ഇടുക്കിയിൽ കനത്ത മഴ:
രക്ഷാപ്രവര്ത്തനത്തിന് സൈന്യം
ഇടുക്കി ജില്ലയില്‍ കനത്ത മഴയിലും പ്രകൃതിക്ഷോഭത്തിലും പെട്ടവരെ പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തിന്റെ സഹായം തേടിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിമാരായ അടൂര്‍ പ്രകാശം തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇടുക്കിയിലെത്തിയിട്ടുണ്ട്. ഇടുക്കി ഹില്‍ഏരിയകളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ചീയപ്പാറയില്‍ മണ്ണിടിച്ചില്‍ തുടരുന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുകയാണ്. നൂറു മീറ്ററോളം ഭാഗത്ത് 30 അടി ഉയരത്തില്‍ മണ്ണ് പതിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇടുക്കിയില്‍ 200 കിലോമീറ്ററോളം റോഡ് തകര്‍ന്നു. ഇതും രക്ഷാപ്രവര്‍ത്തനം വൈകിപ്പിക്കുന്നു. രണ്ടു ദിവസത്തിനുള്ളില്‍ ജില്ലയില്‍ 11 പേര്‍ മരിച്ചതായാണ് ഔദ്യോഗിക വിശദീകരണം. പ്രകൃതി ദുരന്തം വിലയിരുത്താന്‍ പ്രത്യേക മന്ത്രിസഭാ യോഗം നാളെ ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ചീയപ്പാറയിലേക്ക് ദേശീയ ദുരന്തനിവാരണസേനയും
ഇടുക്കി: മലയിടിഞ്ഞ് ദുരന്തഭൂമിയായി മാറിയ ചീയപ്പാറയിലേക്ക് ദേശീയ ദുരന്തനിവാരണ സേനയെത്തും. കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ നിര്‍ദേശപ്രകാരം ആര്‍ക്കോണത്തു നിന്ന് ദുരന്തനിവാരണ സേനയുടെ നാല് സംഘമാണ് എത്തുന്നത്. രണ്ട് സംഘം റോഡ് മാര്‍ഗം യാത്ര തിരിച്ചു. രണ്ട് സംഘം വിമാനമാര്‍ഗവും എത്തും. 160 പേരുടെ സംഘമാണ് കേരളത്തിലേക്ക് എത്തുന്നത്. അതേസമയം, ആവശ്യമെങ്കില്‍ ഏതു സമയത്തും സഹായമെത്തിക്കാമെന്ന് കരസേനയും ഉറപ്പു നല്‍കിയിട്ടുണ്ട്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment