പെട്രോള്‍ പമ്പുകള്‍ രാത്രികാലങ്ങളില്‍ അടച്ചിടണമെന്ന് ശുപാര്‍ശ
The petroleum ministry is planning to do away with 24-hour petrol pumps in cities as part of its "austerity measures" in view of the falling rupee and rising international crude oil prices. By regulating the timing for sale of petroleum products, the ministry hopes to contain fuel demand and check the outflow of foreign exchange on account of oil imports.
പെട്രോള്‍ പമ്പുകള്‍ രാത്രികാലങ്ങളില്‍ അടച്ചിടണമെന്ന് പെട്രോളിയം മന്ത്രാലയത്തിന്റെ ശുപാര്‍ശ. രൂപയുടെ മൂല്യം കുറയുകയും അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ചെലവുചുരുക്കല്‍ നടപടിയുടെ ഭാഗമായാണ് ശുപാര്‍ശ. ഇതു സംബന്ധിച്ച കത്ത് പെട്രോളിയംമന്ത്രി വീരപ്പമൊയ്‌ലി പ്രധാനമന്ത്രിക്ക് കൈമാറി.ഇരുപത്തിനാലു മണിക്കൂറും പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിക്കേണ്ടതില്ല എന്നാണ് മന്ത്രാലയത്തിന്റെ തീരുമാനം. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ 12 മണിക്കൂര്‍ പ്രവര്‍ത്തിക്കുവാനുളള അനുമതി നല്‍കാനും അതുവഴി ഉപഭോഗത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താനും ക്രൂഡോയില്‍ ഇറക്കുമതി കുറയ്‌ക്കാനുമാണ് ലക്ഷ്യമിടുന്നത്.
പെട്രോളിയം ഉത്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിനെ കുറിച്ച് ആറാഴ്ച നീളുന്ന ബോധവല്ക്കരണ പരിപാടികളും സംഘടിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. തെരുവുനാടകങ്ങള്‍, മാധ്യമങ്ങളിലൂടെയുളള പ്രചാരണം, ഡ്രൈവര്മാര്ക്കുളള പരിശീലനം, റീട്ടെയ്ല്‍ ഔട്ട്ലെറ്റുകളില് ഹോര്‍ഡിംഗുകള്‍ സ്ഥാപിക്കുക തുടങ്ങിയ രീതിയിലായിരിക്കും ബോധവല്ക്കരണം. ഇതിനായി 17.5 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. എന്നാല്‍, ബോധവല്ക്കരണത്തിലൂടെ 16,000 കോടി രൂപയുടെ ലാഭമുണ്ടാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment