുന്ന സന്ദേശങ്ങളെല്ലാംതന്നെ യു.എ.ഇ.യോടുള്ള സ്‌നേഹവും കൂറും അറിയിക്കുന്നവയാണ്. കിഴക്കിന്റെ പാരമ്പര്യം കൈവിടാതെ, പടിഞ്ഞാറിന്റെ വികസനരീതിയെ പിന്തുടര്‍ന്നത് രാജ്യത്തിന്റെ വിജയത്തിന് കാരണമായി നിരീക്ഷിക്കപ്പെടുന്നു. ദേശ, ഭാഷ, മത ഭേദമില്ലാതെ ഏവരെയും സ്വീകരിക്കാനുള്ള മനസ്സും യു.എ.ഇ.യുടെ സന്തോഷകരമായ അവസ്ഥയ്ക്ക് കാരണമാകുന്നതായും സന്ദേശങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment