'മാലിന്യങ്ങളുടെ സ്വന്തംനാട്'
എന്ന പരമ്പരക്ക് അവാര്‍ഡ്
ലഭിച്ചു .
വികസനോന്മുഖ പത്രപ്രവര്‍ത്തനത്തില്‍ മികച്ച മാതൃകയാണ് ശ്രീകുമാറിന്റെ ലേഖനമെന്ന് മാണി അഭിപ്രായപ്പെട്ടു. വികസനപ്രശ്‌നങ്ങളില്‍ പോരായ്മകളും ദൗര്‍ബല്യങ്ങളും തടസ്സങ്ങളും ചൂണ്ടിക്കാട്ടുന്നതോടൊപ്പം ഈ വെല്ലുവിളികള്‍ക്ക് ഉത്തരം കൊടുക്കാനും പത്രപ്രവര്‍ത്തകര്‍ക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.10,001 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങിയ അവാര്‍ഡ് ഡോ. കെ.ശ്രീകുമാര്‍ ഏറ്റുവാങ്ങി. കൊല്ലം പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് രാജു മാത്യു അധ്യക്ഷനായിരുന്നു. ജൂറി അംഗം ഡോ. എസ്.ശ്രീനിവാസന്‍ അവാര്‍ഡ് നിര്‍ണയം വിലയിരുത്തി. കേരളശബ്ദം അസോസിയേറ്റ് എഡിറ്റര്‍ ആര്‍.പവിത്രന്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. കെ.യു.ഡബ്ല്യു.ജെ. സംസ്ഥാന പ്രസിഡന്റ് കെ.സി.രാജഗോപാല്‍, നടന്‍ മുകേഷ് എന്നിവര്‍ പ്രസംഗിച്ചു. ഡോ. ശ്രീകുമാര്‍ മറുപടി പ്രസംഗം നടത്തി. പ്രസ്‌ക്ലബ്ബ് ട്രഷറര്‍ വിമല്‍കുമാര്‍ സ്വാഗതവും കേരളശബ്ദം മാനേജിങ് എഡിറ്റര്‍ ഡോ. ബി.എ.രാജാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment