അദ്ധ്യാപകരെ
ആക്രമിച്ചതിന് ന്യായീകരണമില്ല
കേരളത്തിലെ കലാലയങ്ങളിൽ നടക്കുന്ന അക്രമ രാഷ്ട്രീയം ഒരു വിധത്തിലും ന്യായികരിക്കവുന്നതല്ല .തിരുവനന്തപുരം എം .ജി കോളേജിൽ ഒരു വിഭാഗം വിദ്യാർഥികൾ ഏതാനം ദിവസം മുൻപ് നടത്തിയ അതിക്രമം അതിരുകടന്നതായിരുന്നു . കോളേജില്‍ മുഖം മൂടിയണിഞ്ഞെത്തി പ്രിന്‍സിപ്പലിന്റെ കാര്‍ തകര്‍ക്കുക. അധ്യാപകരെ തല്ലുക, തുടര്‍ന്നുണ്ടായ പോലീസ്
നടപടിയുടെ പേരില്‍ ഒരു ജില്ലയിലാകമാനം ഹര്‍ത്താല്‍ പ്രഖ്യാപിക്കുക-മലയാളിയുടെ
വിവേകത്തെയും യുക്തിബോധത്തെയും വെല്ലുവിളിക്കുന്ന കാര്യങ്ങളാണ്
തലസ്ഥാനത്തുനിന്നുവരുന്നത്.
വിദ്യാര്‍ഥിരാഷ്ട്രീയം എവിടെ എത്തിച്ചേര്‍ന്നിരിക്കുന്നു വിവേകമുള്ളവർ ചിന്തിക്കുന്നത് നന്നായിരിക്കും. തിങ്കളാഴ്ച തിരുവനന്തപുരം നഗരത്തിലെ എം.ജി.കോളേജില്‍ ഉണ്ടായ
അക്രമസംഭവങ്ങള്‍. അക്രമരാഹിത്യത്തിന്റെയും സഹന സമരത്തിന്റെയും മഹാപ്രവാചകനായ
മഹാത്മാഗാന്ധിയുടെ പേരിലുള്ള ഈ കലാലയത്തില്‍ കുറേ വര്‍ഷങ്ങളായി വിദ്യാര്‍ത്ഥിസംഘടനാപ്രവര്‍ത്തനത്തിന്റെ
പേരില്‍ നടക്കുന്നത് പൊതുസമൂഹത്തെ ഞെട്ടിക്കുന്ന കാര്യങ്ങളാണ്. എന്‍.എസ്.എസിന്റെ
ഉടമസ്ഥതയിലുള്ള എം.ജി.കോളേജില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ചതുമായി
ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളാണ് തിങ്കളാഴ്ചത്തെ അക്രമത്തിനു കാരണം. കലാലയങ്ങള വർഗ്ഗീയ കേന്ദ്രങ്ങളായി ഒരിക്കലും മാറ്റാൻ അനുവദിക്കരുത് . ജനാധിപത്യത്തിന്റെ അടിത്തറ വിദ്യാർത്തികൾക്ക് ലഭിക്കേണ്ടത് കോളേജ് കളിൽ നിന്നാണ് .
എം.ജി.കോളേജില്‍ കൗമാരക്കാരായ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ മുഖംമൂടിയണിഞ്ഞുവന്ന്
സഹപാഠികളെയും ഗുരുക്കന്മാരെയും ആക്രമിച്ചതും വിദ്യാലയം തന്നെ തല്ലിപ്പൊളിച്ചതും
രാഷ്ട്രീയ സമരമായി കണക്കാക്കുക വയ്യ. അതിന്റെ പേരില്‍ ഒരു ജില്ലയിലെ
ജനജീവിതത്തെയാകെ തടങ്കലിലാക്കിക്കൊണ്ട് ഹര്‍ത്താല്‍ നടത്തിയതും വിവേകശൂന്യതയാണ്.
പുറത്തുനിന്നെത്തുന്നവരുടെ ഇടപെടലുകളും ഉള്ളില്‍ത്തന്നെയുള്ള വിദ്യാര്‍ത്ഥികളെല്ലാത്തചിലരുടെ
പ്രേരണകളുമൊക്കെയാണ് പലപ്പോഴും നമ്മുടെ കലാശാലകളെ കലാപശാലകളാക്കുന്നത്.
കുറ്റകൃത്യങ്ങളില്‍പ്പെട്ട് ഒളിച്ചുകഴിയുന്നവര്‍പോലും കലാലയങ്ങളില്‍ വിദ്യാര്‍ത്ഥികളായിച്ചമഞ്ഞ്
സംഘടനയുടെ സംരക്ഷണയില്‍ കഴിയുന്നുണ്ടത്രെ. കുറ്റകൃത്യത്തിലേക്കും ഫാസിസത്തിലേക്കും
സമൂഹത്തെ വെല്ലുവിളിക്കുന്നതിലേക്കും നീങ്ങുന്ന ഈ വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിന്
യഥാര്‍ത്ഥ വിദ്യാര്‍ത്ഥിരാഷ്ട്രീയവുമായി ഒരു ബന്ധവുമില്ല. മാതൃസംഘടനകളും മുതിര്‍ന്നനേതാക്കളും
ചെയ്യേണ്ടത് കൗമാരക്കാരായ അനുയായികളെ പകവീട്ടുന്നവരാക്കുകയല്ല,
ജനാധിപത്യബോധമുള്ളവരാക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് സംഘടനാ പ്രവര്‍ത്തനം
നടത്താന്‍ അവകാശമുള്ളതുപോലെ കോളേജുകളില്‍ മറ്റുവിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനും
അധ്യാപകര്‍ക്ക് പഠിപ്പിക്കാനും പ്രിന്‍സിപ്പലിന് നേതൃത്വംനല്‍കാനും മാനേജ്‌മെന്റിന്
ഭരണനിര്‍വഹണം നടത്താനും അവകാശമുണ്ട്.അവയൊന്നും ലംഘിക്കപ്പെട്ടുകൂടാ.
ജനാധിപത്യത്തിന്റെയും രാഷ്ട്രീയത്തിന്റെയുംഈ മൂല്യങ്ങളാണ് എംജി.കോളേജിലെ
കുട്ടിഫാസിസത്തില്‍ ലംഘിക്കപ്പെട്ടത്. സമാധാനപൂര്‍ണമായ പഠനാന്തരീക്ഷം ഒരുക്കാനാണ്
എല്ലാവരും ശ്രമിക്കേണ്ടത്. കോടതിയുടെ നിര്‍ദേശം പാലിച്ചും കേളേജ് ഭരണത്തെ
സംബന്ധിച്ച അടിസ്ഥാനതത്ത്വങ്ങള്‍ ലംഘിക്കാതെയും സമാധാനം കൈവരുത്താന്‍
വേണ്ടപ്പെട്ടവര്‍ മുന്‍കൈയെടുക്കണം. വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ പുറത്തുള്ളവര്‍
ഇടപെടുന്നത് ഒഴിവാക്കുകതന്നെവേണം. നൂറുകണക്കിനു പാവപെട്ട കുട്ടികൾ ഓരോ കലാലയത്തിലും പഠിക്കുന്നുണ്ട് ബോധം നമ്മുടെ നേതാക്കൾക്ക് ഉണ്ടാകണം .
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment