കൂറ്റന്‍ തിമിംഗലം കരയ്ക്കടിഞ്ഞു
കൂറ്റന്‍ തിമിംഗലത്തിന്റെ
ശവം എടവനക്കാട് പഴങ്ങാട് കടപ്പുറത്ത് അടിഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് കടല്‍ഭിത്തിയോടു
ചേര്‍ന്ന് തിമിംഗലത്തെ കണ്ടത്. മുപ്പതടിയോളം നീളമുള്ള കറുത്ത നിറത്തിലുള്ള
തിമിംഗലം അഴുകിയ നിലയിലായിരുന്നു. കുറേഭാഗം തൊലി അടര്‍ന്നുമാറിയിട്ടുണ്ട്.
ചത്തിട്ട് ഒരാഴ്ചയെങ്കിലും ആയിട്ടുണ്ടാകുമെന്നു കരുതുന്നു.സാധാരണ ആഴക്കടലില്‍
മാത്രം കാണപ്പെടുന്ന ഇത്തരം തിമിംഗലം കപ്പലിന്റെ പ്രൊപ്പല്ലറില്‍ തട്ടിയാകാം
അപകടത്തില്‍പ്പെട്ടതെന്നു കരുതുന്നു. 2011 ജൂലൈ 17ന് നായരമ്പലം പുത്തന്‍കടപ്പുറത്ത്
മറ്റൊരു ഇനത്തില്‍പ്പെട്ട തിമിംഗലത്തിന്റെ ശവം അടിഞ്ഞിരുന്നു. തിമിംഗലം
കരയ്ക്കടിഞ്ഞതോടെ രൂക്ഷമായ ദുര്‍ഗന്ധമാണ് ഈ ഭാഗത്ത് അനുഭവപ്പെടുന്നത്.
വാര്‍ത്തയറിഞ്ഞ് ദൂരെ
സ്ഥലങ്ങളില്‍ നിന്നുപോലും ധാരാളം പേര്‍ കാണാനെത്തി. എസ് ശര്‍മ എംഎല്‍എ കലക്ടറുമായി
ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് വൈകിട്ട് ആറോടെ തിമിംഗലത്തെ കരയ്ക്കെടുത്ത്
സംസ്കരിക്കാനുള്ള നടപടി ആരംഭിച്ചു. ഇതിനായി എറണാകുളത്തുനിന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും
എത്തി.
പ്രൊഫ് . ജോണ്‍ കുരാക്കാർ
No comments:
Post a Comment