പുതിയ സംസ്ഥാനവും
രാഷ്ട്രത്തിന്റെ ഐക്യവും
ചില രാഷ്ട്രീയകക്ഷികളും പ്രാദേശിക സംഘടനകളും ചില മേഖലകളുടെ പിന്നാക്കാവസ്ഥയെച്ചൊല്ലി പ്രത്യേക സംസ്ഥാനമെന്ന ആവശ്യം ഇപ്പോഴും പലേടത്തും ഉന്നയിച്ചുകൊണ്ടിരിക്കുന്നു. പശ്ചിമബംഗാളില്‍ ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനം ആവശ്യപ്പെട്ട് ഗൂര്‍ഖ ജനമുക്തി മോര്‍ച്ച സമരത്തിലാണ്. ബോഡോലാന്‍ഡ് (അസം), വിദര്‍ഭ (മഹാരാഷ്ട്ര), സൗരാഷ്ട്ര (ഗുജറാത്ത്), ഹരിതപ്രദേശ് (ഉത്തര്‍പ്രദേശ്) തുടങ്ങിയ പ്രദേശങ്ങളും സംസ്ഥാനമാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇവയില്‍ മഹാരാഷ്ട്രയും യു.പി.യും പോലുള്ള വലിയ സംസ്ഥാനങ്ങള്‍ വിഭജിക്കുന്നത്, ബന്ധപ്പെട്ട പ്രദേശങ്ങളുടെ അവികസിതാവസ്ഥ പരിഹരിക്കാനും മറ്റും സഹായകമായേക്കാം.
എന്നാലിന്ന് നാം കാണുന്നത് താല്‍ക്കാലിക രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍
ഉപകരിക്കുന്നതെന്ത് എന്നുനോക്കി സംസ്ഥാനങ്ങളെ വീണ്ടും വിഭജിക്കുന്നതാണ്. രാഷ്ട്രീയ താല്‍പ്പര്യങ്ങളാണ് ഇത്തരം കാര്യങ്ങള്‍ക്ക് അടിസ്ഥാനമാവുന്നതെങ്കില്‍
രാജ്യം വിപല്‍ക്കരമായ സ്ഥിതിവിശേഷത്തിലേക്കാവും നാളെ പോവുക. അസമിലെ ബോഡോ ഭൂരിപക്ഷപ്രദേശം ബോഡോലാന്‍ഡ് ആക്കുക, അസം-നാഗാലാന്‍ഡ്
എന്നിവിടങ്ങളിലെ ദീമാസ വിഭാഗത്തിനായി ഇരു സംസ്ഥാനങ്ങളിലെയും പ്രദേശങ്ങള്‍ ചേര്‍ത്ത്
"ഭീമാരജി" രൂപീകരിക്കുക, പശ്ചിമബംഗാളിലെ ഡാര്‍ജിലിങ് മലനിരകളും മറ്റും
ചേര്‍ത്ത് ഗൂര്‍ഖാലാന്‍ഡ് ഉണ്ടാക്കുക, യുപിയുടെ പടിഞ്ഞാറന്‍ഭാഗത്ത്
"ഹരിതപ്രദേശ്" സ്ഥാപിക്കുക, കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ "പൂര്‍വാഞ്ചല്‍"
ഉണ്ടാക്കുക, തമിഴ്നാടിന്റെ ഒരു ഭാഗം "കൊങ്ങനാട്" ആക്കുക, ഒഡിഷയെ പിളര്‍ത്തി
"കോസലം" സൃഷ്ടിക്കുക, ബിഹാര്‍-ജാര്‍ഖണ്ഡ് പ്രദേശങ്ങളില്‍ ചിലത്
യോജിപ്പിച്ച് "മിഥില" ഉണ്ടാക്കുക, എന്നിങ്ങനെ പോകുന്നു ആവശ്യങ്ങള്‍. സംസ്ഥാനങ്ങള്‍ പുതുതായി
രൂപീകരിക്കുന്നത് വ്യക്തമായ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാവണം. അല്ലാതെവന്നാല്‍
രാഷ്ട്രത്തിന്റെ ഐക്യംതന്നെ തകരും.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment