Pages

Thursday, August 15, 2013

അനാവശ്യസമരങ്ങള്‍ വികസനത്തെ ബാധിക്കുന്നു: മുഖ്യമന്ത്രി

അനാവശ്യസമരങ്ങള്
 വികസനത്തെ ബാധിക്കുന്നു: മുഖ്യമന്ത്രി

സംസ്ഥാനത്ത് നടക്കുന്ന അനാവശ്യസമരങ്ങളും വിവാദങ്ങളും കൊണ്ട് ഒന്നും നേടാനാവില്ലെന്നു ബോധ്യപ്പെട്ട സാഹചര്യത്തില്‍ നാടിന്റെ വികസനത്തിനായി പ്രായോഗിക തീരുമാനങ്ങളെടുക്കാന്‍ എല്ലാവരും തയാറാകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്വാതന്ത്യദിനാഘോഷച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കൊച്ചി മെട്രോയും സ്മാര്‍ട്ട് സിറ്റിയും ഉള്‍പ്പെടെയുള്ള നൂറോളം പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ നവകേരള സ്വപ്നം യാഥാര്‍ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷ്യസുരക്ഷാ പദ്ധതി, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ പാവപ്പെട്ടവന്റെ പട്ടിണി മാറ്റാന്‍ സഹായിച്ചു. ഇനി വികസനമാണ് വേണ്ടത്. കേരളത്തിന്റെ അടിത്തറയായ വിദേശ ഇന്ത്യക്കാരുടെ പണത്തെ ആശ്രയിച്ച് അധികകാലം മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കിടയില്‍ സംരംഭകത്വം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എട്ടു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ 10,000 കുട്ടികളെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കും. തിരഞ്ഞെടുത്ത കോളജ് വിദ്യാര്‍ഥികള്‍ക്ക് കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സ്റ്റാര്‍ട്ട് അപ് ടൂള്‍ബോക്‌സുകള്‍ നല്‍കും. വിവരാവകാശം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഓണ്‍ലൈന്‍ ആക്കും. വൈദ്യുതി ഉല്‍പാദനം, ഗതാഗതവികസനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

No comments: