അഭിലാഷ് ടോമിക്ക് കീര്‍ത്തിചക്ര:
മുരളീ കണ്ണന് ശൗര്യചക്ര
നാവിക സേനയില്‍ ലഫ്. കമാന്‍ഡറാണ് അഭിലാഷ് ഇപ്പോള്‍. നക്‌സലുകളുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട ആന്ധ്രയിലെ റിസര്‍വ് സബ് ഇന്‍സ്‌പെക്‌ടര്‍ കെ.എല്‍.വി.എസ്.എസ്.എച്ച്.എന്‍.വി പ്രസാദ് ബാബുവിന് മരണാനന്തര ബഹുമതിയായി ധീരതയ്‌ക്കുള്ള ഏറ്റവും വലിയ പുരസ്‌കാരമായ അശോകചക്ര നല്‍കും. ആന്ധ്ര- ഛത്തീസ്‌ഗഡ് അതിര്‍ത്തിയില്‍ നടന്ന നക്‌സല്‍ വേട്ടയ്‌ക്കിടെ പ്രസാദ് ഒമ്പതു നക്‌സലൈറ്റുകളെ വധിച്ചിരുന്നു.ഏറ്റുമുട്ടലിനുശേഷം മടങ്ങുമ്പോഴായിരുന്നു 33വയസുകാരനായ പ്രസാദിനെ നക്‌സലുകള്‍ പിടികൂടി വധിച്ചത്. അശോകചക്രയും മൂന്നു കീര്‍ത്തിചക്രയും 10 ശൗര്യചക്രയും ധീരതയ്‌ക്കുള്ള 21 സേനാ മെഡലുകളും അഞ്ചു വ്യോമസേനാ മെഡലും ഒരു നാവികസേനാ മെഡലും ഉള്‍പ്പെടെ 43 അവാര്‍ഡുകളാണ് രാഷ്‌ട്രപതി പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment