Pages

Thursday, August 22, 2013

കേരളസർക്കാർമലയാളത്തെ അവഹേളിക്കുന്നു

           കേരളസർക്കാർമലയാളത്തെ അവഹേളിക്കുന്നു 

സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധമാക്കാനുള്ള നിര്‍ദേശം പിന്‍വലിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ പ്രമുഖര്‍ രംഗത്ത്. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, കവയത്രി സുഗതകുമാരി തുടങ്ങിയവര്‍ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു. മലയാളഭാഷയോടുളള സര്‍ക്കാരിന്റെ അനാദരവും അവഹേളനവുമാണ് ഇതിലൂടെ വെളിവാകുന്നതെന്നും ഇതിനെതിരെ ഭാഷാസ്‌നേഹികളായ മുഴുവനാളുകളും പ്രതിഷേധിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു. 
ഒരുതരത്തിലും മലയാളം പഠിക്കില്ലെന്നു നിര്‍ബന്ധമുളള വളരെ ചെറിയ ന്യൂനപക്ഷത്തിന്റെ താല്‍പര്യങ്ങള്‍ക്ക് കീഴടങ്ങിയാണ് മന്ത്രിസഭ, മലയാളം നിര്‍ബന്ധമില്ലെന്നു തീരുമാനിച്ചിരിക്കുന്നത്. സി ബി എസ് ഇ, ഐ സി എസ് ഇ വിദ്യാഭ്യാസ കച്ചവടക്കാരുടെ ലോബിയുടെ സമ്മര്‍ദ്ദവും സര്‍ക്കാരിന്റെ തലതിരിഞ്ഞ ഈ തീരുമാനത്തിനു പിന്നില്‍ ഉള്ളതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഭാഷയെ സ്‌നേഹിക്കുകയും ഭാഷയെ വളര്‍ത്താനും, മാതൃഭാഷയില്‍ ഭരണനടപടികളുടെ അന്ത:സത്ത ഏറ്റുവാങ്ങാനും മലയാളിയെ പ്രാപ്തമാക്കുന്ന വലിയൊരു ദൗത്യത്തെ മുളയിലേ നുള്ളിക്കളയുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ നടപടി നടപടി മലയാളത്തെ അവഹേളിക്കുന്നതാണെന്ന് സുഗതകുമാരി പറഞ്ഞു. ശ്രേഷ്ഠഭാഷയാക്കിയ മലയാളത്തെ തരംതാഴ്ത്തുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. ആദരിക്കുന്നതിനുപകരം അവഹേളനം മാത്രമാണ് മലയാള ഭാഷയ്‌ക്കെന്നും സുഗതകുമാരി ആരോപിച്ചു.
മലയാള ഭാഷയോടുള്ള അനാദരവ് തുടര്‍ന്നാല്‍ പ്രതിഷേധം ശക്തമാക്കും. അതിനായി മലയാള ഭാഷയെ സ്‌നേഹിക്കുന്നവര്‍ ഒരുമിച്ച് വലിയ സമരങ്ങള്‍ തുടങ്ങുമെന്നും സുഗതകുമാരി പറഞ്ഞു. 
കണ്ണൂര്‍: കേരള സര്‍ക്കാര്‍ വകുപ്പുകളില്‍ നിയമനത്തിന് മലയാള ഭാഷാ പരിജ്ഞാനം ആവശ്യമില്ലെന്ന മന്ത്രിസഭാ യോഗ തീരുമാനം അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും കേരള സംസ്ഥാനത്തിന്റെ നിലനില്‍പ്പിനെയും സംസ്‌കൃതിയെപ്പോലും നിഷേധാത്മകമായി ബാധിക്കുന്ന ഈ തീരുമാനം പിന്‍വലിക്കണമെന്നും ഇതിനെതിരെ മുഴുവന്‍ മലയാളികളും രംഗത്തു വരണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഒരു ഭാഷാ സംസ്ഥാനമെന്ന നിലയില്‍ കേരളം നിലവില്‍ വരണമെന്ന മുദ്രാവാക്യമുയര്‍ത്തുകയും മുപ്പതുവര്‍ഷക്കാലത്തെ സമരത്തിന്റെ ഫലമായി അതു നേടിയെടുക്കുകയും ചെയ്ത നാടാണ് കേരളം. 

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാന്‍ പത്താംക്ലാസ് വരെയെങ്കിലും മലയാളം പഠിച്ചിരിക്കണമെന്ന ഉത്തരവ് പിന്‍വലിച്ച സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് എ കെ എസ് സി യു സംസ്ഥാനകമ്മിറ്റി അഭിപ്രായപ്പെട്ടു. 

പൊതു വിദ്യാഭ്യാസത്തോടും മലയാളം മാധ്യമത്തിലുള്ള പഠനത്തോടും ആഭിമുഖ്യം വളര്‍ത്താന്‍, മലയാള ഭാഷ അറിയണമെന്ന ഉത്തരവ് സഹായകമാകുമായിരുന്നു. ഭാഷാന്യൂനപക്ഷ വിഭാഗങ്ങളുടെ ആശങ്കയകറ്റാന്‍, അവര്‍ക്ക് മലയാളം പഠിക്കാനുള്ള കാലാവധി നീട്ടി നല്‍കിയാല്‍ മതിയായിരുന്നുവെന്നിരിക്കേ, മലയാള ഭാഷയോട് സ്‌നേഹവും ആദരവും പുലര്‍ത്താന്‍ ഉപകരിക്കുമായിരുന്ന ഒരു ഉത്തരവ് പൂര്‍ണ്ണമായും പിന്‍വലിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്ന് എ കെ എസ് ടി യു സംസ്ഥാന പ്രസിഡന്റ് എന്‍ ശ്രീകുമാറും, ജനറല്‍ സെക്രട്ടറി പി കെ കൃഷ്ണദാസും അഭിപ്രായപ്പെട്ടു.

                               പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: