ഭാവിയില് മൊബൈല് ഫോണ്
ജീവിതത്തെ മാറ്റിമറിക്കും
വിനോദ്കുമാര്‍
ഗിയാല്‍
ഇതെല്ലാം അസംഭവ്യമെന്നു
കരുതേണ്ട. സാങ്കേതികവിദ്യ അത്രത്തോളം മുന്നേറിക്കഴിഞ്ഞു. മൊബൈല്‍ ഫോണില്ലാതെ
ഒന്നും ചെയ്യാനാവില്ലെന്ന നിലയിലേക്കാണ് കാര്യങ്ങളുടെപോക്ക്. വീട്ടില്‍നിന്നിറങ്ങുമ്പോള്‍
മൊബൈല്‍ എടുക്കാന്‍ മറന്നാല്‍ അന്നത്തെ ജീവിതംതന്നെ നിശ്ചലമാകുന്ന അവസ്ഥയാണിപ്പോള്‍.
വിര്‍ച്വല്‍ സിം
മൊബൈല്‍ ഫോണ്‍ വീട്ടില്‍വച്ചു
മറക്കുന്നതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നതിനുള്ള മാര്‍ഗമാണ്
വിര്‍ച്വല്‍ സിം കാര്‍ഡുകള്‍. ഫോണ്‍ വീട്ടില്‍നിന്നെടുക്കാന്‍ മറന്നാല്‍ സെല്‍ഫ്
സര്‍വീസ് കിയോസ്ക് സന്ദര്‍ശിക്കുക. അവിടെനിന്ന് സിം കാര്‍ഡിന്റെ പകര്‍പ്പ്
ഭാവിയില്‍ ലഭ്യമാക്കും. അന്ന് നിങ്ങള്‍ക്കു വരുന്ന കോളുകളെല്ലാം ഈ സിം കാര്‍ഡിലേക്ക്
സ്വയം റീ ഡയറക്ട് ചെയ്യും. നിശ്ചിത സമയത്തിനുശേഷം ഈ വിര്‍ച്വല്‍ സിം കാര്‍ഡിന്റെ
കാലാവധി അവസാനിക്കുമ്പോള്‍ പതിവു സിം കാര്‍ഡ് വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങുകയും
ചെയ്യും.
ഇല്ലാതാക്കാന്‍ മൊബൈല്‍
ഫോണ്‍ മോഷണങ്ങള്‍ ഗണ്യമായി കുറയ്ക്കാന്‍ വഴിയൊരുക്കുന്ന ഒരു സംവിധാനവും
പ്രതീക്ഷിക്കാം. മൊബൈല്‍ നമ്പറിനോടൊപ്പം ഉപയോഗിക്കുന്ന ഫോണിന്റെ ഐഎംഇഎ നമ്പര്‍കൂടി
രജിസ്റ്റര്‍ചെയ്യണമെന്ന നിബന്ധനയാണ് ഇതിന് ആദ്യം ആവശ്യം. ഇത്തരമൊരു സാഹചര്യത്തില്‍
മോഷ്ടിക്കപ്പെട്ട ഫോണുകളുടെ ഐഎംഇഎ ഡാറ്റ തയ്യാറാക്കിയാല്‍ മോഷ്ടിക്കപ്പെട്ട
ഫോണുകളില്‍ പുതിയ സിം കാര്‍ഡ് ഇട്ടാലുടനെ ഇതു മോഷ്ടിക്കപ്പെട്ട ഫോണാകുന്നു എന്ന
സന്ദേശം ആ ഫോണില്‍ തുറന്നുവരുന്ന സംവിധാനം തയ്യാറാക്കാനാവും.
രൂപകല്‍പ്പനചെയ്യാം സ്വന്തം ഫോണ്‍
അഴിച്ചുമാറ്റാവുന്ന
ഘടകങ്ങളുടെ കാലമാകും ഭാവിയിലെ മൊബൈല്‍ ഫോണുകളുടേത്. ബെയ്സ് മോഡല്‍ ഫോണ്‍ വാങ്ങി
പിന്നീട് ആവശ്യമുള്ള സൗകര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്ന രീതി 2015 ഓടെ യാഥാര്‍ഥ്യമാകും.
ഉദാഹരണത്തിന് രണ്ടു മെഗാ പിക്സല്‍ ക്യാമറ ആവശ്യമാണെങ്കില്‍ അതിനുള്ള ഘടകം വാങ്ങി
ഫോണിനു പിന്നില്‍ ഘടിപ്പിക്കാം.
വ്യക്തിഗത ഉപയോഗങ്ങള്‍
ജിപിഎസ്, ജിഐഎസ്
സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി വിപുലവും വൈവിധ്യവുമാര്‍ന്ന സേവനങ്ങളാവും
2015ലെ മൊബൈലുകളില്‍ അവതരിപ്പിക്കുക. ഒരു സ്ഥലത്തെ വെജിറ്റേറിയന്‍ റസ്റ്റോറന്റ്
എവിടെയെന്നു ചോദിച്ചാല്‍ അങ്ങോട്ടെത്താനുള്ള വഴിയടക്കമുള്ള വിവരങ്ങള്‍ ഉടന്‍
മുന്നിലെത്തിക്കും. ഏതെങ്കിലും അപകടങ്ങള്‍ക്കു സാക്ഷിയാകുന്ന അവസരത്തില്‍ ഫോണില്‍
"100 അമര്‍ത്തി അപകടം നടന്ന സ്ഥലം അടക്കമുള്ള വിവരങ്ങള്‍ എസ്എംഎസ് വഴി
അടിയന്തര സേവനങ്ങള്‍ ലഭ്യമാക്കുന്ന കേന്ദ്രത്തില്‍ അറിയിക്കാനാവും.
ബയോ ചിപ്പുകള്‍
മൊബൈല്‍ ഫോണില്‍
ഉപയോഗിക്കുമ്പോള്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്കു സഹായിക്കുന്ന ഒന്നാണ് ബയോ
ചിപ്പുകള്‍ എന്ന സ്മാര്‍ട്ട് ചിപ്പുകള്‍. ഉദാഹരണത്തിന് ബയോചിപ്പില്‍ ഒരു തുള്ളി
രക്തം വയ്ക്കുകയാണെങ്കില്‍ ആ രക്തസാമ്പിള്‍ വിശകലനംചെയ്ത്പരിശോധനാഫലം വയര്‍ലെസ്
സാങ്കേതികവിദ്യ ഉപയോഗിച്ച് ഡോക്ടര്‍ക്ക് അയക്കാനാവും.പരിശോധനാ ഫലങ്ങള്‍ എസ്എംഎസ്
ആയി നിങ്ങള്‍ക്കെത്തും. ഇവയെല്ലാം കടന്ന് പുതിയ സിനിമകള്‍സേവനദാതാവുവഴി മൊബൈല്‍ഫോണില്‍നേരിട്ടു
കാണാവുന്ന സംവിധാനവും 2015-ഓടെ നമുക്കു മുന്നിലെത്തുമെന്നു പ്രതീക്ഷിക്കാം.
(ടാറ്റാ ഡോകോമോ കേരള സര്‍ക്കിള്‍ ജ്യോഗ്രഫി മേധാവിയാണ് ലേഖകന്‍)
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment