കിംസ് ആശുപത്രിയില്‍ ദക്ഷിണ കേരളത്തിലെ ആദ്യ കരള്‍ മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ നടത്തി
അവയവ ദാനത്തിനുള്ള സന്നദ്ധത രോഗിയുടെ ബന്ധുക്കള്‍ സര്‍ക്കാരിനെ അറിയിക്കുകയും തുടര്‍ന്ന് കേരള നെറ്റ്‌വര്‍ക്ക് ഓഫ് ഓര്‍ഗണ്‍ ഷെയറിംഗില്‍ ലിവര്‍ ലഭിക്കുന്നതിനു വേണ്ടി അപേക്ഷിച്ചവരില്‍ ഒന്നാമതും കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയുമായിരുന്ന മീനാക്ഷി സുന്ദര മൂര്‍ത്തിക്ക് കരള്‍ നല്‍കാന്‍ തീരുമാനിക്കുകയുമായിരുന്നു. കരളിനൊപ്പം യുവാവിന്റെ രണ്ട് കിഡ്‌നികളും ബന്ധുക്കള്‍ ദാനം ചെയ്‌തു. ഇവ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ആണ് നല്‍കിയത്.
കരള്‍ ലഭ്യമായ സന്ദേശം ലഭിച്ചയുടന്‍ തന്നെ രോഗിയെ ആശുപത്രിയിലേക്ക് എത്തിക്കാനുള്ള സന്ദേശം ബന്ധുക്കളെ അറിയിക്കുകയും ശസ്‌ത്രക്രിയക്കുള്ള ഒരുക്കങ്ങള്‍ ആശുപത്രിയില്‍ ആരംഭിക്കുകയുമായിരുന്നുവെന്ന് ആശുപത്രി ചെയര്‍മാനും എം.ഡിയുമായ ഡോ.എം.ഐ സഹദുള്ള അറയിച്ചു. കെ.എന്‍.ഒ.എസിന്റെ നോഡല്‍ ഓഫീസറായ ഡോ.നോബിള്‍ ഗ്രേഷ്യസിന്റെ നേതൃത്വത്തിലാണ് നിയമപരമായ നടപടികള്‍ നടന്നത്. കരള്‍ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ വിദഗ്‌ദ്ധരായ ഡോ. വേണുഗോപാല്‍, ഡോ.ഷബീര്‍ അലി എന്നിവരുടെ നേതൃത്വത്തില്‍ ജൂലൈ 20 പന്ത്രണ്ട് മണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയയിലൂടെയാണ് കരള്‍ മാറ്റിവച്ചത്. ഡോക്‌ടര്‍മാരായ. മധു ശശിധരന്‍, അജിത്ത് നായര്‍, പ്രവീണ്‍ മുരളീധരന്‍, ബദരീനാഥ്, ജേക്കബ് ജോണ്‍, കെ.എസ് മനോജ്, ദീപക്, വര്‍ഗീസ്,സുധീര്‍, നജീബ് എന്നിവരും ശസ്‌ത്രക്രിയയില്‍ പങ്കെടുത്തുവെന്ന് ഡോ.എം.ഐ സഹദുള്ള പറഞ്ഞു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment