Pages

Tuesday, August 27, 2013

BOOKREADING

                                            പുസ്തകം  
                       വിജ്ഞാനത്തിന്റെ  വാതിൽ  തുറന്നു  തരും
                പുസ്തകംവായനക്കാരെമറ്റേതോലോകത്തേക്ക് കൊണ്ടുപോവുകയും അവര്‍ തീവ്ര വികാരങ്ങളില്‍ നിന്നും മുക്തരാവുകയും ചെയ്യുന്നു. അങ്ങനെ പുസ്തകം ആസ്വദിക്കുമ്പോൾ  എല്ലാവര്‍ക്കുമുണ്ടാകുന്നത് ഒരുതരം  അനുഭൂതിയാണ്.
പല തരത്തിലുള്ള പുസ്തകങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. അതില്‍ നല്ലതും ചീത്തയുമുണ്ടാകാം. പുസ്തകം തിരഞ്ഞെടുത്ത് വായിക്കുന്നത് ഓരോരുത്തരുടേയും കഴിവിനും അഭിരുചിക്കുമനുസരിച്ചായിരിക്കണം.എഴുത്തും വായനയുമില്ലാത്തൊരു ലോകത്തെക്കുറിച്ച് ചിന്തിക്കുവാന്‍ പോലും നമുക്കിന്ന് കഴിയില്ല. അങ്ങനെയൊരു ഇരുളടഞ്ഞ കാലഘട്ടം നമുക്കുണ്ടായിരുന്നു. അന്ന് എഴുത്തും വായനയുമെന്തെന്ന് പോലുമറിയാത്തവരായിരുന്നു ഭൂരിഭാഗവും. എന്നാല്‍ കാലാന്തരത്തില്‍ അതിന് മാറ്റം വന്നു. പി.എന്‍. പണിക്കരെപോലുള്ള ത്യാഗികള്‍ എഴുത്തിന്റെയും  വായനയുടെയും  നേട്ടങ്ങൾ  സാധാരണക്കാരിൽ  എത്തിച്ചു . 
      പുസ്തകങ്ങള്‍ പല വിഷയത്തെക്കുറിച്ചും പ്രതിപാദിക്കുന്നു. പരിസ്ഥിതി, പൊതു വിജ്ഞാനം , പുരാണം, ശാസ്ത്രം, ഗണിതം, ജീവിതം തുടങ്ങി പലതും പുസ്തകം  നമ്മെ  കാണിച്ചു  തരുന്നു . ചുറ്റുപാടും നടക്കുന്ന സംഭവ വികാസങ്ങളെക്കുറിച്ച് അറിവില്ലാതെ ഒരാള്‍ക്കും ഇന്നത്തെ സമൂഹത്തില്‍ ജീവിക്കാന്‍ കഴിയില്ല. കാരണം ശാസ്ത്രം അത്രയ്ക്ക് പുരോഗമിച്ചുകൊണ്ടേയിരിക്കുന്നു. പുസ്തകത്തിലൂടെയല്ലാതെയുമിപ്പോള്‍ മനുഷ്യന് അറിവ് വര്‍ധിപ്പിക്കുവാന്‍ സൗകര്യങ്ങള്‍ ഉണ്ട്. എന്നിരുന്നാലും പുസ്തകവായനയിലൂടെ ലഭിക്കുന്ന സുഖം മറ്റൊന്നില്‍ നിന്നും ലഭിക്കില്ലെന്നതാണ് സത്യം.എല്ലാ പുസ്തകങ്ങളും നാം വായിക്കണം. കാരണം ഒന്നില്‍മാത്രം ഒതുങ്ങുന്നതല്ല അറിവ്. കവിതയായാലും കഥയായാലും അതില്‍ എന്തെങ്കിലുമൊരു തത്വം ഒളിഞ്ഞു കിടക്കുന്നുണ്ടാവും. പരിസ്ഥിതിയെക്കുറിച്ച് കൂടുതലായും അറിയുവാന്‍ കഴിയുന്നത് കവിതകളിലൂടെയാണ്. നശിക്കുന്ന പ്രകൃതിയുടെ പൂര്‍ണരൂപം ചെറിയ കവിതയിലൂടെ  അനാവരണം  ചെയ്യപെടുന്നു .പുസ്തകങ്ങളില്‍ വിസ്മയമുണ്ട്, പുസ്തകങ്ങളില്‍ ആനന്ദമുണ്ട്,പുസ്തകങ്ങളില്‍ വിജ്ഞാനമുണ്ട് .സ്വന്തം ശക്തിയും ലോകത്തിന്റെ നന്മയും തിരിച്ചറിയാൻ  പുസ്തകങ്ങൾ  നമ്മെ  സഹായിക്കും .


                                                    പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: