ടെന്നി ജോപ്പന്
ജാമ്യം
അനുവദിക്കാമെന്ന് സര്‍ക്കാര്‍
സോളാര്‍തട്ടിപ്പ് കേസില്‍ അറസ്റ്റിലായ,
മുഖ്യമന്ത്രിയുടെ മുന്‍ പി.എ. ടെന്നി ജോപ്പന് കര്‍ശന ഉപാധികളോടെ ജാമ്യം
അനുവദിക്കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എ.ജിയാണ് ഇക്കാര്യം കോടതിയെ
അറിയിച്ചത്. കോടതി ജാമ്യാപേക്ഷ ആഗസ്ത് 16-ന് പരിഗണിക്കും. ജോപ്പനെ മുപ്പത് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പത്തനംതിട്ട മജിസ്‌ട്രേറ്റ്
കോടതിയുടെ ഉത്തരവിനെ ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തു. കേസന്വേഷണത്തിന്റെ
പുരോഗതിയുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി
ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് എ.ജി ഇന്ന് വിശദവിവരങ്ങള്‍ രേഖാമൂലം
കോടതിയെ അറിയിച്ചത്.
കോന്നി അട്ടച്ചാക്കല്‍ മല്ലേലില്‍ ശ്രീധരന്‍നായര്‍ നല്‍കിയ പരാതിയിലാണ് ടെന്നി ജോപ്പനെ പോലീസ് അറസ്റ്റുചെയ്തത്. ശ്രീധരന്‍നായരില്‍നിന്ന് 40 ലക്ഷം തട്ടിയ കേസിലാണ് ടെന്നി ജോപ്പനെ പ്രതിചേര്‍ത്തതെങ്കിലും മറ്റ് കേസുകളിലെ പങ്കാളിത്തവും പോലീസ് അന്വേഷിക്കുന്നുണ്ട്.
പ്രൊഫ് . ജോണ്‍ കുരാക്കാർ
No comments:
Post a Comment