Pages

Monday, August 5, 2013

കനത്ത മഴ: നേപ്പാളില്‍ ആറു പേര്‍ മരിച്ചു; പാകിസ്താനില്‍ മരണസംഖ്യ 53 ആയി

കനത്ത മഴ: നേപ്പാളില്ആറു പേര്മരിച്ചു; പാകിസ്താനില്മരണസംഖ്യ 53 ആയി
 കാത്മണ്ഡു: നേപ്പാളില്കനത്ത മഴയില്പെട്ട് ആറ് തീര്ഥാടകര്മരിച്ചു. ഒരാളെ കാണാതായി. മഹാദേവ ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ കമല നദി കുറുകെ കടക്കുന്നതിനിടെയാണ് അപകടം. നദിയിലെ വെള്ളം ക്രമാതീതമായി ഉയര്ന്നതാണ് അപകടത്തിന് ഇടയാക്കിയത്. കനത്ത മഴ തുടരുന്നതിനാല്നിരവധി തീര്ഥാടകര്ക്ഷേത്രത്തില്കുടുങ്ങിക്കിടക്കുകയാണ്.
അതേസമയം, പാകിസ്താനില്മൂന്നു ദിവസമായി തുടരുന്ന കാലവര്ഷക്കെടുതിയില്മരിച്ചവരുടെ എണ്ണം 53 ആയി. വടക്കു പടിഞ്ഞാറന്ട്രൈബല്മേഖലയില്‍ 12 പേരും ഖൈബര്മേഖലയില്എട്ടു പേരും കാശ്മീരില്മൂന്നു പേരും മരിച്ചതായി ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു. മധ്യ പഞ്ചാബ് പ്രവിശ്യയില്‍ 12 പേരും വടക്കുപടിഞ്ഞാറന്ബലൂചിസ്താനില്പത്തും ദക്ഷിണ സിന്ധ് മേഖലയില്എട്ടു പേരും മരിച്ചിട്ടുണ്ട്. തുറമുഖ നഗരമായ കറാച്ചിയില്വെള്ളപ്പൊക്കം രൂക്ഷമാണ്.
അഫ്ഗാനിസ്താനിലും പ്രകൃതിക്ഷോഭം രൂക്ഷമാണ്. 58 പേര്മരിച്ചതായാണ് റിപ്പോര്ട്ട്

                                                    പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: