Pages

Monday, August 26, 2013

പാചകവാതക വില ഓരോ മാസവും കൂട്ടണമെന്ന് എണ്ണക്കമ്പനികൾ

പാചകവാതക വില ഓരോ മാസവും കൂട്ടണമെന്ന് എണ്ണക്കമ്പനികൾ 
ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില ഓരോ മാസവും കൂട്ടണമെന്ന് എണ്ണക്കമ്പനികൾ ആവശ്യപ്പെട്ടു. ഡീസലിന്‌ പ്രതിമാസം 50 പൈസ വർദ്ധിപ്പിക്കുന്ന അതേ രീതിയിൽ പാചകവാതകത്തിന്‌ പ്രതിമാസം 10 രൂപയുടെ വർദ്ധന വരുത്താൻ അനുവദിക്കണമെന്നാണ് കമ്പനികളുടെ ആവശ്യം. രൂപയുടെ മൂല്യം ഇടിയുന്നതും അന്താരാഷ്ട്ര വിപണിയിലെ എണ്ണവില വർദ്ധനയും കണക്കിലെടുത്താണ് കന്പനികളുടെ ഈ ആവശ്യം.  പാചകവാതകത്തിന്റെ വില ഓരോ മാസവും 10 രൂപയോ മൂന്നു മാസം കൂടുമ്പോൾ 25 രൂപയോ വർദ്ധിപ്പിക്കാനുള്ള അനുമതി വേണമെന്നാണ് കന്പനികൾ ആവശ്യപ്പെടുന്നത്. ഇതു സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണെന്നും അന്തിമ തീരുമാനം മന്ത്രിസഭ കൈക്കൊള്ളുമെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. നിര്‍ദേശം നടപ്പിലായാല്‍ പാചകവാതകത്തിന്റെ വിലയില്‍ പ്രതിവര്‍ഷം 100 രൂപ മുതല്‍ 125 രൂപയുടെ വരെ വർദ്ധനയുണ്ടാകും.  രൂപയുടെ മൂല്യത്തകര്‍ച്ചയും അസംസ്‌കൃത എണ്ണയുടെ വിലവര്‍ധനയും മൂലം കേന്ദ്രസര്‍ക്കാരിന്‌ മുപ്പതിനായിരം കോടി രൂപയുടെ അധിക ബാദ്ധ്യതയാണുണ്ടാകുന്നതെന്ന് എണ്ണക്കന്പനികൾ പറയുന്നു.

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: