Pages

Tuesday, August 6, 2013

പാക് വെടിവെയ്പ്: ഇന്ത്യ പ്രതിഷേധമറിയിച്ചു,​ എന്തിനും സജ്ജമാണെന്ന് ആന്റണി

പാക് വെടിവെയ്പ്: ഇന്ത്യ പ്രതിഷേധമറിയിച്ചു, 
എന്തിനും സജ്ജമാണെന്ന് ആന്റണി 

ജമ്മു-കാശ്മീരിലെ നിയന്ത്രണ രേഖ ലംഘിച്ച് പാക് സേന നടത്തിയ വെടിവെയ്പി അഞ്ചു ഇന്ത്യ സൈനിക കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന്  ഇന്ത്യ പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. ഒരു പ്രകോപനവുമില്ലാതെ പാക് സേന നടത്തിയ വെടിവെയ്പിനെ ലോക്സഭയി പ്രതിരോധ മന്ത്രി .കെ.ആന്റണി അപലപിച്ചു. എന്ത് നടപടിയെടുക്കാനും ഇന്ത്യ സൈന്യം സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. പാക് സൈനികവേഷം ധരിച്ച ഇരുപതോളം പേ അതിർത്തി ലംഘിച്ച് ഉള്ളി കടക്കുകയും ഇന്ത്യ പോസ്റ്റ് ആക്രമിക്കുകയുമായിരുന്നുവെന്ന് ആന്റണി വിശദീകരിച്ചു. അഞ്ചു പേ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. 

ർഷം 17 തവണ അതിർത്തി ലംഘനം നടന്നിട്ടുണ്ട്. 19 ഭീകരരെ ഇന്ത്യ വെടിവച്ചുകൊല്ലുകയും ചെയ്തു. കഴിഞ്ഞ ർഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം അതിർത്തിക്കപ്പുറത്തുനിന്നുള്ള കടന്നുകയറ്റം ർദ്ധിച്ചിട്ടുണ്ട്. നയതന്ത്രത്തിന്റെ മാർഗത്തിലൂടെ ഇന്ത്യ പാകിസ്ഥാനെ പ്രതിഷേധമറിയിച്ചിട്ടുണ്ടെന്ന് ആന്റണി വ്യക്തമാക്കി. സംഭവത്തി രാഷ്ട്രീയ മുതലെടുപ്പു നടത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി മനീഷ് തിവാരി ആരോപിച്ചു. ചില കാര്യങ്ങ രാഷ്ട്രീയത്തിനപ്പുറമാണ്. എല്ലാ വിവരങ്ങളും മനസിലാക്കാതെ പ്രതികരിക്കുന്നത് നിർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു


                        പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: