ഒരു നദി
മരിച്ചാല്‍
ഒരു സംസ്‌ക്കാരം
തന്നെ മരിക്കും
നന്ദിതശ്രീ എ
ജീവന്റെ
അമൃത് വഹിക്കുന്ന പ്രകൃതിരൂപങ്ങളില്‍ ഒന്നാണ് നദി. സിന്ധുനദീതട സംസ്‌ക്കാരവും
ഈജിപ്ഷ്യന്‍ സംസ്‌ക്കാരവും രൂപം പ്രാപിച്ചത് രണ്ട് മഹാനദികളുടെ തീരത്താണ്.
നദികളില്ലാത്ത നാടിനെപ്പറ്റി നമുക്കു ചിന്തിക്കാനാകില്ല. അത് മരുഭൂമിക്ക്
തുല്യമാണ്. ഭാരതിയാര്‍ നദിയെ ദൈവതുല്യമായ് ആരാധിച്ചിരുന്നു. അനേകം വിശ്വാസങ്ങളുടെ
ചരടുകള്‍ നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു. പിതൃക്കളുടെ മോക്ഷത്തിനായി ചിതാഭസ്മം
പുണ്യനദികളായ ഗംഗ, യമുന ഇത്യാദി നദികളില്‍ ഒഴുക്കാറുണ്ട്. പ്രസിദ്ധമായ പല തീര്‍ത്ഥാടനകേന്ദ്രങ്ങളും
നദീതീരങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. ഉദാഹരണമായി ഉത്തരേന്ത്യയിലെ ഹരിദ്വാറും
ദക്ഷിണേന്ത്യയിലെ ശബരിമലയുമാണ്. പവിത്രമായി പൂജിക്കേണ്ട നദികളെ മനുഷ്യന്‍ ഇന്ന്
മലിനപ്പെടുത്തുകയാണ്. ഫാക്ടറികളില്‍ നിന്നും മാലിന്യങ്ങള്‍ നദിയിലേയ്ക്കാണ്
ഒഴുക്കിവിടുന്നത്. മനുഷ്യന്‍ ഇന്ന് മാലിന്യനിക്ഷേപ കേന്ദ്രമായും നദികളെ
ഉപയോഗിക്കുന്നു. നദികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം മണലൂറ്റാണ്. നിയമപാലകര്‍
ധാരാളം വിലക്കുകള്‍ കല്‍പ്പിച്ചിട്ടുണ്ടെങ്കിലും മണല്‍ക്കൊള്ള
നടക്കുന്നുണ്ടെന്നുള്ളത് സത്യമാണ്. ഈ ക്രൂരതയ്ക്കു ഇരയായ ഒരു നദി
കേരളത്തിലൊഴുകുന്നുണ്ട്.
കേരള
സമൃദ്ധിയുടെ നിറകുടമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു നദിയാണ് ഭാരതപ്പുഴ അഥവാ നിള.
പണ്ട് നിളയുടെ സൗന്ദര്യത്തെക്കുറിച്ച് വാഴ്ത്തിയെഴുതിയവര്‍ ഇന്ന് നിളയുടെ
മരണാവസ്ഥയെ പറ്റിയെഴുതേണ്ട അവസ്ഥയിലാണ്. ഇന്ന് മനുഷ്യരുടെ അനിയന്ത്രിതമായ ഇടപെടല്‍
നിമിത്തം നിളയ്ക്കു ക്ഷതം സംഭവിച്ചുകൊണ്ടിരിക്കുന്നു. ആധുനിക തലമുറ പുരോഗതിയുടെ
പടവുകള്‍ കയറുമ്പോള്‍ നമ്മുടെ നാടിന്റെ ഊര്‍ജം പകര്‍ന്നുതന്ന നീരൊഴുക്കുകളെപ്പറ്റി
ഓര്‍ത്തിരിക്കേണ്ടതും അവ സംരക്ഷിക്കേണ്ട ആവശ്യകതയും ഓര്‍ക്കുന്നത് നമുക്കും വരും
തലമുറയ്ക്കും പ്രയോജനം ചെയ്യും എന്നതിന് സംശയമില്ല .
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment