ഇടത് ഉപരോധ
സമരം
പിന്‍വലിച്ചു
സെക്രട്ടേറിയറ്റ് ഉപരോധ സമരം എല്‍ ഡി എഫ് പിന്‍വലിച്ചു.
സോളാര്‍ കേസില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണിത്.
പ്രതിപക്ഷം ഉന്നയിച്ച ആവശ്യം അംഗീകരിച്ച നടപടി സ്വാഗതാര്‍ഹമാണെന്ന് സി പിഎം
സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. അതിനാല്‍ സെക്രട്ടേറിയറ്റ് ഉപരോധം
അവസാനിപ്പിക്കുന്നു. എന്നാല്‍ മുഖ്യമന്ത്രിക്കെതിരായ പ്രക്ഷോഭം തുടരുമെന്ന്
അദ്ദേഹം വ്യക്തമാക്കി.മുഖ്യമന്ത്രിയുടെ പരിപാടികള്‍ ബഹിഷ്‌കരിക്കുകയും അദ്ദേഹത്തെ
കരിങ്കൊടി കാണിക്കുകയും ചെയ്യുന്നത് തുടരുമെന്ന് പിണറായി വിജയന്‍ പറഞ്ഞു. കേരളം
കണ്ട ഉജ്വല സമരമാണ് തിരുവനന്തപുരത്ത് നടന്നത്. സമരത്തെ ചെറുതാക്കി കാണാനും
തിരുവനന്തപുരം നഗരത്തിലെ ജനങ്ങളെ ദ്രോഹിക്കുവാനും സര്‍ക്കാര്‍ ശ്രമിച്ചു. എന്നാല്‍
അതിനെയെല്ലാം സമരക്കാര്‍ അതിജീവിച്ചു.
കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകേസിലെ ഒന്നാം പ്രതിയാകേണ്ടയാളാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് പിണറായി ആരോപിച്ചു. കേസ് സാധാരണ പോലീസ് അന്വേഷിച്ചാല്‍ മുഖ്യമന്ത്രിക്കെതിരായ തെളിവുകള്‍ കണ്ടെത്താനാകില്ല. അതുകൊണ്ടാണ് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ജുഡീഷ്യല്‍ അന്വേഷണം നേരിടുന്ന ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. നിയമസഭയില്‍ ഒന്‍പത് തവണ ആവശ്യപ്പെട്ടിട്ടും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാതിരുന്നതിനാലാണ് ഉപരോധ സമരം നടത്തേണ്ടിവന്നതെന്ന് അദ്ദേഹം പറഞ്ഞു.സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലില്‍ ഇടതുമുന്നണി യോഗം ചേര്‍ന്നു. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും അടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. അതിനിടെ ബേക്കറി ജംഗ്ഷനില്‍ ഉപരോധ സമരം നടത്തിയവര്‍ പ്രകടനമായി സെക്രട്ടേറിയറ്റിന് മുന്നിലെത്തി. തുടര്‍ന്ന് നടന്ന യോഗത്തിലാണ് സമരം പിന്‍വലിക്കുകയാണെന്ന പ്രഖ്യാപനം ഉണ്ടായത്.ഉപരോധ സമരം അവസാനിപ്പിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അക്രമങ്ങളില്ലാതെ സമരം അവസാനിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment