പിതൃസ്മരണയിൽ
ലക്ഷങ്ങൾ ബലിയർപ്പിച്ചു
പിതൃസ്മരണയിൽ ലക്ഷങ്ങൾ ബലിയർപ്പിച്ചു. ഇന്ന് ,ഓഗസ്റ്റ് 6 ,പുലർച്ചെ മൂന്നുമണി മുതൽ സംസ്ഥാനത്തെ പ്രധാന ബലിഘട്ടങ്ങളിലേക്ക് ജനപ്രവാഹമായിരുന്നു. തിരുവനന്തപുരം ജില്ലയിൽ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, ശംഖുംമുഖം, വർക്കല പാപനാശം, അരുവിപ്പുറം എന്നിവിടങ്ങളിലായിരുന്നു തിരക്കേറെയും. ശംഖുംമുഖത്തും പാപനാശത്തും തിരയെടുത്ത തീരങ്ങളിൽ സ്ഥലക്കുറവുണ്ടായിട്ടും തിരക്കിന് കുറവുണ്ടായിരുന്നില്ല. മിക്ക ക്ഷേത്രങ്ങളിലും ബലിതർപ്പണത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. ജില്ലയിൽ ഇന്ന് രാവിലെ മഴ മാറി നിന്നത് ഭക്തർക്ക് അനുഗ്രഹമായി. തിരുവല്ലത്തും ശംഖുംമുഖത്തും അരുവിപ്പുറത്തും വൻ തിരക്കാണ് അനുഭവപ്പെട്ടത്.

തിരുവല്ലത്ത് ഒൻപത് മണ്ഡപങ്ങളിലായി ഒരേസമയം 3000 പേർക്ക് ബലിയർപ്പിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 60 പുരോഹിതന്മാരാണ് കാർമ്മികത്വം വഹിക്കുന്നത്. ശംഖുംമുഖത്ത് ശക്തമായ തിരയടിച്ച് തീരത്തിന്റെ കുറേഭാഗം കടലെടുത്തിരുന്നു. സുരക്ഷയ്ക്കായി കൂടുതൽ പൊലീസിനെ ഇവിടെ നിയോഗിച്ചിട്ടുണ്ട്. പാപനാശത്തും ഇതു തന്നെയായിരുന്നു അവസ്ഥ. കൊല്ലത്ത് തിരുമുല്ലാവാരം, ആലുവ മണപ്പുറം, പെരുന്പാവൂർ ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, മലപ്പുറം തിരുനാവായ, വയനാട് തിരുനെല്ലി എന്നിവിടങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ആലുവ മണപ്പുറത്ത് വെള്ളം കയറിയതിനാൽ ആൽച്ചുവട്ടിലാണ് ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ ചെയ്തത്. പ്രധാന ബലിഘട്ടങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി പ്രത്യേക സർവ്വീസുകൾ നടത്തി.
പ്രൊഫ്. ജോണ് കുരാക്കാർ
No comments:
Post a Comment