ഹൈറേഞ്ചില്‍ പാറകള്‍
അടര്‍ന്നുവീഴുന്നു:
വീടുകള്‍ക്കും
റോഡുകള്‍ക്കും അപകടഭീഷണി
പണിക്കന്‍കുടി: കനത്ത
മഴയ്‌ക്കൊപ്പമുണ്ടാകുന്ന മണ്ണിടിച്ചിലിനുപുറമെ പാറകള്‍ അടര്‍ന്ന് വീടുകള്‍ക്കുമേലെ
വീഴുന്നതും റോഡുകളില്‍വീണ് മാര്‍ഗ്ഗതടസ്സമുണ്ടാക്കുന്നതും ഹൈറേഞ്ചില്‍ പതിവായി.
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ആനവിരട്ടി, സേനാപതി, ഈട്ടിത്തോപ്പ്, ചെമ്മണ്ണാര്‍
എന്നിവിടങ്ങളില്‍ പാറകള്‍ കൃഷിയിടങ്ങളിലൂടെ ഉരുണ്ടുവന്നും വീടുകള്‍ക്കു മുകളില്‍
പതിച്ചും വന്‍ നാശനഷ്ടങ്ങളുണ്ടായി. മലഞ്ചെരിവിലെ പാറക്കൂട്ടങ്ങള്‍ക്കുസമീപത്തായി കഴിയുന്ന കുടുംബങ്ങള്‍ ഭീതിയിലാണ്.
ഇതിനിടെ പാറകള്‍ ഇടിഞ്ഞുവീണ് കീരിത്തോട്, പാമ്പള, പെരിഞ്ചാംകുട്ടി, തിങ്കള്‍ക്കാട്
കോളനി എന്നിവിടങ്ങളില്‍ റോഡുകളിലൂടെയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പാറകള്‍
അടര്‍ന്നുവീണ് ഗതാഗതം തടസ്സപ്പെട്ടിട്ടും നീക്കംചെയ്യാനുള്ള നടപടിയില്ല.
ഇക്കഴിഞ്ഞ ദിവസം ഈട്ടിത്തോപ്പില്‍ രണ്ടുവീടുകള്‍ക്കു നേരെ ഉരുണ്ടുവന്ന കൂറ്റന്‍പാറ ഒരു തെങ്ങില്‍ തട്ടി നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മഴക്കാലത്തിനു മുമ്പേ അപകടാവസ്ഥയില്‍ റോഡുവക്കിലും വീടുകളോടു ചേര്‍ന്നും നില്‍ക്കുന്ന പാറകള്‍ നീക്കംചെയ്യാന്‍ നടപടിയുണ്ടായില്ലെങ്കില്‍ ഭാവിയില്‍ ഇനിയും അപകടങ്ങളുണ്ടാകും.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment