സംരക്ഷണഭിത്തി
ഇടിഞ്ഞ്
പതിനഞ്ചടി
താഴ്ചയിലേക്ക് ടിപ്പര്‍ മറിഞ്ഞു
വെള്ളൂര്‍ റോഡിന്റെ
സംരക്ഷണഭിത്തി ഇടിഞ്ഞ് സിമന്റിഷ്ടിക കയറ്റിവന്ന ടിപ്പര്‍ലോറി പതിനഞ്ചടി
താഴ്ചയിലേക്ക് മറിഞ്ഞു. അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക്
പരിക്കേറ്റു. വാഹനത്തന്റെ ഡ്രൈവര്‍ പെരുവ സ്വദേശി സജി (38), അസം സ്വദേശികളായ
കൊറിന്‍(30), അലിന്‍(20), അഹമ്മദ്(29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍
കൊറിന്റെ നില ഗുരുതരമാണ്. ഇയാളെ അടിയന്തര ശസ്ത്രക്രിയാവിഭാഗത്തില്‍
പ്രവേശിപ്പിച്ചു. വാഹനം മറിഞ്ഞ് താഴേക്ക് ചെല്ലുന്നതിനിടെ സമീപത്തുനിന്ന തെങ്ങില്‍
തടഞ്ഞുനിന്നതിനാല്‍ കൂടുതല്‍ ദുരന്തം ഒഴിവായി. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ
വെള്ളൂര്‍ ഗ്രാമപ്പഞ്ചായത്തിലെ പള്ളിക്കുന്ന്-മടത്തേടം റോഡിലാണ് അപകടം.
മൂര്‍ക്കാട്ടുപടിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സിമന്റിഷ്ടിട കമ്പനിയില്‍നിന്ന് മടത്തേടത്തേക്ക് ഇഷ്ടികയുമായി പോയ ടിപ്പര്‍ലോറിയാണ് അപകടത്തില്‍പ്പെട്ടത്. നൂറ് മീറ്റര്‍കൂടി മുന്നോട്ട് നീങ്ങിയിരുന്നെങ്കില്‍ ഒരു വീടിന്റെ മുകളിലേക്ക് വാഹനം വീണ് വന്‍ ദുരന്തം ഉണ്ടാകുമായിരുന്നു. ഇഷ്ടികയ്ക്ക് മുകളിലുണ്ടായിരുന്ന രണ്ട് അസം തൊഴിലാളികള്‍ക്കാണ് ഗുരുതര പരിക്കേറ്റത്. ഒരാള്‍ ചിതറിയ ഇഷ്ടികകള്‍ക്കടിയില്‍പ്പെട്ടു. മറ്റൊരാളുടെ കാല്‍ വാഹനത്തിന്റെ ബോഡിക്കും തെങ്ങിനും ഇടയില്‍പ്പെട്ട് ചതഞ്ഞരഞ്ഞു. ശക്തമായ മഴയായതിനാല്‍ സംഭവം സമീപവാസികള്‍ അറിയാന്‍ വൈകി. അപകടവിവരം അറിഞ്ഞെത്തിയ വെള്ളൂര്‍ എസ്.ഐ. കെ.ജെ.തോമസിന്റെ നേതൃത്വത്തിലുള്ള പോലീസും നാട്ടുകാരും മഴ വകവയ്ക്കാതെ രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ എത്തിച്ചു. കടുത്തുരുത്തിയില്‍നിന്ന് അഗ്‌നിശമനസേന എത്തിയെങ്കിലും അപകടസ്ഥലത്തേക്ക് വാഹനം എത്തിപ്പെടാന്‍ സാധിച്ചില്ല. ഈ റോഡിലൂടെ വലിയ വാഹനങ്ങള്‍ പോകാന്‍ പാടില്ലാത്തതാണ്. ഇതിനെ അവഗണിച്ചാണ് ലോറി ഓടിച്ചെത്തിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment