തിരുവന്തപുരത്ത് അമേരിക്കൻ താവളം
തിരുവനന്തപുരം ഉൾപ്പെടെ ഏഷ്യയിൽ അഞ്ച് സ്ഥലങ്ങളിൽ അമേരിക്ക വ്യോമതാവളങ്ങൾ തുടങ്ങുമെന്ന് അമേരിക്കൻ വ്യോമസേനയുടെ ഉയർന്ന ഉദ്യോഗസ്ഥൻ പ്രഖ്യാപിച്ചത് വിവാദമാകുന്നു.
ചൈനയുടെ വർദ്ധിച്ചുവരുന്ന സൈനിക സാന്നിദ്ധ്യം നേരിടാനാണ് അമേരിക്കന്‍ സൈനികർക്കും യുദ്ധവിമാനങ്ങള്ക്കുമായി താൽക്കാലിക താവളം തുടങ്ങുന്നത്. ഇക്കാര്യം ഇന്ത്യയുമായി ചർച്ച ചെയ്തിട്ടുണ്ടെന്ന് പസഫിക് മേഖലാ മേധാവി ജനറൽ ഹെർബർട്ട് കാർലൈൽ ആണ് മാദ്ധ്യമപ്രവർത്തകരോട് വെളിപ്പെടുത്തിയത്. തുടർന്ന് അമേരിക്കയിലെ പ്രമുഖ പ്രതിരോധ പ്രസിദ്ധീകരണങ്ങളിലും മറ്റും വാർത്ത പ്രത്യക്ഷപ്പെടുകയും ചെയ്തു.
എന്നാൽ ഇത്തരത്തിൽ ഒരു ചർച്ചകളും നടന്നിട്ടില്ലെന്ന് ഒരു ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടെലിഗ്രാഫ് പത്രം റിപ്പോർട്ടു ചെയ്യുന്നു. പക്ഷേ ഔദ്യോഗികമായ നിഷേധമൊന്നും പുറത്തുവന്നിട്ടില്ല. ഇന്ത്യൻ മണ്ണ് ഒരു വിദേശരാജ്യത്തിന്റെയും സൈനികാവശ്യങ്ങൾക്ക് വിട്ടുകൊടുക്കുയില്ലെന്നതാണ് പ്രഖ്യാപിത നയം.
ജനറൽ കാർലൈലിന്റെ നേതൃത്വത്തിൽ അമേരിക്കൻ വ്യോമസേനയുടെ സംഘം തിരുവനന്തപുരം സന്ദർശിച്ചുവെന്നതാണ് ഈ നീക്കവുമായി ബന്ധപ്പെട്ടുള്ള ഏറ്റവും വലിയ പ്രത്യേകത. പസഫിക് കമാൻഡിന്റെ മേധാവിയായി ചുമതലയേൽക്കുന്നതിനു മുൻപായിരുന്നു ഇത്.
തിരുവനന്തപുരത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനമാണ് അമേരിക്കയെ ഇങ്ങോട്ട് ആകർഷിക്കുന്നത്. താൻ ഇന്ത്യൻ വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ എൻ.എ.കെ.ബ്രൗണിന്റെ അടുത്ത സുഹൃത്താണെന്നും കാർലൈൽ വ്യക്തമാക്കിയിട്ടുണ്ട്. ഓസ്ട്രേലിയയിൽ രണ്ടും സിംഗപ്പൂർ, തായ്ലൻഡ്, ഇന്ത്യ എന്നിവിടങ്ങളിൽ ഓരോന്നും ഉൾപ്പെടെ അഞ്ച് താവളങ്ങൾ തുടങ്ങിയാൽ ചൈനയെ വളയാമെന്നതാണ് അമേരിക്കയുടെ കണക്കുകൂട്ടൽ. ഈ അഞ്ചെണ്ണവും സ്ഥിരം താവളങ്ങളായിരിക്കുകയില്ലെന്നതാണ് പ്രത്യേകത. ആവശ്യത്തിനനുസരിച്ച് ആളും വിമാനങ്ങളും പടക്കോപ്പുകളും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു മാറ്റും. ശക്തമായ ഒരു രാജ്യത്തെ നേരിടുന്പോൾ എല്ലാ സന്നാഹങ്ങളും ഒരു സ്ഥലത്ത് കേന്ദ്രീകരിക്കുന്നത് അപകടമായതുകൊണ്ടും അവ പെട്ടെന്ന് മറ്റു സ്ഥലങ്ങളിൽ ക്രമീകരിക്കേണ്ടതുകൊണ്ടുമാണ് താൽക്കാലിക താവളങ്ങൾ ഒരുക്കുന്നത്.
ദക്ഷിണകൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളുമായി സഖ്യം സ്ഥാപിച്ചതുവഴി ഉത്തര ശാന്തസമുദ്രത്തിൽ അമേരിക്കൻ സാന്നിദ്ധ്യം ശക്തമാണ്. ഇത് ദക്ഷിണശാന്തസമുദ്രത്തിലും ഇന്ത്യൻ മഹാസമുദ്രത്തിലും പകർത്താനാണ് അമേരിക്കയുടെ ശ്രമം. ചൈനയിൽനിന്ന് ഇടയ്ക്കിടെ ഭീഷണി നേരിടുന്നതുകൊണ്ട് ഇന്ത്യ തങ്ങളുമായി സഹകരിക്കുമെന്നാണ് അമേരിക്കയുടെ വിശ്വാസം. പ്രത്യുപകാരമായി ബഹിരാകാശ കമാൻഡും സൈബർ കമാൻഡും കെട്ടിപ്പടുക്കാൻ അമേരിക്ക ഇന്ത്യയെ സഹായിക്കും. രണ്ട് കമാൻഡുകളും ഇപ്പോൾ ഇന്ത്യയ്ക്കില്ല. ബഹിരാകാശ കമാൻഡ് രൂപീകരിക്കുന്നതിന് ഇന്ത്യ അമേരിക്കയുടെ സഹായം തേടിയിട്ടുണ്ടെന്ന് കാർലൈൽ തന്നെ വ്യക്തമാക്കി. ഇക്കാര്യത്തിൽ ബ്രൗണുമായി വളരെ വിശദമായ ചർച്ച നടന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെ നീക്കത്തിനെതിരെ ഇടതുപക്ഷം രംഗത്തിറങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്ത് വ്യോമതാവളമെന്നത് അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ ആഗ്രഹമാകാമെന്ന് സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി. 2006ലെ ഇന്ത്യ അമേരിക്ക സൈനിക കരാര്‍ പ്രകാരമായിരിക്കാം അമേരിക്കയുടെ നീക്കം. ഇക്കാര്യത്തിൽ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കേണ്ടതുണ്ടെന്ന് കാരാട്ട് പറഞ്ഞു.
ചൈനയെപ്പോലെ ശക്തമായ ഒരു രാഷ്ട്രത്തിന്റെ സൈന്യത്തെ നേരിടാനായി അമേരിക്ക രൂപം നൽകിയ വ്യോമ-നാവിക സംയോജിത യുദ്ധതന്ത്രം പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമാണ് പുതിയ താവളങ്ങൾ(കേരള കൗമുദി)

പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment